അനുഷ്‌ക്ക [Amal Srk]

Posted by

ജോലികളൊക്കെ ചെയ്തു. അങ്ങനെയിരിക്കെയാണ് താൻ സ്കൂളിൽ പഠിക്കുമ്പോ പ്രണയിച്ചിരുന്ന ശാലിയെ വീണ്ടും കണ്ടുമുട്ടാൻ ഇടയായത്. പിന്നീട് വീണ്ടും അവർ പ്രണയത്തിലായി. അവൾ അത്യാവശ്യം കാശൊക്കെയുള്ള വീട്ടിലാണ്. റോയി മായുള്ള ബന്ധം അറിഞ്ഞപ്പോൾ അവളുടെ വീട്ടുകാർ അതിനെ ശക്തമായി എതിർത്തു. പക്ഷെ ശാലി എതിർപ്പൂക്കൾ കാറ്റിൽ പറത്തി റോയിയുടെ കൂടെ ഒളിചോടി.

പക്ഷെ റോയിയോടൊപ്പമുള്ള അവളുടെ ജീവിതം വിചാരിച്ചത് പോലെ അത്ര സുഖമുള്ളതായിരുന്നില്ല. വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. റോയി ഇപ്പോൾ ചുമട്ടു തൊഴിലാളിയാണ്. അന്നന്ന് കിട്ടുന്നത് കൊണ്ട് കുടുംബം പോറ്റുന്നു.

റോയിയുടെ അയൽ കാരണാണ് സിബു. അവന് സ്വന്തമെന്ന് പറയാൻ ഒരു മകൻ മാത്രമേയുള്ളു ആൽബി. അവൻ അത്യാവശ്യം നല്ലവണ്ണം പഠിക്കുന്ന കുട്ടിയാണ്. ബീഡിത്തൊഴിലിയായിരുന്ന സിബു ഒരിക്കൽ പക്ഷാകാതം വന്ന് കിടപ്പിലായി. പിന്നെ ആൽബിയുടെ പഠിന ചിലവ് വഹിച്ചത് റോയിയാണ്.

ഹലോ സർ.. ഹലോ…
വേലക്കാരൻ റോയിയെ തട്ടിവിളിച്ചു. പെട്ടന്ന് അയാൾ പഴയ ചിന്തകളിൽ നിന്നും തെന്നി മാറി.

ധാ ചായ..
വേലക്കാരൻ റോയിയുടെ മുൻപിൽ ചായ കപ്പ്‌ നീട്ടി.

അവിടെ വച്ചോളു..

വേലക്കാരൻ ചായ ടീപ്പോയിൽ വച്ചതിനു ശേഷം അവിടെനിന്നും പോയി.

പിറ്റേന്ന് രാവിലെ റോയി കുളിച്ചൊരുങ്ങി റെഡിയായി. കാറിൽ തന്റെ പഴയ ചങ്ങാതിമാരെ കാണാൻ പുറപ്പെട്ടു.

വാസുവിന്റെ വീട്ടിലായിരുന്നു അവൻ ആദ്യം പോയത്. വളരെ പഴക്കം ചെന്ന ചെറിയ ഓടിട്ട വീട്.

റോയി കാറിൽ നിന്നുമിറങ്ങി വീടിനെ ലക്ഷ്യം വച്ചു നടന്നു. പടിമ്മലിരുന്നു വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ് വാസു.

തന്റെ പഴയ ചങ്ങാതിയെ കണ്ടതും അവൻ ഓടി റോയിയെ കെട്ടിപിടിച്ചു. എത്ര നാളയാടാ നിന്നെ കണ്ടിട്ട്. വാസുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു.

വാ ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്. വാസു അവനെയും കൊണ്ട് വീട്ടിലേക്ക് ചെന്നു.

മെലിഞ്ഞുണങ്ങിയ ഭാര്യ ഒരു ചെറിയ പെൺകുട്ടി. ആകെപ്പാടെ കണ്ണ് നിറയ്ക്കുന്ന കാഴ്ച.

മുൻപ് സംഭവിച്ച ചെറിയ തെറ്റിന്റെ പരിണിത ഫലമാണിതല്ലാം. എല്ലാവർക്കും നഷ്ടങ്ങൾ മാത്രം. തനിക്ക് പോലും ജീവിതത്തിന്റെ നല്ലൊരു സമയം കോമയിൽ കഴിയേണ്ടി വന്നു.

ഓരോന്ന് ഓർത്ത്‌ റോയിയുടെ കണ്ണുകൾ അണപൊട്ടി.

റോയി തന്റെ അരയിൽ നിന്നും നോട്ട് കെട്ടുകളെടുത്ത്‌ വാസുവിന്റെ ഭാര്യയുടെ കൈയിൽ കൊടുത്തു.
അവരുടെ കുടുംബത്തിന് അതൊരാശ്വാസമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *