രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Posted by

“മതി മതി…നീ സീരിയസ് ആവണ്ട …വേറെ വല്ലോം പറഞ്ഞെ ”
അവളുടെ സ്വരം മാറുന്നത് കേട്ട് ഞാൻ ചിരിച്ചു .

“ആഹ്..അങ്ങനെ വഴിക്കു വാ …പിന്നെ മോനെ നാളെ ഞാൻ രാവിലെ വിളിക്കാം …മിന്നുകെട്ടൊക്കെ വീഡിയോ കാൾ ആയിട്ട് കാണിച്ചു തരണേ ”
മഞ്ജുസ് ഒരു സഹായം പോലെ ചോദിച്ചു .

“ആയിക്കോട്ടെ …ഞാൻ നോക്കാം …”
ഞാൻ ചിരിയോടെ പറഞ്ഞു .

“നോക്കിയാൽ പോരാ…നടക്കണം ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .

“സൗകര്യം ഇല്ല …ഒന്ന് പോടീ ..നീ ആരാ ഇങ്ങനെ കൽപ്പിക്കാൻ ”
ഞാൻ ചിരിയോടെ തിരക്കി .

“നീ ഇങ്ങോട്ടു തന്നെ വരുവല്ലോ ..അപ്പൊ കാണിച്ചു തരാം ആരാണെന്നു ”
മഞ്ജുസ് ചിരിയോടെ തന്നെ മറുപടി നൽകി .

“ഇനിയെന്തോ കാണാനാ ? നിന്നെ കണ്ടാൽ ഇപ്പൊ എനിക്ക് വികാരം തന്നെ ഇല്ലാത്ത അവസ്ഥ ആയി ”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു .

“നല്ല കാര്യം …ഞാൻ രക്ഷപെട്ടു ….”
അവളും അതുകേട്ടു ചിരിച്ചു . അപ്പോഴേക്കും എന്നെ ആരോ വിളിച്ചതോടെ ഞാൻ ആ സംസാരം അവസാനിപ്പിച്ചു .

“എടി മഞ്ജുസേ ഞാൻ പിന്നെ വിളിക്കാട്ടോ …ആരോ വിളിക്കുന്നുണ്ട്…”
ഞാൻ പെട്ടെന്ന് ആ ഭാഗത്തേക്ക് ശ്രദ്ധിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“ആഹ് ആഹ്…ഓക്കേ ”
അവളും അത് സമ്മതിച്ചു . അതോടെ ഞാൻ ഫോൺ വെച്ചുകൊണ്ട് അങ്ങോട്ടേക്ക് നീങ്ങി . മായേച്ചിയുടെ അമ്മാവൻ ആയിരുന്നു വിളിച്ചത് .പിറ്റേന്നത്തെ ചടങ്ങിന് ആവശ്യമുള്ള സാധനങ്ങളിൽ എന്തോ ഒന്നിന്റെ മിസ്സിംഗ് ഉണ്ടെന്നും അത് ആ സമയത്തു എവിടെയെങ്കിലും കിട്ടാൻ വഴിയുണ്ടോ എന്ന് അറിയാനുമാണ് പുള്ളി വിളിയ്പ്പിച്ചത് .

അത് രാവിലെ കട തുറന്നാൽ ഉടനെ വാങ്ങാം എന്ന് പറഞ്ഞതോടെ പ്രെശ്നം സോൾവ് ആയി . പിന്നെ ഫുഡ് ഒകെ കഴിച്ചു മായേച്ചിയോടും അമ്മയോടും മഹേഷേട്ടനോടും യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി . ഒപ്പം ശ്യാമും കൂട്ടുകാരും ഉണ്ടായിരുന്നു . അന്നത്തെ രാത്രി എന്റെ വീട്ടിൽ ആണ് എല്ലാരും കൂടി കിടന്നത് .

പിറ്റേന്ന് ആയിരുന്നു വിവാഹം . പുത്തൻ ഡ്രസ്സ് ഒകെ ഇട്ടു ഞങ്ങൾ എല്ലാവരും അതിരാവിലെ ഹന്നെ കുളിച്ചു കുട്ടപ്പന്മാരായി . ഞങ്ങൾ ഫ്രെണ്ട്സ് എല്ലാവരും ഒരേ പാറ്റേൺ ഡ്രസ്സ് ആയിരുന്നു . ഒരു ഇളം നീല കുർത്തയും വെള്ള കസവു മുണ്ടും ആയിരുന്നു എല്ലാവരുടെയും വേഷം .

വസ്ത്രം മാറി ഞങ്ങൾ എല്ലാവരും കൂടി മായേച്ചിയുടെ വീട്ടിലേക്ക് നീങ്ങി . ഞങ്ങൾ എത്തുമ്പോഴേക്കും മായേച്ചിയെ ഒരുക്കാനുള്ള ഫ്രണ്ട്സും ബ്യുട്ടീഷനുമൊക്കെ എത്തിയിട്ടുണ്ടായിരുന്നു . റൂമിനുള്ളിൽ സ്ത്രീ ബാഹുല്യം ആയതുകൊണ്ട് ഞങൾ അങ്ങോട്ട് പോയില്ല . മഹേഷേട്ടനെയും മായേച്ചിയുടെ അമ്മാവനെയും കണ്ടു സംസാരിച്ചു കാര്യങ്ങളൊക്കെ സെറ്റാക്കി തുടങ്ങി . വീട്ടിൽ വെച്ചുതന്നെയാണ് കല്യാണവും സദ്യയുമൊക്കെ .

കുറച്ചു കഴിഞ്ഞതോടെ വീഡിയോ എടുക്കുന്ന ടീമ്സ് കൂടെ എത്തി . അതോടെ പിന്നെ ഷൂട്ടിംഗ് ആരംഭിച്ചു . മായേച്ചിയെ ഒരുക്കുന്നതും അവളുടെ ചലനങ്ങളും അംഗ വിക്ഷേപങ്ങളുമൊക്കെ അവന്മാര് സിനിമ ഷൂട്ടിങ് പോലെ എടുക്കാൻ തുടങ്ങി . അപ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും ക്ഷണിക്കപ്പെട്ട അഥിതികളുമൊക്കെ എത്തിത്തുടങ്ങിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *