പക്ഷെ മായേച്ചിയും നമുക്ക് വേണ്ടപ്പെട്ടവർ ആയതുകൊണ്ട് ഞാൻ ഇവിടെത്തന്നെ കൂടി . മാത്രമല്ല പിറ്റേന്ന് ഫുൾ ഫാമിലി മായേച്ചിയുടെ വീട്ടിലോട്ടു തന്നെ എത്തുമല്ലോ…
കല്യാണത്തലേന്നു മായേച്ചിയുടെ ഫ്രണ്ട്സും കോളേജിലെ സ്റ്റാഫും പിള്ളേരുമൊക്കെ ആയി അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു . ഒരു വിധം ഭക്ഷണ പരിപാടി ഒകെ കഴിഞ്ഞതോടെ ഞാനും ശ്യാമും നാട്ടിലെ നമ്മുടെ ഫ്രണ്ട്സും ഒക്കെ കൂടി വീടിനു പിറകിലുള്ള പറമ്പിൽ ഒത്തുകൂടി . വിവാഹം പ്രമാണിച്ചുള്ള വെള്ളമടി എല്ലായിടത്തും പതിവ് ആണല്ലോ .
ഞാൻ മദ്യം കഴിക്കാത്തതുകൊണ്ട് ബിയറും കൂട്ടുകാര് സംഘടിപ്പിച്ചിരുന്നു . എല്ലാത്തിനും പൈസ ചെലവാക്കിയത് ഞാൻ തന്നെയാണ് എന്നത് വേറെ കാര്യം . അങ്ങനെ ഒന്ന് രണ്ടു റൌണ്ട് ഒകെ വിട്ടു പാട്ടും ബഹളവും സംസാരവുമൊക്കെ ആയി ഇരിക്കുമ്പോഴാണ് മഞ്ജുസിന്റെ ഫോൺ കാൾ എത്തിയത് . കല്യാണ വീട്ടിലെ കാര്യങ്ങളൊക്കെ തിരക്കാൻ വേണ്ടിയുള്ള വിളിയാണത് .
അവളുടെ റിങ് വന്നതോടെ ഞാൻ ആ സഭയിൽ നിന്ന് പയ്യെ എഴുനേറ്റു .
“എന്താടാ കണ്ണാ ? നിന്റെ ടീച്ചർ ആണോ ?”
ഞാൻ എണീറ്റത് കണ്ടു കൂട്ടത്തിലൊരുത്തൻ പയ്യെ തിരക്കി .
“ആഹ് ആഹ് …അതെ..ശബ്ദം ഉണ്ടാക്കല്ലേ…”
ഞാൻ അവന്മാരുടെ ബഹളം കണ്ടു പയ്യെ പറഞ്ഞു .
“എന്തൊരു പേടി ആടെ ഇത്….”
എന്റെ പരുങ്ങല് കണ്ടു ഒരുത്തൻ കളിയാക്കി . ഞാനതിനു പ്രേത്യേകിച്ചു മറുപടി ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു . പിന്നെ കാൽ അറ്റൻഡ് ചെയ്തു .
“യെസ്…നിന്റെ കെട്ട്യോൻ സ്പീക്കിങ് ….”
ഞാൻ ചെറു ചിരിയോടെ തന്നെ സംസാരിച്ചു തുടങ്ങി .
“ഹി ഹി..എന്താ ഇത്ര സന്തോഷം ?”
എന്റെ സ്വരം കേട്ട് മഞ്ജുസ് ചിരിച്ചു .
“സന്തോഷിക്കാതെ പിന്നെ.?..ഇതൊരു കല്യാണ വീടല്ലേ മോളെ ”
ഞാൻ ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും മറ്റവന്മാരൊക്കെ കവാത്തു മറന്നു വീണ്ടും ബഹളം തുടങ്ങി .
“ആഹ്..ആഹ്..അത് മനസിലാവുന്നുണ്ട് …ആരാ അവിടെ പാടുന്നേ ? ശ്യാം ആണോ ?”
ആ ശബ്ദങ്ങളൊക്കെ കേട്ടെന്ന പോലെ മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .
“ആഹ്…അവനും ഉണ്ട്…ഫിറ്റാണ് ”
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“ഫിറ്റ് നിന്റെ തന്ത….പോടാ മൈരേ….”
അതുകേട്ടു ശ്യാം ചെറിയ പൂസോടെ പറഞ്ഞു . അത് മഞ്ജുസ് കേൾക്കണ്ട എന്ന് കരുതി ഞാൻ ഫോൺ പൊത്തിപിടിച്ചു .
“എന്തോന്നാ അവിടെ പരിപാടി ? നീയും കുടിച്ചിട്ടുണ്ടോ ?”
മഞ്ജുസ് എന്നെ സംശയിച്ചുകൊണ്ട് തിരക്കി .
“ഏയ് …ഇല്ലില്ല….വേണേൽ ഞാൻ ഊതി തരാം ”
ഞാൻ ചിരിയോടെ പറഞ്ഞു .