രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Posted by

“അതൊക്കെ ആയിക്കോളും..ഡോക്ടർ പറഞ്ഞില്ലേ നോർമൽ ആവാൻ കൊറച്ചു ടൈം എടുക്കുമെന്ന്..പിന്നെ എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആവുന്നേ ”
ഞാൻ അവളുടെ കൈ മുറുകെ പിടിച്ചുകൊണ്ട് ചിരിച്ചു . എന്നിട്ടും അവൾക്കു സമാധാനം ആകാത്തതുകൊണ്ട് ഞാനവളെയും കൂട്ടി വേഗം പുറത്തിറങ്ങി .

റൂമിൽ പോകാതെ ഹോസ്പിറ്റലിന്റെ ഒരൊഴിഞ്ഞ ഭാഗത്തേക്ക് അവളെയും ചേർത്തുപിടിച്ചുകൊണ്ട് ഞാൻ നടന്നു .

“പാവം അല്ലെ ..”
കുട്ടികളുടെ കിടത്തം ഓർത്തെന്ന പോലെ അവൾ നടക്കുന്നതിനിടെ പയ്യെ പറഞ്ഞു .

“ആഹ്…നിനക്കു തീരെ ക്ഷമ ഇല്ലല്ലോ ..അതിന്റെ കുഴപ്പം ആണ് ”
അവളുടെ വളരെ നേരത്തെയുള്ള പ്രസവം ഓർത്തു ഞാനും പയ്യെ പറഞ്ഞു . അതുകേട്ടതോടെ മഞ്ജുസ് എന്ന് കടുപ്പിച്ചൊന്നു നോക്കി .

“എന്താ പിടിച്ചില്ലേ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“ഇല്ല…”
അവൾ പുച്ഛം ഇട്ടുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു .

“പിന്നെ ഞാൻ എന്തോ പറയാനാ ..”
അവളുടെ ഭാവം കണ്ടു ഞാൻ പയ്യെ ചിരിച്ചു .

“നീ ഒന്നും പറയണ്ട …മിണ്ടാതിരുന്നാൽ മതി ..ആസ്ഥാനത്തു ഓരോ കോമഡി ആയിട്ട് വന്നോളും ”
മഞ്ജുസ് ദേഷ്യപ്പെട്ടുകൊണ്ട് തന്നെ എന്റെ ഇടുപ്പിൽ നുള്ളി .

“ആഹ്…സ്സ്….”
അവളുടെ നുളളിൽ അത്യാവശ്യം വേദനിച്ച ഞാനൊന്നു എരിവ് വലിച്ചു .

“എനിക്കൊരു സ്വസ്ഥതയും ഇല്ല അപ്പഴാ അവന്റെ ഒരു …”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“പിന്നെ അതുതന്നെ ആലോചിച്ചു ഇരിക്കാൻ പറ്റോ ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“ഒന്ന് പോ കവി …എന്റെ ഫീലിങ്ങ്സ് ഒന്നും നിനക്കു മനസിലാവില്ല ”
സ്വല്പം ദേഷ്യം കലർത്തികൊണ്ട് മഞ്ജുസ് പറഞ്ഞു .

“പറഞ്ഞാൽ അല്ലെ മനസിലാക്കുന്നത് …എന്റെ മഞ്ജു വാര്യർ പറ…ഞാൻ കേട്ടോളം ”
ഞാൻ അവളുടെ ഇരുകവിളിലും എന്റെ കൈവെള്ളകൾ ചേർത്തുകൊണ്ട് ചിണുങ്ങി .

“ആകെക്കൂടെ ഗുണ്ടുമുളക് ആയി..”
എന്റെ കൈകുമ്പിളിൽ ഇരുന്ന അവളുടെ ചിരിച്ച മുഖം നോക്കി ഞാൻ പയ്യെ പറഞ്ഞു .

“പോടാ….”
അതുകേട്ടതും അവളെന്റെ വയറിനിട്ടു പയ്യെ കുത്തി . പിന്നെ പയ്യെ കുലുങ്ങി ചിരിച്ചുകൊണ്ട് അവിടെയുള്ള തൂണിൽ ചാരി നിന്നു .

“അവരെ നമ്മുടെ കയ്യിൽ കിട്ടാൻ കൊറേ ദിവസം ആകുമല്ലേ ?”
മഞ്ജുസ് വീണ്ടും ചെറിയ സങ്കടത്തോടെ എന്നെ നോക്കി നഖം കടിച്ചു .

“ഹ്മ്മ്….”

Leave a Reply

Your email address will not be published. Required fields are marked *