ഹരികാണ്ഡം 4 [സീയാൻ രവി]

Posted by

ചേച്ചി പുറത്തു വന്ന് പറഞ്ഞു, ഹരീ അഡ്മിറ്റ് ആക്കണമെന്നാ പറയുന്നേ, ക്ഷീണമുണ്ടത്രെ. രണ്ടു ഡ്രിപ്പിട്ടിട്ട് വീട്ടിൽ പോക്കോളാൻ പറഞ്ഞു. വൈകിട്ടത്തേക്കാകുമ്പോഴേക്കും പനി കുറയുമെന്നും അപ്പൊ ഡിസ്ചാർജ് ആക്കാമെന്നും പറഞ്ഞു. ഇനി എപ്പോ എന്താ ചെയ്ക, ചേച്ചിക്ക് പരിഭ്രാന്തിയായി എന്ന് തോന്നുന്നു.

അഡ്മിറ്റ് ചെയ്യട്ടെ അതിനെന്താ, ഞാൻ കാര്യങ്ങൾ ഒന്ന് ലഘൂകരിച്ചു. പിന്നെ ഫോർമാലിറ്റീസ് എല്ലാം കമ്പ്ലീറ്റ് ആക്കി, റൂം തന്നെ ബുക്ക് ചെയ്തു. അല്പം കഴിഞ്ഞ് ഞങൾ ആ റൂമിലേക്ക് പോയി, നേഴ്സ് വന്നു അവൾക്ക് ഒരു ഡ്രിപ്പിട്ടു, പിന്നെ ഒരു ഇഞ്ചക്ഷനും. ഹരീ നീ പൊക്കോ ഇനി, ഇവിടെ കാര്യങ്ങളൊക്കെ ഒരുവിധം സെറ്റ് ആയല്ലോ, വൈകിട്ട് സാറിനോട് വരാൻ പറ, ഡിസ്ചാർജ് ആകുമ്പോഴേക്കും.

ഞാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു. ഇന്നിനി പോകാൻ വയ്യ, വൈകിട്ട് നമുക്കൊരുമിച്ച് തിരിച്ചു പോകാം. ചേച്ചി സമ്മതിച്ചു. എന്നാ നീ പോയി വല്ലതും കഴിക്ക്, എനിക്കൊരു ചായയും വാങ്ങി വാ, രാവിലെ നീ ഒന്നും കഴിച്ചിട്ടില്ലല്ലോ. അഞ്ജന എന്നെ ഒന്ന് കൃതാര്ഥതയോടെ നോക്കി, ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു, അതാണോ വെല്യ കാര്യം, സമയത്തിനു ആശുപത്രിയിൽ വരണ്ടായിരുന്നോ. എന്തായാലും കഴിച്ചിട്ടു വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി.

കഴിച്ചു വന്നു, ന്യൂസ്‌പേപ്പർ വാങ്ങിയത് എടുത്തു വായിച്ചു തുടങ്ങി, ചേച്ചിക്ക് ചായ കൊണ്ടു വന്നത് കുടിക്കുന്നു. അഞ്ജന മയങ്ങിക്കിടക്കുകയാണെന്നു തോന്നി. എന്തായാലും ഉച്ച കഴിഞ്ഞപ്പോഴേക്കും പനി വിട്ടു, ഡോക്ടർ വന്നപ്പോൾ ഇനി വീട്ടിൽ പോകാമെന്ന് പറഞ്ഞു. മൂന്നു മണിയായപ്പോഴേക്കും ഞങ്ങൾ ആശുപത്രിക്ക് പുറത്തിറങ്ങി.

പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ചു, അഞ്ജനക്കൊരു എനർജി വന്നിരിക്കുന്നു. ചേച്ചിയാണാദ്യം കയറിയത്, അവൾ കയറാൻ നോക്കിയപ്പോൾ അല്പം വേച്ച് പോയി. അവളെ ഒരു കൈ കൊണ്ട് താങ്ങി ഓട്ടോയിലേക്ക് കയറ്റി, ഞാൻ അടുത്തിരുന്നു. തിരിച്ച് എത്തിയപ്പോഴേക്കും നാലരയാകാറായി, അപ്പോഴാണ് ആലീസിനെ കാണണമല്ലോ എന്നോർമിച്ചത്.

