രാജീവ്: ദൈവം അവന്റെ കാര്യത്തിൽ.എന്നും ഒരു ക്രൂരൻ ആയിരുന്നു . മാളുവിനെ കൂടി ബാക്കി വച്ചിരുന്നെങ്കിൽ അവന് ഇൗ ഗതി വരില്ലായിരുന്നു. അന്ന് ഞങൾ അവനെ കാണാതെ തന്നെ തിരിച്ചു. അവനോട് ഉള്ള ഫോൺ കോൾ കുറച്ച്. എന്നാലും അവന്റെ തിരിച്ച് വരവിന് ഞങൾ കാത്തിരുന്നു. നാട്ടിൽ.ഞാനും ആദിയും ഓരോ കുരുത്തക്കേട് ഒപ്പിക്കുമ്പോലും ഞങളുടെ ഒപ്പം ഇല്ലാത്ത മനുവിനെ ഞങൾ ഓർക്കും.
പക്ഷേ ആദിയേയും കുടുംബത്തിനേയും ദൈവം ഒരുമിച്ച് വിളിച്ചു. അതും മനുവിന് അക്‌സൈഡന്റ് ഉണ്ടായ അതേ സ്ഥലത്ത്. അവരെ അവസാനം ആയി കാണാൻ വന്ന മനു ആകെ തളർന്നിരുന്നു. ആർക്കും അധികം മുഖം കൊടുക്കാതെ അവൻ അവിടെ നിന്നും ഇങ്ങോട്ട് ഒരു യാത്ര പോലും പറയാതെ ഇറങ്ങി. അന്നാണ് മനു കയ് മുറിച്ചത്.
ഇത്രയും കേട്ടപ്പോൾ അഞ്ചു പൊട്ടി കരഞ്ഞു.
അഞ്ചു: എന്റെ ഏട്ടൻ ഇത്രക്കൊക്കെ അനുഭവിച്ചിട്ടുണ്ടോ എന്റെ കൃഷ്ണാ…
രൂപ അവളെ സമാധാനിപ്പിച്ചു.
രൂപ : ഇതൊന്നും അറിയാതെ ഞാൻ മനു ഏട്ടനെ എന്തോക്കെ പറഞ്ഞു. എന്നോട് ദൈവം പൊറുക്കും എന്ന് തോനുന്നില്ല.
അവളുടെ കണ്ണും നനഞു ഒഴുകുന്നുണ്ടായിരുന്നു.
രാജീവ്: അഞ്ചു , നീ അവനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് എനിക്കറിയാം. അവനും അത് തിരിച്ച് ഉണ്ട്. അവന്റെ ജീവിതത്തിൽ പലരും ഇടപെട്ട് നേരെ ആക്കാൻ പറ്റാത്തത് ആണ് നീ നേരക്കിയത്. ഇന്ന് അവന്റെ മുഖത്ത് ഒരു ചിരി വിടർന്നാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും നിനക്ക് മാത്രം ആണ് അഞ്ചു. അവനെ ഒരിക്കലും കയ്‌വിടരുത്. അവൻ എന്നോട് പറഞ്ഞിട്ടുണ്ട് ചിലപ്പോ നിന്റെ സമാധാനിപ്പിക്കാൻ കണ്ടാൽ അവന് മാളുവിന്റെ ഓർമ വരും എന്ന്.
അഞ്ചു: ഇല്ല ഏട്ടാ… ഞാൻ ചത്താലും ഞൻ ഏട്ടനെ വിട്ട് പോകില്ല.ഞൻ മനു ഏട്ടന്റെ പെണ്ണാ… മരിക്കും വരെ അത് അങ്ങനെ തന്നെ ആയിരിക്കും.
പെട്ടെന്ന് icu യുടെ മുന്നിൽ വാതിൽ തുറന്ന് ഡോക്ടർ വന്നു.
” മനുവിന്റെ കൂടെ ആരാ വന്നിട്ടുള്ളത്”
രൂപയും രാജീവും അഞ്ചുവും അവടെക്ക് നടന്നു.
” നിങ്ങള് മനുവിന്റെ ആരാണ്”
അഞ്ചു: ഭാര്യ ആണ് ഡോക്ടർ , മനു ഏട്ടന് കോഴപ്പം ഒന്നും ഇല്ലല്ലോ .
” ഏയ്… He is perfectly alright.
തലക്ക് ഒരുപാട് പ്രെഷർ കൂടി കൺട്രോൾ ചെയ്യാൻ പറ്റാതെ ഒന്ന് മയങ്ങി പോയതാ.കണ്ടിട്ട് കൊറേ നാളത്തെ ദേഷ്യം പുറത്ത് കാണിച്ച പോലെ ഉണ്ട്. പേടിക്കാൻ ഒന്നും ഇല്ല. റൂമിലേക്ക് മാറ്റാൻ പറഞ്ഞിട്ടുണ്ട്. നാളെ രാവിലെ ഡിസ്ചാർജ് ആക്കാം . ബോധം അല്പം കഴിഞ്ഞാൽ തെളിയും. ”
ഇത്രയും പറഞ്ഞ് ഡോക്ടർ അവിടുന്ന് പോയി.
രൂപ: എന്താ മോളെ പറഞ്ഞ് ഭാര്യയോ…
രൂപ ഒന്ന് പുരികം മുറുക്കി നോക്കി അഞ്ചുവിനോട് ചോദിച്ചു. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.