രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Posted by

“അതെ അതെ..എങ്ങനെ നടന്നിരുന്ന പെണ്ണാ ..”
മഞ്ജുസും അത് ശരിവെച്ചു . അതുകേട്ടതും മായേച്ചിയുടെ മുഖത്ത് പതിവില്ലാത്ത ഒരു നാണം വിരിഞ്ഞു .

“നീ ഇപ്പൊ ജോലിക്കൊന്നും പോണില്ലേ?”
വിവേകേട്ടന്റെ അടുത്തായി കസേരയിലിരുന്ന എന്നോടായി മായേച്ചി തിരക്കി .

“ഇല്ല…ഇടക്കു ഒരു ദിവസം എങ്ങാനും പോയി വരും..അവിടെ പിന്നെ ശ്യാം ഉണ്ടല്ലോ..”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഹോ..എന്തൊരു സുഖം ആണല്ലേ ”
മായേച്ചി എന്നെ കളിയാക്കികൊണ്ട് ഒന്ന് താങ്ങി .

“പോടീ പോടീ …”
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“മഞ്ജു കല്യാണത്തിന് വരോ ?”
വിവേകേട്ടൻ സംശയത്തോടെ തന്നെ ചോദിച്ചു .

“ആഗ്രഹം ഒക്കെ ഉണ്ടെടോ …പക്ഷെ എങ്ങനെയാ ..കുട്ടികളേം കൊണ്ട് അങ്ങനെ പൊറത്തൊക്കെ പോവാറായിട്ടില്ലല്ലോ ”
മഞ്ജുസ് സ്വല്പം നിരാശയോടെ തന്നെ പറഞ്ഞു .

“എന്നാലും നോക്കെടി …നീ ഇല്ലാതെ…ശേ ”
മായേച്ചിയും അതുകേട്ടൊന്നു വിഷമിച്ചു .

“വാട്ട് ക്യാൻ ഐ ഡൂ മോളെ …അയാം ഹെൽപ്‌ലെസ്സ് ”
മഞ്ജു അവളുടെ കോളേജ് സ്റ്റൈലിൽ പയ്യെ തട്ടിവിട്ടു .

“കഷ്ടായി എന്തായാലും…”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .

“എന്തോന്ന് അവള് പ്രസവിച്ചതോ ?’
ഞാൻ അതുകേട്ടു ചളി അടിച്ചു . അതുകേട്ടതുംവിവേകേട്ടൻ ഒന്ന് ചിരിച്ചു .

“ഈ തെണ്ടിയെ കൊണ്ട്…ഒന്ന് മിണ്ടാതിരിക്കെടാ …”
എന്റെ അസ്ഥാനത്തുള്ള കോമഡി കേട്ട് മായേച്ചി ചൂടായി .

“അവൻ അങ്ങനെ തന്നെയാ ..ഇടക്കു എനിക്ക് സ്വന്തം തല അടിച്ചു പൊട്ടിക്കാൻ തോന്നും ”
മഞ്ജുസും എന്നെ തള്ളിപറഞ്ഞുകൊണ്ട് ചിരിച്ചു .

“ഹ്മ്മ്..അതൊക്കെ പോട്ടെ , നീ അങ്ങ് തടിച്ചല്ലോ മോളെ…പഴയ ഗ്ലാമർ പോയാൽ കോളേജിലെ മാർക്കറ്റ് പോകും ട്ടോ ”
മഞ്ജുസിനെ അടിമുടി നോക്കികൊണ്ട് മായേച്ചി പയ്യെ പറഞ്ഞു .

“അതൊക്കെ ഞാൻ തിരിച്ചു പിടിച്ചോളാം..നീ വിഷമിക്കണ്ട ”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .

“ആഹാ ..അപ്പൊ കോളേജിലെ സ്റ്റാർ ആണല്ലേ ?”
എല്ലാം കേട്ടിരുന്ന വിവേകേട്ടൻ ചിരിയോടെ അവരെ നോക്കി .

“അതെന്തു ചോദ്യം ആടോ ? അതോണ്ടല്ലേ ഞാനതിനെ പ്രേമിച്ചത് ”
മായേച്ചി എന്തോ പറയാൻ തുടങ്ങും മുൻപേ ഞാൻ എന്റെ ഭാഗം പറഞ്ഞു .

“പോടാ…”
അതുകേട്ടു മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് എന്നെ നോക്കി പിറുപിറുത്തു .

“വിവേകിന് അറിയാത്തോണ്ടാ..സ്റ്റാഫ് റൂമിൽ തന്നെ ഫാഷൻ പരേഡ് എന്ന അറിയപ്പെടുന്നത് . പിള്ളേർക്കൊക്കെ പിന്നെ ഭയങ്കര കാര്യം ആണ് ..ഇവളുടെ ക്‌ളാസ് ഒകെ ഹൌസ് ഫുൾ ആയിട്ടാണ് നടക്കാറ് ”

Leave a Reply

Your email address will not be published. Required fields are marked *