രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Posted by

മഹേഷേട്ടനോടൊപ്പം നിന്ന് ഞാനും ശ്യാമും ഒകെ അവരെ സ്വീകരിച്ചിരുത്തി . അപ്പോഴേക്കും തലേന്നു വാങ്ങിക്കാൻ മറന്ന സാധനങ്ങളൊക്കെ വാങ്ങിച്ചുകൊണ്ട് നമ്മുടെ പിള്ളേരും എത്തി . പിന്നെ പിന്നെ ചടങുകളിലേക്ക് നീങ്ങി .

മായേച്ചി അമ്മക്ക് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുന്നതും , മരണപ്പെട്ട പുള്ളികാരിയുടെ അച്ഛന്റെ ഫോട്ടോ നോക്കി വണങ്ങുന്ന ഷോട്ടുമൊക്കെ വിഡിയോഗ്രാഫർ എടുത്തുതുടങ്ങി . അമ്മാവന്റെയും മഹേഷേട്ടന്റെയുമൊക്കെ അനുഗ്രഹം വാങ്ങി അങ്ങനെ മണവാട്ടി തയ്യാറായി തുടങ്ങി .

ഒരു ചുവപ്പും മഞ്ഞയും കലർന്ന കാഞ്ചീപുരം പട്ടുസാരിയായിരുന്നു അവളുടെ വേഷം . അതിലെ കസവുകൾ സ്വർണം പോലെ തിളങ്ങുന്നുണ്ട് . ബ്ലൗസും സെയിം പാറ്റേൺ ആണ് . മഞ്ജുസ് ആണ് അവളുടെ വേഷം സെലക്ട് ചെയ്തു എന്നെകൊണ്ട് വാങ്ങിപ്പിച്ചത് . ബ്രൈഡൽ സ്‌പെഷ്യൽ ആയിട്ട് സാമാന്യം നല്ല വിലയുള്ള സാരിയായിരുന്നു അത് .

അതോടൊപ്പം തന്നെ ആഭരങ്ങളുമൊക്കെ അണിഞ്ഞു മായേച്ചി എല്ലാവരെയും ചെറിയ നാണത്തോടെയും പുഞ്ചിരിയോടെയുമൊക്കെ ആയി സ്വീകരിച്ചു. സുഹൃത്തുക്കളോട് കുശലം പറഞ്ഞും കളിച്ചു ചിരിച്ചുമൊക്കെ അവള് ആ ദിവസം എന്ജോയ് ചെയ്തു .

അതിനിടക്ക് എപ്പോഴോ ആണ് ഞങ്ങള് തമ്മിലൊന്നു കാണുന്നത് . പിന്നെ എന്നെ പിടിച്ചു വിളിച്ചുകൊണ്ടുപോയി അവളുടെ കൂടെ നിർത്തി കുറെ ഫോട്ടോസ് ഒകെ എടുപ്പിച്ചു . ഒപ്പം ശ്യാമും ഞങ്ങളുടെ ഫ്രെണ്ട്സുമൊക്കെ കേറിനിന്നു .വീട്ടിനു പുറത്തിറങ്ങിയായിരുന്നു ഫോട്ടോഷൂട്ട്. അതുകൊണ്ട് സ്വല്പം ആശ്വാസം ഉണ്ട് !

“നീ എന്തുവാ പൊട്ടാ ഈ മാറി നിൽക്കുന്നെ…ഞാൻ രാവിലെ തൊട്ടു നിന്നെ അന്വേഷിക്കുന്നതാ”
ഫോട്ടോ എടുക്കാൻ നേരത്തു എന്റെ കയ്യിൽ പയ്യെ നുള്ളികൊണ്ട് മായേച്ചി ചൂടായി .

“അകത്തൊക്കെ ആകെ പെണ്ണുങ്ങളായിരുന്നു ..അതാ ഞാൻ വരാഞ്ഞത് …അല്ലേൽ തന്നെ ഇനി ഞാൻ എന്തിനാ ..നിന്റെ ഒറിജിനൽ ആങ്ങള വന്നില്ലേ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .

“വേഗം എടുക്ക് ഭായ് ”
ഞാൻ അതോടൊപ്പം തന്നെ ഫോട്ടോഗ്രാഫർ ചേട്ടനോടായി പറഞ്ഞു .

“ഒറിജിനൽ ഒകെ അവിടെ നിക്കട്ടെ …എനിക്ക് ഈ ഡ്യൂപ്ലിക്കേറ്റിനെയാ കൂടുതൽ ഇഷ്ടം ”
ഞാൻ ചേർത്ത് പിടിച്ചതും മായേച്ചി ചെറു ചിരിയോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു . അവള് ചുമ്മാ തട്ടിവിട്ടതാണോ ഉള്ളിൽ നിന്നും പറഞ്ഞതാണോ എന്നൊന്നും അറിയില്ലെങ്കിലും അതുകേട്ടപ്പോൾ എന്റെ കണ്ണൊന്നു ചെറുതായി നനഞ്ഞു .

“നിന്റെ മഞ്ജുസ് കൂടെ വേണ്ടതായിരുന്നു …”

Leave a Reply

Your email address will not be published. Required fields are marked *