ഞാൻ സ്കൂൾ പടിക്കൽ ഇറങ്ങിയിട്ട് അവരെ വീട്ടിലേക്ക് വിട്ടു. പുറത്തു ശാരദ ടീച്ചറും വനജയും ബസ് കാത്തു നിൽക്കുന്നുണ്ട്. എന്താ ഹരീ ഇന്ന് കണ്ടില്ലല്ലോ, ഒന്നാശുപത്രീ പോയതാ ടീച്ചറെ, ഒരു ചെറിയ പനി, ഞാൻ പനി ആർക്കാണെന്ന് പറഞ്ഞില്ല. അപ്പോഴേക്കും ബസ് വന്നു, അവർ കയറിപ്പോയി, ഞാൻ വെറുതെ കൈ വീശിക്കാണിച്ചു.

ആലീസിന്റെ കടയിലേക്ക് കയറിച്ചെന്ന് വീട്ടിലേക്ക് വിളിച്ചു. കടയിൽ നല്ല തിരക്കായിരുന്നു. ഞാൻ പൈസ കൊടുത്തതിന്റെ ബാക്കി വാങ്ങി. ആലീസ് എന്റെ കൈയിലിരുന്ന നോട്ടിലേക്ക് കണ്ണ് കാണിച്ചു, അകത്തെന്തോ ഉണ്ടെന്നായിരിക്കണം പറഞ്ഞത്. നോക്കിയപ്പോൾ ഒരു വെള്ള പേപ്പർ കഷ്ണം, വിടർത്താൻ പോയില്ല അങ്ങിനെ തന്നെ പോക്കറ്റിലേക്കിട്ടു.

ആലീസിനെ ചിരിച്ചുകാണിച്ച്‌ പുറത്തേക്കിറങ്ങി. അല്പ ദൂരം നടന്നിട്ടാണ് ആ കടലാസ്സ് വിടർത്തിയത്. 7 മണിക്ക് തൊഴുത്തിലെ ചാർപ്പിൽ വരണം. ഞാൻ കാത്തിരിക്കും അത്ര മാത്രമേ എഴിതിയിട്ടുള്ളൂ. ആ സമയത്തൊക്കെ ആരെങ്കിലും കാണില്ലേ, കണ്ടാൽ പണിയാകുമല്ലോ എന്നൊക്കെ ഓർത്ത് എനിക്ക് പേടിയായി.

എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു. വീട്ടിൽ എത്തിയപ്പോൾ പുറത്താരെയും കണ്ടില്ല, എന്തായാലും അകത്തേക്കൊന്നു കേറി നോക്കാൻ തോന്നി. അകത്ത് അഞ്ജന സോഫയിൽ മൂടിപ്പുതച്ചിരിപ്പുണ്ട്. ചേച്ചിയും കമലയും അടുക്കളയിലുണ്ട്, അൽപ നേരം അവളുടെ അടുത്തിരുന്നു, ചേച്ചി ചുക്ക് കാപ്പി കൊണ്ടുവന്നു കൊടുത്തു, എനിക്കും കിട്ടി ഒരു ഗ്ലാസ്. ചുക്ക് കാപ്പിയും കുടിച്ച് ഞാൻ പുറത്തേക്ക് നടന്നു. ഞാൻ അത്താഴത്തിന് ചിലപ്പോ കൊറച്ചു ലേറ്റ് ആകും ഒന്ന് പുറത്തു പോകും ഇച്ചിരെ കഴിയുമ്പോൾ എന്നും പറഞ്ഞ് ഇറങ്ങി.

നീ എങ്ങോട്ടാ, ചേച്ചിയാണ് ചോദിച്ചത്. അമ്പലത്തിൽ ഒന്ന് പോകും, പിന്നെ ഒന്ന് നടക്കണം. ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് മുകളിലേക്ക് നടന്നു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *