രാജീവ്: ഞാൻ ഇത് മരത്തിലെ ആണ് വലിച്ചിട്ട് ആണാവോ ഇവൾ എന്റെ കൂടെ കൂടിയത്.
അത് കേട്ട് ചിരിയുടെ മുറുക്കം ഒന്നുകൂടി വർദ്ധിച്ചു. രൂപ ബെഞ്ചിന്റെ അടിയിൽ കൂടെ രാജീവിന്റെ കാലിൽ ചവിട്ടി.
രാജീവ്: അമ്മേ….
മനു: എന്താ ഡാ…
രാജീവ്: ഒന്നും ഇല്ല അളിയാ….ഒരു യക്ഷി ഹീൽ വച്ച ചെരിപ്പ് കൊണ്ട് ചവിട്ടിയതാ…
രൂപ: ഇനി എന്നോട് മിണ്ടണ്ട.
രാജീവ്: എന്റെ രൂപ മോൾ പിണങ്ങിയോ… എനിക്ക് ഇങ്ങിനെ കളിപ്പിക്കാൻ എന്റെ യക്ഷി പെണ്ണ് അല്ലാതെ വേറെ ആരാ ഉള്ളത്.
രൂപ: പോ… അവിടുന്ന്
രാജീവ്: നാണം വന്നപ്പോ എന്റെ പെണ്ണിന്റെ ചൂര കൊടിക്കണ പല്ല് പൊങ്ങി വരുന്നല്ലോ…
മനു: മതി അളിയാ… പാവം.
രൂപ: കല്യാണം ഒന്ന് കഴിഞ്ഞിട്ടേ മനു ഏട്ടാ. ചോര എങ്ങനെ കുടിക്കണം എന്ന് കാണിച്ച് കൊടുക്കാ…
അഞ്ചു: എന്റെ അങ്ങളയുടെ കാര്യം കട്ടപ്പൊക.
രാജീവ്: ഈശ്വരാ… ഇവളിൽ നിന്നും നീ എന്നെ കാത്തോണേ…
.
.
.
. . . .
എല്ലാവരും കഴിച്ച് കഴിഞ്ഞു. പിന്നെ യാത്ര പറച്ചിൽ ചടങ്ങ് ആയിരുന്നു. കെട്ടിപ്പിടിച്ചും ഗിഫ്റ്റ് തന്നും പലരും അവരവരുടെ സ്നേഹം പ്രകടിപ്പിച്ചു.രാഹുലിന്റെ പട നേരത്തേ സ്ഥലം വിട്ടു. അങ്ങനെ എല്ലാവരും പിരിഞ്ഞു.
രൂപ : മനു ഏട്ടാ… അഞുവിനെ കണ്ടോ…
മനു: ഇല്ല അവള് നിന്റെ ഒപ്പം കാണും എന്ന് കരുതി.
രൂപ: ഇല്ല ഏട്ടാ… ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയതാണ്.
രാജീവ്: എന്താ അളിയാ…. അഞ്ചു എവടെ. കൊറേ നേരം ആയി കാണാൻ ഇല്ലല്ലോ.
മനു: അത് തന്നെയാ ഞാനും നോക്കുന്നത്.
ഞങൾ ആ ഓഫീസിലെ വെയിറ്റർമരോട് ചോതിച് നോക്കി.
“‘ ചേട്ടൻ പറഞ്ഞ പോലത്തെ ഒരു കുട്ടി ഫോണിൽ സംസാരിച്ച് പുറത്തേക്ക് പോകുന്നത് കണ്ടൂ.””