മനു : മ്മ്…
അഞ്ചു: ഏട്ടന് എന്റെ കഥ കേൾക്കണ്ടേ…
അപ്പൊൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത് . അവളുടെ പേര് അല്ലാതെ എനിക്ക് അവളെ കുറിച്ച് വേറെ ഒന്നും അറിയില്ല .
മനു: ആ കാര്യം ഞാൻ ചോതിക്കാൻ മറന്നു പോയി. നീ പറാ
അഞ്ചു : അതൊക്കെ പറയ. എന്റെ പാസ്റ്റ് അറിഞ്ഞാൽ എന്നെ വേറുക്കുമോ ഏട്ടൻ. എന്നെ ഇട്ടിട്ട് പോവുമോ.
മനു : നിന്റെ പാസ്റ്റ് അത്ര മോശം ആണെങ്കിൽ നീ പറയണ്ട. നീ പറഞ്ഞാലും എനിക്ക് നിന്നോട് വെറുപ്പും തൊന്നില്ല. നിന്നെ ഞാൻ വിട്ട് ഞൻ പോകുമ്പോൾ നീ ഇപ്പൊൾ ചെവിയിൽ കീൽക്കുന്ന ആ ശബ്ദം നിലച്ചിരിക്കും.
നിറയാർന്ന കണ്ണുകളാൽ അവള് എന്റെ നെഞ്ചില് നിന്ന് തല ഉയർത്തി എന്നെ നോക്കി.
അഞ്ചു: അങ്ങനെ ഒരു ദിവസം വന്നാൽ ഏട്ടന്റെ കൂടെ ഞാനും ഉണ്ടാവും. നമ്മൾ രണ്ട് ശരീരം ആണ്. പക്ഷേ ഹൃദയം ഒന്നാണ്. നീ ഇല്ലാതെ ഞൻ ഇല്ല.
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഞാൻ അവളുടെ നെറ്റിയിൽ എന്റെ സ്നേഹ ചുംബനം നൽകി
മനു: ഇനി പറ . നിന്നെ കുറിച്ച് പറ. നിന്റെ എല്ലാ സന്തോഷവും ഇനി എന്റെ കൂടി ആണ്. നിന്റെ എല്ലാ ദുഃഖവും എന്റെ കൂടി ആണ്. നിന്റെ എല്ലാ തെറ്റുകളും എന്റെ കൂടി ആണ്.
അവളുടെ കണ്ണുകൾ തുടച്ച് വീണ്ടും അവള് എന്റെ നെഞ്ചില് തന്നെ തല വച്ചു.എന്നിട്ട് അവള് മൊഴിഞ്ഞു
*************************
“സത്യം പറയുക ആണെങ്കിൽ എന്റെ ഒരു വലിയ കുടുംബം ആണ്. പക്ഷേ ചെറിയ കുടുംബം ആണെന്നും പറയാം. പാലക്കാട്ടെ ഒരു വലിയ തറവാട്ടിലെ അതി സുന്ദരി ആണ് എന്റെ അമ്മ രാധ. കോളജിൽ പഠിക്കുമ്പോൾ ആ കോളേജിലെ ഏറ്റവും മികച്ച സ്റുടെന്റും സുന്ദരിയും. ഒരു ഡോക്ടർ ആകാനായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല് വീട്ടിൽ 18 തികഞ്ഞപ്പോ തന്നെ ആലോജന തുടങ്ങി. അമ്മയുടെ ഇഷ്ട്ടം അവിടെ ആരും അന്വേഷിച്ചിരുന്നില്ല. വീട്ടിൽ മൊത്തം ശോകം ആണെന്ന് വേണമെങ്കിൽ പറയാ. അപ്പൊൾ ആണ് കോളജിൽ പുതിയ മലയാളം മാഷിന്റെ എൻട്രി. നല്ല താടി ഒക്കെ വളർത്തി മീശ ഒക്കെ പിടിച്ച് ആരും നോക്കി പോകുന്ന സൗദ്ധര്യയം ഉള്ള ഒരു ചെറുപ്പക്കാരൻ. സഖാവ് കൃഷ്ണൻ! .സഖാവിന്റെ ആദ്യ എന്‍ററിയിൽ തന്നെ അമ്മ ഫ്ലാറ്റ്.
പിന്നെ പ്രേമം ആയി ഒളിച്ചോട്ടം ആയി തല്ലായി അവസാനം അമ്മ വീട്ടുകാർ അമ്മ മരിച്ചു എന്ന് പറഞ്ഞ് പടി അടച്ച് പിണ്ഡം വച്ചു.