അഞ്ചു: ഇനിയെങ്കിലും പറ രാജീവ് ഏട്ടാ… ഞാൻ മനു ഏട്ടനെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്. എനിക്ക് അറിയണം മനു ഏട്ടനെ കുറിച്ച്.
ഒരു ദീർഘ ശ്വാസം എടുത്ത് അഞ്ജുവിന്റെ കരങ്ങൾ കോളറിൽ നിന്ന് വിടുവിച്ച് അഞ്ജുവിന്റെ മുടിയിൽ സ്നേഹത്തോടെ രാജീവ് തഴുകി. അവളെ പതിയേ അവിടെ അൽപം അപ്പുറത്ത് ഉള്ള സീറ്റിൽ കൊണ്ടുപോയി എടുത്തു.
രാജീവ്: മനു , അവനെ കുറിച്ച് പറയുക ആണെങ്കിൽ ഇൗ രാത്രി മതി ആകും എന്ന് തോന്നുന്നില്ല.
മനുവിന്റെ അച്ഛന്റെ പേര് അനൂപ് എന്നാണ്. അമ്മ ഗീത. ഇവർ രണ്ടുപേരും പ്രണയ വിവാഹം ആണ്. അനൂപ് അങ്കിളിനു ഒരു ചേട്ടൻ ഉണ്ടായിരുന്നു. അനന്ത്. ഇവർ ഇരട്ടകൾ ആണ്. രണ്ടുപേരെയും ജനിച്ച ഉടൻ ഉപേക്ഷിക്കപ്പെട്ടവർ ആണ്.
അനൂപ് അങ്കിൾ ഗീത ആന്റെയെ വളച്ച് കെട്ടിയപ്പോ ആനന്ദ് അങ്കിൾ നല്ല അസ്സല് തെപ്പ് കിട്ടി കല്യാണമേ വേണ്ട എന്ന് പറഞ്ഞ് നടന്നു. പുള്ളി ഇൗ ബോക്സിംഗ് അത്യാവശ്യം പിടി ഉള്ള കൂട്ടത്തിൽ ആണ്.
ഗീത ആന്റുക്കും അനൂപ് മമനും 2 മക്കൾ ഉണ്ടായി മാളവികയും മനുവും.
മനുവിന്റെ 8 മത്തേ വയസ്സിൽ അനൂപ് അങ്കിൾ സിംഗപ്പൂർ പോയി. പിന്നെ മനുവിന്റെ കൂട്ട് ആനന്ദ് അങ്കിൾ ആയിട്ട് ആയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അവനെ ബോക്സിങ് മൂവ് ഒക്കെ പഠിപ്പിച്ചു. പക്ഷേ ആനന്ദ് അങ്കിളിനു അധികം ആയുസ്സ് ദയ്‌വം കൊടുത്തില്ല. ബ്ലഡ് ക്യാൻസർ ആയിരുന്നു.
അങ്കിളിന്റെ മരണം മനുവിന് ഒരു ഷോക്ക് തന്നെ ആയിരുന്നു. പക്ഷേ മാളൂ. അവള് അവനെ വേഗം അതിൽ നിന്നും പുറത്തോട്ട് കൊണ്ടുവന്നു.
അവള് മാലാഖ തന്നെ ആയിരുന്നു.അവൾക്ക് ഇവനേയും ഇവന് അവളേയും ജീവൻ ആയിരുന്നു.
ഞാൻ മനു ആദി. ഞങൾ മൂന്ന് പേരും ഒന്നാം ക്ലാസ്സ് തൊട്ടേ ഒന്നിച്ച് ആണ്.ഞാനും ആദിയും ഒക്കെ ചാടി കളിച്ച് നടക്കും . കൂടെ അവനും. പക്ഷേ പരീക്ഷ പേപ്പർ കിട്ടുമ്പോൾ ഇൗ തേണ്ടിക്ക് എവിടുന്നാ ഇത്ര മർക് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.
സ്കൂളിൽ പഠിത്തത്തിൽ ആയാലും അലമ്പിൽ ആയാലും മനു മുൻപന്തിയിൽ കാണും. അവന് ഞങളും അവന്റെ കുടുംബവും ബോക്സിങ് അല്ലാതെ വേറെ ഒരു കാര്യത്തിനും മുൻതൂക്കം കൊടുത്തിരുന്നില്ല.
അവന്റെ സ്വപ്നത്തിന് വില കൊടുക്കുന്ന അവന്റെ ഫാമിലി 15 വയസ്സ് മുതൽ അവനെ പ്രെഫെക്ഷനൽ ബോക്സിങ് ട്രൈംഗിന് വിട്ടു.
പല പ്രോപോസൽ വന്നിട്ടും അവൻ അവരെ ഒക്കെ നിരസിച്ചു. തന്റെ സ്വപ്നത്തിന് വിലങ്ങ് തടി ആവാൻ ഒരു പ്രേമവും വേണ്ട എന്ന് അവൻ തീരുമാനിച്ചു .
രൂപ എന്നോട് ചോദിച്ചില്ലേ റോണിയേ പോലെ ഉള്ള ഒരു ബോക്സറെ എങ്ങനെ മനു തോൽപ്പിച്ച് എന്ന്. 2010 സ്റ്റേറ്റ് boxing champion ആണ് മനു.
2011 നാഷണൽ boxing finalist കൂടി ആണ് അവൻ.
പെട്ടെന്ന് രൂപയുടെയും അഞ്ജുവും ഇത് കേട്ട് ഞെട്ടി.
രാജീവ്:ജീവിതത്തിൽ കണ്ട മനു അല്ല റിങിൽ ഞങൾ കണ്ട മനു. ഇന്ന് നിങ്ങള് അവിടെ വച്ച് കണ്ട് മനുവിനെ ഞാൻ പലപ്രാവശ്യം അന്ന് കണ്ടിട്ടുണ്ട്.