ഹരികാണ്ഡം 4 [സീയാൻ രവി]

Posted by

പിരിവു തന്നെ പതിവ് സൊല്യൂഷൻ, എല്ലാവരും പഞ്ചായത്ത് മൊത്തം വീടുകൾ തോറും പിരിക്കാമെന്ന് സമ്മതിച്ചു. എനിക്കും കിട്ടി ഒരു വാർഡ്. ഞാനും ശാരദ ടീച്ചറും ഒരു ഗ്രൂപ്പ്. പത്തു നൂറ്റമ്പത് വീട് കയറാനുണ്ട്. അടുത്ത ആഴ്ച മുതൽ എല്ലാ ദിവസവും ഒരു മണിക്കൂർ പിരിക്കാൻ ഇറങ്ങാൻ ധാരണയായി.

ഞാൻ ഒരു അഭിപ്രായം വെച്ചു, ഏതെങ്കിലും കോളേജിൽ പറഞ്ഞ് ഒരു NSS ക്യാമ്പ് വെച്ചാലോ, ഭക്ഷണം കൊടുത്താൽ മതി, അവർ പിള്ളേര് വന്നു കെട്ടിടം പൊളിച്ചു തരും, അവർക്കു സേവനവും ആയി, നമുക്ക് നമ്മുടെ പണിയും നടക്കും. അതെല്ലാവർക്കും അങ്ങിഷ്ടപ്പെട്ടു.

അപ്പോൾ ആരാ ഇതങ്ങു നടത്തുക, സോമൻ സാർ എല്ലാവരെയും നോക്കി. എൻ്റെ നേരെ ഒന്ന് നോക്കിയിട്ട് ചോദിച്ചു, ഹരി അവധിക്ക് നാട്ടിൽ പോകുന്നുണ്ടോ, ഞാൻ ഉവ്വെന്നു തലയാട്ടി. ഹരിക്കൊരു പത്തു ദിവസം ജനുവരിയിൽ ലീവ് തന്നേക്കാം, ഇതങ്ങു ഏറ്റു നടത്ത്. പറഞ്ഞത് അബദ്ധമായെന്ന് തോന്നി.

അങ്ങിനെ എന്നെ ക്യാമ്പിൻ്റെ ഇൻ ചാർജാക്കി. ആരാ രക്ഷാധികാരിയാകുന്നത്, സോമൻ സാർ ഒന്നാലിചിച്ചു. അബ്ദുള്ള മാഷാണ് പറഞ്ഞത്, വസുമതി ടീച്ചർ വരുമല്ലോ അപ്പോഴേക്കും, അവരെ ആക്കിയാ മതി. അല്ലെ അത് മതി ഇനി അവർക്കു ഒരു വർഷം എല്ലാവരോടും ചൊറിഞ്ഞോണ്ട് വരാൻ. എല്ലാവരും ഒരേ ശബ്ദത്തിൽ സമ്മതിച്ചു.

മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങിപ്പോൾ അബ്ദുള്ള മാഷിനോട് ചോദിച്ചു, ആരാ ഈ വസുമതി ടീച്ചർ. ഒന്ന് രണ്ടു പ്രാവശ്യം പേര് കേട്ടിട്ടുണ്ട്. മാഷൊന്നു ചിരിച്ചിട്ട് പറഞ്ഞു, പൂതനയാണ് ഇവിടുത്തെ. സോമൻ സാർ ഹെഡ് മാസ്റ്റർ ആയപ്പോൾ തൊട്ടു തുടങ്ങിയതാണ് അവർക്ക് ചൊറിച്ചിൽ. പ്രായം കൊണ്ടവരാണ് സീനിയർ എങ്കിലും സാറിനായിരുന്നു പിടിപാട്. പത്തു കൊല്ലമായിട്ട് ഞങ്ങൾ സഹിക്കുവാ, എന്നാ ഇട്ടേച്ചു പൊകുവേം ഇല്ല. മൂന്ന് കൊല്ലം കൂടി സഹിക്കണം നമുക്ക്, റിട്ടയർ ആയി പൊക്കോളും അപ്പൊ. മാഷ് പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു, നിൻ്റെ കാര്യം കട്ടപ്പൊക.

