രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Posted by

അച്ഛൻ ജീവിച്ചിരിപ്പില്ലാത്ത കാരണം മായേച്ചിയുടെ അമ്മാവൻ അവളുടെ കൈപിടിച്ച് വിവേകേട്ടന്റെ കയ്യിൽ ചേർത്ത് വെച്ചു. പിന്നെ അവളുടെ കയ്യും പിടിച്ചു മണ്ഡപത്തെ മൂന്നുവട്ടം വലം വെച്ചു , അതിനിടയിൽ തന്നെ കയ്യടികളും കുരവകളും ആർപ്പുവിളികളുമൊക്കെ അങ്ങിങ്ങായി ഉയർന്നിരുന്നു .

ഫോണിൽ കൂടി ആണെങ്കിലും മഞ്ജുസ് അതെല്ലാം മറുതലക്കൽ സന്തോഷത്തോടെ കണ്ടിരിക്കുന്നത് ഞാനും കണ്ടു രസിച്ചു . താലികെട്ട് കഴിഞ്ഞതോടെ പിന്നെ ഫോട്ടോ എടുപ്പായിരുന്നു . ബന്ധുക്കളും ഫ്രണ്ട്സും ഒക്കെ ആയി വധുവരന്മാർ തിരക്കിലായി .

മറുവശത്തു സദ്യ കഴിക്കാനുള്ള ആളുകളുടെ തിരക്കും തുടങ്ങി . അതിനൊക്കെ പിന്നെ കാറ്ററിങ് ടീം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്ക് ഓടിനടക്കേണ്ടി വന്നില്ല . അപ്പോഴേക്കും ഞാൻ ഫോണുമായി പന്തലിനു പുറത്തിറങ്ങി .

താലികെട്ട് കഴിഞ്ഞതോടെ ഞാൻ മഞ്ജുസിന്റെ കാൾ കട്ടാക്കിയിരുന്നു . അതുകൊണ്ട് ഒന്നുടെ വിളിച്ചു എല്ലാ കണ്ടില്ലേ എന്നൊന്ന് ചോദിക്കണം . ഞാൻ അവളെ വിളിച്ചു നോക്കി . ആദ്യത്തെ പ്രാവശ്യം തന്നെ കാൾ കണക്ട് ആയി .

“ഹലോ….ഒക്കെ കണ്ടില്ലേ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ്…ഏറെക്കുറെ…ഇടക്കു നെറ്റ്‌വർക്ക് ജാം ആവുന്നുണ്ട് ”
മഞ്ജുസ് ഒരു പരാതി പോലെ പറഞ്ഞു .

“അഹ്…അതിനിപ്പോ ഒന്നും ചെയ്യാൻ പറ്റില്ല..പറ്റുന്ന പോലൊക്കെ ഞാൻ കാണിച്ചു തന്നിട്ടുണ്ട് ”
ഞാൻ ചിരിയോടെ പറഞ്ഞു .

“ആഹ് ആഹ് ..മനസിലായി മാൻ ….താങ്ക്സ്…..ഉമ്മ്ഹ….”
മഞ്ജുസ് ചിരിയോടെ പറഞ്ഞു ഫോണിൽ കൂടി ചുംബനം കൈമാറി .

“ഓക്കേ ഓക്കേ…ബാക്കി ഉമ്മ ഒകെ ഞാൻ തിരിച്ചു വന്നിട്ട് ”
ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു . പിന്നെ കാൾ കട്ടാക്കി . അതിനിടയ്ക്കാണ് ശ്യാം മിസ് ആയ കാര്യം ഞാൻ ശ്രദ്ധിക്കുന്നത് .പന്തലിൽ ഒകെ ഒന്ന് കണ്ണോടിച്ചെങ്കിലും അവനെ അവിടെയെങ്ങും കണ്ടില്ല . ഒപ്പം വീണയും അവിടില്ല എന്ന് മനസിലായതോടെ സംഭവം ഞാൻ ഊഹിച്ചു ! രണ്ടും കൂടി എവിടേക്കെങ്കിലും ആളില്ലാത്ത സ്ഥലത്തേക്ക് മാറിയിട്ടുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *