ഞാൻ അവൾക്കിട്ടു താങ്ങിക്കൊണ്ട് പയ്യെ പിറുപിറുത്തു .,
“എന്തോന്നാ ..?”
മഞ്ജുസ് അത് ശരിക്കു കേൾക്കാത്ത പോലെ എന്നെ നോക്കി പുരികം ഇളക്കി .
“പട്ടി ..നിന്റെ അച്ഛൻ ആണെന്ന് ”
ഞാൻ പെട്ടെന്ന് അവളുട കൈരണ്ടും കൂട്ടിപിടിച്ചുകൊണ്ട് പല്ലിറുമ്മി .അല്ലെങ്കിൽ വീണ്ടും വല്ല മാന്തലോ കുത്തോ ഒക്കെ കിട്ടും .
“ദേ ഞാൻ മോന്തക്കൊന്നു തരും ട്ടോ…”
എന്റെ മറുപടി കേട്ട് മഞ്ജുസ് കണ്ണുരുട്ടി .
“പിന്നെ….നീ ഒലത്തും …”
ഞാൻ ചിരിച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചു . പിന്നെ തിരികെ റൂം ലക്ഷ്യമാക്കി തന്നെ നീങ്ങി .
അവിടന്നും കുറച്ചുദിവസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് കുട്ടികളെ കയ്യിലെടുക്കാൻ അവസരം കിട്ടുന്നത് .അതുവരെയും ചില്ലു കൂട്ടിൽ തന്നെ ആയിരുന്നു അവരുടെ വാസം .ഇടക്ക് ഞാനും മഞ്ജുവും പോയി കാണും .
ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങളെ തൊടാനൊക്കെ ഞങ്ങൾക്ക് അവസരം കിട്ടി . ഇൻക്യൂബേറ്ററിന്റെ ചെറിയ ദ്വാരത്തിലൂടെ കൈ അകത്തേക്കിട്ടുകൊണ്ടാണ് ഞാനും മഞ്ജുവും ഞങ്ങളുടെ പൊന്നോമനകളെ ലാളിച്ചിരുന്നത് . അവരെ ഒന്ന് വാരിയെടുക്കാനും ഉമ്മവെക്കാനുമൊക്കെ ഏറെ ആഗ്രഹിച്ചിരുന്ന മഞ്ജുസിനും എനിക്കും തൽക്കാലത്തേക്ക് അതുമാത്രമായിരുന്നു ഒരാശ്വാസം .
ആദികുട്ടനെ ആദ്യമായി മഞ്ജുസ് തൊടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . പ്രസവിച്ചു കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് സ്വന്തം കുഞ്ഞിനെ ഒന്ന് തൊടാൻ അവൾക്കു അവസരം കൈവന്നത്. അതിന്റെ സന്തോഷത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
“വാവേ …”
മഞ്ജുസ് പയ്യെ വിളിച്ചുകൊണ്ട് അവന്റെ കുഞ്ഞികൈയിൽ പയ്യെ തഴുകി . ഞാനതെല്ലാം നോക്കി കണ്ടു അവളുടെ കൂടെ തന്നെ നിന്നു.
ആദ്യമായി അവളുടെ സ്പർശമേറ്റ അവനും ചെറുതായി അനങ്ങുന്നുണ്ടായിരുന്നു . ആദ്യമുണ്ടായിരുന്ന രക്തവർണമൊക്കെ മാറി അപ്പോഴേക്കും കുഞ്ഞുങ്ങൾ സ്വല്പം ഒന്ന് ഭേദപ്പെട്ടിരുന്നു .
ആദിയെ കുറച്ചു നേരം അങ്ങനെ തഴുകിയിരുന്ന ശേഷം പിന്നെ ഞങ്ങൾ റോസ്‌മോളുടെ അടുത്തേക്ക് നീങ്ങി . ആദിയെക്കാൾ ചെറിയ കുട്ടി ആയിരുന്നു റോസീമോൾ . പക്ഷെ വലുതായപ്പോൾ കഥയൊക്കെ മാറി . പെണ്ണ് റൗഡി ബേബി ആയി !
റോസിമോളെയും അതുപോലെ ഞങ്ങൾ കുറച്ചു നേരം കൊഞ്ചിച്ചു . അതിനു ശേഷമുള്ള ഒരു ദിവസം മോന്റെ കയ്യിൽ തഴുകുന്നതിനിടെ അവളുടെ ചെറുവിരലിൽ ആദികുട്ടന്റെ കൈത്തലം അമർന്നു . ആദ്യമായി കുഞ്ഞിന്റെ ഭാഗത്തു നിന്നുണ്ടായ റെസ്പോൺസ് ആയിരുന്നു അത് . അവളുടെ