അഞ്ചു: അയ്യോ അപ്പോ എന്റെ അതിരക്കുട്ടിക്ക് കല്യാണത്തിന് പൈസാ ഉണ്ടാക്കണ്ടേ…
മനു: എന്റെ പെങ്ങളുടെ കല്യണക്കാര്യം ഓർത്ത് നീ വീവലാതിപ്പെടേണ്ട. അവളുടെ.കല്യാണം ഞാൻ ഗംഭീരം ആയി. നടത്തും
അഞ്ചു: ഒ… അപ്പോ.ഞൻ ഒക്കെ പുറത്ത് ആയോ…
മനു: എനിക്ക് ഇനി നീയും അവരും ഒക്കെ അല്ലേ മോളെ ഉള്ളൂ…
അഞ്ചു എന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി. അവളുടെ ചൂട് കണ്ണുനീർ എന്റെ മാറിൽ വീഴുന്നത് ഞൻ അറിയുന്നുണ്ട്. സിനിമയിൽ ഒക്കെ പറയുന്ന പോലെ ഒരു നൂറ് വർഷം നിന്റെ നെഞ്ചില് ചാഞ്ഞുറങ്ങാൻ എനിക്ക് ആഗ്രഹം ഉണ്ട്. അവള് എന്റെ നെഞ്ചിലെ ചൂടും പറ്റി ഉറങ്ങി . ഞാനും അവളെ ചേർത്ത് പിടിച്ച് അങ്ങനെ ഉറങ്ങി.
“അളിയാ….”
പെട്ടെന്ന് വാതിൽ തുറന്ന് വന്ന രൂപയും രാജീവും കാണുന്നത് പരസ്പരം കെട്ടിപ്പിടിച്ച് ഉറങ്ങുന്ന എന്നെയും അഞ്ജുവിനേയും ആണ്.
രാജീവ് : ഇന്നലെ വളച്ച് ഇന്നിതാ ഒരുമിച്ച് കിടക്കുന്നു. ഈശ്വരാ… ഇവരുടെ പോക്ക് ഇത് എങ്ങോട്ട് ആണാവോ… എനിക്കും ഉണ്ട് ഒരെണ്ണം.
അതും പറഞ്ഞ് രാജീവ് രൂപയെ ഒരു കള്ള നോട്ടം നോക്കി.
രൂപ: മോനെ രജീവെ… ആ പൂതി മോൻ മനസ്സിൽ വച്ചാൽ മതിട്ടോ…
രാജീവ് : ആഹാ… നീ എന്നെ പേര് വിളിക്കാറായോഡീ….
രൂപ : ആ… ആയി എന്തേ…
രാജീവ്: എടി കൊപ്പേ നിന്നെ എന്ന് ഞാൻ….
അതും പറഞ്ഞ് രാജീവ് രൂപയുടെ പിന്നാലെ ഓടി. അവള് കട്ടിലിനു ചുറ്റും വട്ടം ഇട്ട് ഓടാൻ തുടങ്ങി.
രൂപ: രാജീവ് ഏട്ടാ… സോറി . ഞാൻ ചുമ്മാ പറഞ്ഞതാ…
രാജീവ്: നേരത്തെ ഇങ്ങനെ ഒന്നും അല്ലല്ലോ മോള് പറഞ്ഞത്. നിന്നെ ഇന്ന് ഞാൻ ഇഞ്ചി ചമ്മന്തി തീറ്റിക്കുമെടി കുട്ടി തേവാങ്കെ…
അവരുടെ ശബ്ദം കേട്ട് അഞ്ചുവും മനുവും എഴുന്നേറ്റു. അവരെ കണ്ടപ്പോ അഞ്ചു ആകെ നാണിച്ച് മാറി നിന്നു.
മനു: എന്തോന്നെടാ ഇത്…
രൂപ: മനു ഏട്ടാ ഇൗ രാജീവ് ഏട്ടൻ എന്നെ റേപ് ചെയ്യാൻ വരുന്നേ….
അതുകേട്ട് മനു പൊട്ടി ചിരിച്ചു. കൂടെ അഞ്ചുവും.
രാജീവ് : അതെന്താഡാ തെണ്ടി എനിക്ക് റേപ് ചെയ്യാൻ പറ്റില്ലേ…
മനു: പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ദേവിക എന്നെ കേറി പിടിച്ചേ എന്ന് പറഞ്ഞ് കരഞ്ഞപ്പോ ബോധം കെട്ട് വീണ നീയോ…
രാജീവ്: അളിയാ… മാനം കളയല്ലേ…
അഞ്ജലി: ആ കഥ ഒന്ന് പറഞ്ഞെ മനു ഏട്ടാ… ഞങൾ ഒന്ന് കേക്കട്ടെ.
രാജീവ്: മതി മതി . വാ നമുക്ക് താഴെ ഹോട്ടലിൽ പോയി നല്ല അടിപൊളി ബിരിയാണി കഴിക്കാ…