എല്ലാം കൊണ്ടും വഴിയേ പോയ പാമ്പിനെ എടുത്ത് കൊണോത്തിലിട്ട മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. ഒരു വിധം ക്ലാസ് തീർത്തിറങ്ങി. ആലീസിൻ്റെ അടുത്തു പോയി, കടയിൽ നല്ല തിരക്ക്. വീട്ടിലേക്കു വിളിച്ചിട്ട് ഒരു ചിരിയും വാങ്ങി വീട്ടിലേക്കു പോന്നു.

വീട്ടിൽ ആരുമില്ല, ഗേറ്റ് തുറന്ന് അകത്ത് കയറി സ്കൂട്ടർ ഒതുക്കി മുകളിലേക്ക് നടന്നു. ഒന്ന് കുളിച്ചു. ചായ കിട്ടില്ലെന്നോർത്തപ്പോ ഡ്രസ്സ് മാറ്റി അയ്യപ്പൻ്റെ കടയിൽ പോയി. ചായയും കുടിച്ച് നാട്ടുകാരോട് കുശലവും പറഞ്ഞ് അവിടെ ഇരുന്നു കൊറേ നേരം. ഇരുട്ടിത്തുടങ്ങിയപ്പോൾ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു.

കൊറേ നേരം ബുക്കും വായിച്ചിരുന്നു. ആരുമില്ലാത്ത കാരണം നന്നായി പോക വലിച്ചു. മൂന്നാമത്തെ പോക തീരുന്നതിനു മുമ്പ് ആരോ കയറി വരുന്ന പോലെ തോന്നി. ഒന്നാഞ്ഞു വലിച്ച് കുത്തിക്കെടുതി വാതിൽക്കലേക്കു നീങ്ങി നിന്നു.

നോക്കിയപ്പോൾ ധന്യയാണ്, എനിക്കുള്ള ഭക്ഷണവുമായി വന്നതാണ് അവൾ. സ്റ്റെപ് കയറി വന്നിട്ട് ഭക്ഷണപ്പൊതി ടീപ്പോയിൽ വെച്ച് അവൾ സോഫയിലേക്കിരുന്നു. മാഷ് നല്ല വലിയാണല്ലേ, എന്തൊരു മണമാണ് ഇവിടെയൊക്കെ, എനിക്കീ മണമടിക്കുന്നതെ കലിയാ. അച്ഛൻ്റെ വലി കാരണം ഒരു വെറുപ്പായിപ്പോയി ഈ മണത്തോട്. അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ മിണ്ടാതെ അകത്തു കയറി കൈയും വായും കഴുകി തിരിച്ചു വന്നു. നീ എങ്ങിനാ വന്നേ, ഞാൻ ചോദിച്ചു. നടന്നാ വന്നേ, ഇരുട്ടിത്തുടങ്ങിയത് കൊണ്ട് പേടിയായിരുന്നു. എങ്ങും നോക്കാതെ നടന്നും ഓടിയുമാ വന്നത്. അവളൊന്നു ചിരിച്ചു. നിനക്കെന്നാ പേടിയാണോ, ഞാൻ ഒന്ന് കളിയാക്കി. രാത്രി പാമ്പും തവളയുമൊക്കെ കാണില്ലേ, എനിക്ക് പേടിയാ, അവളുടെ മുഖത്തൊരു ദൈന്യ ഭാവം.

അപ്പൊ നീ എങ്ങിനെ തിരിച്ചു പോകും, ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അത് മാഷ് കൊണ്ട് വിടണം. ഞാൻ ഒറ്റയ്ക്ക് പോകില്ല. അവൾക്കു ശെരിക്കും പേടിയുണ്ടെന്നു തോന്നി. ഞാൻ കൊണ്ടുവിടുമൊന്നും ഇല്ല, എനിക്ക് വേറെ പണിയുണ്ട്, ഞാൻ ഒന്ന് കളിപ്പിക്കാൻ നോക്കി. എന്നാ ഞാൻ ഇവിടെ കിടക്കും, രാവിലെ പൊക്കോളാം എന്നവൾ എടുത്ത പടി മറുപടി പറഞ്ഞു. എന്നാ അത് മതി എന്നും പറഞ്ഞ് ഞാൻ ഫുഡ് കഴിക്കാൻ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *