Life of pain 4 💔 [Reborn The Devil] [DK]

Posted by

ഈ കഥ ഇരു കയ്യും നീട്ടി സ്വീകരിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. അടുത്ത പാർട്ട് ഓടുകൂടി  ഈ കഥ അവസാനിക്കുന്നതാണ്.

സ്നേഹപൂർവ്വം_DK

Life of pain 4 💔 [Reborn The Devil]

Author : DKPrevious Parts

രാഹുൽ: നല്ല ചോരത്തിളപ്പ്‌ ഉള്ള ചെക്കന്മാർ ആണെന്നല്ലെ ഭായി പറഞ്ഞത് . ആരാ അവന്മാരെ അടിച്ച് എല്ലു ഒടിച്ചത്.

അമീറിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടായില്ല. അയാളുടെ കണ്ണ് സ്റ്റേജിൽ ആണ്.
കാണികളുടെ ആരവവും റഫറിയുടെ കൗണ്ട്ഡൗണും നിന്നപ്പോ ആർത്ത് ഉല്ലസിച്ചിരുന്ന റോണി തിരിഞ്ഞ് നോക്കി.

മരിച്ചു എന്ന് കരുതി നിലത്ത് കിടന്ന മനു എഴുന്നേറ്റ് നിൽക്കുന്നു. അത് റോണിയിൽ ഒരു ഞെട്ടലും പുച്ഛവും അവന്റെ മുഖത്ത് വന്നു.
നെറ്റിയിൽ നിന്നും മുക്കിൽ നിന്നും ചോര മനുവിന്റെ വെള്ള ബനിയനിൽ ഒറ്റി അതിന്റെ നിറം മാറിയിരുന്നു.

റോണി മനുവിന്റെ നേരെ ഓടി അടുത്ത് . പെട്ടെന്ന് ബെൽ മുഴങ്ങി. ഓടി വന്ന റോണിയെ റഫർ തടുത്തു പിന്നോട്ട് മാറ്റി. Time break ആയിരുന്നു.

റോണി റിങ്ങിന്റെ സൈഡിൽ പോയി ഇരുന്നു. അവൻ മനുവിനെ തുറിച്ച് നോക്കിക്കൊണ്ട് ഇരുന്നു.. പുറത്ത് റിങ്ങിൽ നിന്ന് രാഹുൽ വിളിച്ച് പറഞ്ഞു .

“Rony kill him no mercy”…

മനു തന്റെ വീണുകിടന്ന ഗ്ലാസ്സ് റിംഗിന്റ് പുറത്തോട്ടിട്ടു. അവൻ തന്റെ ബനിയൻ വലിച്ചൂരി.
തന്റെ ദൃഢമായ ശരീരം എല്ലാവരും നോക്കി നിന്ന് പോയി.

പുറത്ത് പറന്തിന്റെ ചിറക് വിടർത്തിയ രൂപം പച്ച കുത്തിയിരിക്കുന്നു.

അവന്റെ ഞെരമ്പുകൾ വലിഞ്ഞ് മുറുകി. അവന്റെ ദൃഢമായ നെഞ്ചും വിരിച്ച് നിൽക്കുന്ന മനുവിന്റെ ശരീരം കണ്ട അഞ്ജലിയുടെ കണ്ണിലെ പേടി പോയി അൽഭുതം നിറഞ്ഞ നോട്ടം ആയി. അവന്റെ കയ്യിലെ മസിലുകൾ വലിഞ്ഞ് മുറുകി.അതിന്റെ കാഠിന്യത്താൽ ഞരമ്പുകൾ വലിഞ്ഞ് മുറുകി.

വേണ്ടും മാച്ച് തുടങ്ങാൻ ബെൽ മുഴങ്ങി.

മനുവിനെ കൊല്ലാൻ ഉള്ള വെറിയിൽ വന്ന റോണി മനുവിന്റെ മുഖത്തിന്റെ രണ്ട് ഭാഗത്തും പഞ്ച് ചെയ്തു. അതിനു ശേഷം മനുവിന്റെ വയറിലേക്ക് അതിവേഗത്തിൽ പഞ്ച് ചെയ്യാൻ തുടങ്ങി.

കാണികളുടെ ആരവം വീണ്ടും ഉയർന്നു. പെട്ടെന്ന് റോണിയുടെ രണ്ടു കരങ്ങളിലും രണ്ട് കയ്കൾ വീണു .

അത് മനുവിന്റെ ആയിരുന്നു!. അവന്റെ വേഗത്തിൽ ചലിച്ചിരുന്ന കയ്കൾ പുഷ്പം പോലെ കരങ്ങളിൽ ഒതുക്കിയ മനുവിനെ എല്ലാവരും അൽബുതത്തോടെ നോക്കി നിന്നു. റോണി തല ഉയർത്തി മനുവിന്റെ മുഖത്തേക്ക് നോക്കി. കോപത്താൽ ചുവന്നിരുന്നു അവന്റെ കണ്ണുകൾ അവന്റെ നേരേക്ക്‌ ഉയർന്നു. രക്തം നനച്ചിരുന്ന അവൻറെ പല്ലുകൾ റോണിയെ നോക്കി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *