രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Posted by

“ഇഷ്ടം പോലെ ഉണ്ട്..എന്താ നിനക്ക് വേണോ ?”
അവൻ എന്നെ ഒന്നാക്കിയ പോലെ ചോദിച്ചുകൊണ്ട് ചിരിച്ചു .

“എനിക്കെന്തിനാ ..നമുക്ക് സ്വന്തം ആയിട്ട് പെണ്ണും പിടക്കോഴിയും ഒകെ ആയില്ലേ ”
ഞാൻ പെട്ടെന്ന് മുതിർന്നവരെ പോലെ ഗൗരവത്തിൽതട്ടിവിട്ടു .

“ഹാഹ് ..പറയുന്ന പോലെ നിനക്കു കുട്ടികളൊക്കെ ആയല്ലേ…അമ്മ പറഞ്ഞിരുന്നു .”
കാർത്തി ചിരിയോടെ പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു .

“ഹ്മ്മ്…ബെസ്റ്റ് കസിൻ …നേരിട്ട് ഒന്ന് വിളിച്ചൂടെടാ ”
ഞാൻ അവന്റെ സ്വഭാവം ഓർത്തു ചിരിച്ചു . കുടുംബത്തിൽ അവൻ മാത്രം ഏതാണ്ട് ഒറ്റയാനെ പോലെ ആണ് . ഇങ്ങനത്തെ അപൂർവം അവസരങ്ങളിലെ അവനെ കണ്ടുകിട്ടു.

“ഞാൻ ഒകെ അറിയുന്നുണ്ടെടാ ..പിന്നെ ഇങ്ങോട്ടു വരുന്ന കാര്യം ആലോചിക്കുമ്പോ ചടപ്പാണ് . ഓരോ മൈരുകളുടെ ചോദ്യവും പറച്ചിലും ഒകെ കേൾക്കണം ”
അവൻ ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്….മര്യാദക്ക് സപ്പ്ളി ഒകെ എഴുതി എടുക്കാൻ നോക്കെടേയ് ”
ഞാൻ അവനെ ഉപദേശിക്കുന്ന പോലെ പറഞ്ഞു .

“ആഹ്..എടുക്കണം …പക്ഷെ എനിക്ക് ആ ഫീൽഡിൽ ഒന്നും അത്ര താല്പര്യം ഇല്ല ”
അവൻ ഗൗരവത്തിൽ തന്നെ പറഞ്ഞു . അതിനിടക്ക് അഞ്ജു ഞങ്ങളുടെ അടുത്തേക്ക് വന്നു . കാർത്തിയുമായി അഞ്ജു നല്ല കമ്പനി ആണ് .മുറച്ചെറുക്കൻ കൂടിയാണ് . പക്ഷെ അവര് തമ്മിൽ അങ്ങനത്തെ ബന്ധം ഒന്നും ഉള്ളതായി തോന്നിയിട്ടില്ല .

“കാർത്തി ….ഡാ നിന്നെ അവിടെ വിളിക്കുന്നുണ്ട് ..”
കാർത്തിക്കിന്റെ നോക്കി അവൾ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“എന്തിനാ ?”
അവൻ സംശയത്തോടെ ചോദിച്ചു .

“ആഹ്…ആർക്കോ നിന്നെ കാണണം എന്ന് പറഞ്ഞു ”
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്..കാണേണ്ടവര് ഇങ്ങോട്ടു വന്നോളും…എനിക്കൊന്നും വയ്യ ”
കാർത്തി അവന്റെ തനി സ്വഭാവം പുറത്തെടുത്തു പയ്യെ പറഞ്ഞു .

“പിന്നെ നീയൊരു തമ്പുരാൻ വന്നേക്കുന്നു …ചുമ്മാ ആൾക്കാരെ കൊണ്ട് പറയിക്കാതെ നടന്നൂടെ മോനെ ”
അഞ്ജു അവനെ കളിയാക്കികൊണ്ട് ചിരിച്ചു .

“അതിനിപ്പോ നിനക്കു നഷ്ടം ഒന്നും ഇല്ലല്ലോ ? മക്കള് ചെല്ല്”
കാർത്തി ചിരിയോടെ പറഞ്ഞു അവളുടെ തോളിൽ തട്ടി .

“ഹോ..വല്ലാത്ത ജാതി ”
അഞ്ജു അവനെ നോക്കി മുഖം ചുളിച്ചുകൊണ്ട് പുച്ഛമിട്ടു .പിന്നെ നേരെ തിരിഞ്ഞു നടന്നു .

“അതൊക്കെ പോട്ടെ …നിന്റെ ടീച്ചർ വന്നില്ലേ ?”
കാർത്തി അഞ്ജു പോകുന്നത് ശ്രദ്ധിച്ചുകൊണ്ട് തന്നെ എന്നോടായി തിരക്കി .

“ഇല്ലെടാ…പിള്ളേർ ചെറുതല്ലെ…അവരെയിട്ട് അങ്ങനെ യാത്ര പോകാനൊന്നും ആയിട്ടില്ല ”
ഞാൻ പയ്യെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *