Life of pain 4 💔 [Reborn The Devil] [DK]

Posted by

അഞ്ചു: അല്ലെങ്കിലും ഏട്ടൻ കണ്ണ് തുറന്നാൽ ഞാൻ പറയാൻ തീരുമാനിച്ചത് ആണ്. അപ്പോളേക്കും ഏട്ടൻ കേറി പറഞ്ഞു.

അവള് നാണം കുണുങങി പറഞ്ഞു.

രൂപയും രാജേഷും അത് കേട്ട് ചിരിച്ചു.

രൂപ: എന്നിട്ട്‌ അവൻ പ്രപോസ്‌ ചെയ്തു കഴിഞ്ഞ് നീ എന്താ പറഞ്ഞത്. ചാടിക്കേറി ഇഷ്ട്ടം ആണെന്ന് പറഞ്ഞോ?

മനു: അതിനു വാക്കുകൾ കൊണ്ട് അല്ല അവള് ഉത്തരം തന്നത്.

മനു ചുണ്ടൊന്നു നനച്ച് ചിരിച്ച് കാണിച്ച്. അഞ്ജുവിന്റെ മുഖം കുറച്ച് കൂടെ ചുവന്നു.

രാജീവ്: കണ്ട് പഠിക്കടി…

രൂപ രാജീവിന്റെ വയറ്റിലേക്ക് ഒരു കുത്ത് വച്ച് കൊടുത്ത്

രൂപ: അങ്ങനെ മോൻ അത് കണ്ട് പഠിക്കണ്ടാ…

അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു.

****************************

പിറ്റേന്ന് മനു ഡിസ്ചാർജ് ആയി റൂമിൽ എത്തി.

മനു: നീ ഇത് എവിടേക്ക് ആഡാ ഇൗ ഒരുങ്ങുകെട്ടി പോണെ…

റൂമിൽ എത്തി ഡ്രസ്സ് മാറുന്ന രാജീവിനെ നോക്കി മനു ചോദിച്ചു.

രാജീവ്: ഓഫീസിലേക്ക് ആണ് അളിയാ… നീ റെസ്റ്റ് എടുത്തോ…

മനു: എടാ ദ്രോഹി… എന്നെ ഒറ്റക്ക് ഇട്ട് പോവുകയാണോ ഡാ നാറി

രാജീവ് : എടാ… ഒരു ജോലി ആയാൽ കുറച്ചൊക്കെ ആത്മാർത്ഥത കാണിക്കണം. അല്ലാതെ ഇത് പോലെ തല്ലുണ്ടാക്കി വയ്യ എന്ന് പറഞ്ഞ് റെസ്റ്റ് എടുത്ത് പോകുന്നവരെ കൂട്ടിരുത്തുക അല്ല ചെയ്യാ…

മനു: മോൻ ഇപ്പൊ മുതലാ ആത്മാർത്ഥത പഠിപ്പിച്ചത്.

രാജീവ് : നീ എന്തോക്കെയ ഇൗ പറയണത്. ഒന്നല്ലെങ്കിൽ എന്റെ എക്സിന്റെ കമ്പനി അല്ലേട.

മനു: എന്നാ നിക്ക് ഞാനും വരാം.

രാജീവ്: അവടെ കിടക്കട നാറി. ഇനി 2 ദിവസം കഴിയാതെ നിന്നെ ആ ഓഫീസിന്റെ പരിസരത്ത് കണ്ടാ തല്ലി കാൽ ഓടിച്ച് കുടത്തും ഞാൻ.

“ഹാലോ… റെഡി ആയില്ലേ….”

ഡോർ തുറന്ന് രൂപ ചൊതിച്ചു

രാജീവ്: റെഡി ആണ് മുത്തേ…

Leave a Reply

Your email address will not be published. Required fields are marked *