അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Posted by

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഒരാൾ മനസ്സ് തുറന്നു പറയാൻ തുടങ്ങുമ്പോൾ നമ്മുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം എന്നത് നല്ലൊരു ശ്രോതാവ് ആയിരിക്കാം എന്നതാണ്. അത് കൊണ്ട് തന്നെ ഞാൻ വായ മൂടി ഇരുന്നു. സുചിത്ര തുടർന്നു.

“ഞാൻ ഇവിടെ ജോയിൻ ചെയ്തപ്പോൾ എന്റെ തീരുമാനം കൃത്യമായിരുന്നു. ഞാൻ ഇവിടെ വന്നത് ജോലി ചെയ്യാനാണ് അല്ലാതെ സൗഹൃദം ഉണ്ടാക്കാൻ അല്ല. പക്ഷേ ഞാൻ അതിലും തോറ്റ് പോയി ജയ്. ഞാൻ സ്‌കൂളിലും കോളേജിലും പുസ്തകങ്ങളെ സ്നേഹിച്ചവൾ ആയിരുന്നുവെങ്കിലും എനിക്ക് ഇത്ര മുന്കോപം ഇല്ലായിരുന്നു. എനിക്കറിയാം ഞാൻ മാറണം എന്നത് പക്ഷെ ഭൂതകാലത്തെ എന്റെ തെറ്റായ തീരുമാനങ്ങൾ എന്നെ ഇപ്പോഴും വിടാതെ പിന്തുടരുകയാണ്. എന്റെ കഥ കേൾക്കുമ്പോൾ നീയും എന്നെ വെറുക്കാൻ തുടങ്ങും. എന്നാലും സാരമില്ല. ഐ ഹാവ് ടു ഗെറ്റ് ഇറ്റ് ഔട്ട് ഓഫ് മൈ മൈൻഡ്.

“എന്ത് പറ്റി ആ ക്ഷമാശീലമുള്ള പെണ്കുട്ടിക്ക്”

സുചിത്ര അവളുടെ കഥ പറയാൻ തുടങ്ങി. (ഇനി മറ്റൊരു അറിയിപ്പ് ഉള്ളത് വരെ ഞാൻ എന്നുള്ളത് സുചിത്ര ആയിരിക്കും.)

ബംഗാളിലെ ഒരു ചെറിയ പട്ടണത്തിൽ ആണ് ഞാൻ ജനിച്ചതും വളർന്നതും. ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛനും ഹൗസ് വൈഫ് ആയ അമ്മക്കും കൂടിയുള്ള ഒരേ ഒരു മകൾ. പഠിപ്പും അക്കാഡമിക്ക് ബ്രില്യൻസിനും വളരെയധികം പ്രാമുഖ്യം കൊടുത്തിരുന്ന ഒരു കുടുംബം ആയിരുന്നു ഞങ്ങളുടേത്.

ഡിഗ്രി കഴിയുന്നത് വരെ ഞാൻ എന്റേതായ ലോകത്തിൽ ആയിരുന്നു. അക്കാഡമിക്ക് അച്ചീവ്‌മെന്റിസിൽ ഒരിക്കലും ടോപ്പർ ആയിരുന്നില്ലെങ്കിലും ടോപ്പ് ഫൈവ് സിക്സിൽ എന്തായാലും ഉണ്ടാവുമായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ ഇനി എന്ത് എന്ന ചോദ്യമാണ് എന്നെ ക്യാറ്റ് എഴുതാൻ പ്രേരിപ്പിച്ചത്. ക്യാറ്റ് കഴിഞ്ഞപ്പോൾ എനിക്ക് ഐഐഎം എബിസി എന്നിവയിൽ നിന്നും കോൾ ഒന്നും വന്നില്ല പക്ഷെ ലക്ക്‌നൗ, ഇൻഡോർ, കോഴിക്കോട് എന്നീ മൂന്ന് ഐഐഎമിൽ നിന്നും കോൾ വന്നു. എനിക്ക് ലക്ക്‌നൗവോ ഇൻഡോറോ വേണം എന്നായിരുന്നു ആഗ്രഹം പക്ഷേ ലഭിച്ചതോ കോഴിക്കോടും. ഞാൻ അങ്ങനെ കോഴിക്കോട് ഐഐഎമിൽ ചേർന്നു.

ഐഐഎമിലെ പഠനമാണ് നാണംകുണുങ്ങി പെണ്ണില്‍ നിന്നും എന്നെ മാറ്റിയെടുത്തത്. അവിടെയും എനിക്ക് സൗഹൃദങ്ങള്‍ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. എല്ലാവരും പരസ്പരം മത്സരിക്കുക തന്നെയായിരുന്നു. മാര്‍ക്കിനു വേണ്ടി പ്ലേസ്മെന്റിനു വേണ്ടി ഒക്കെ. ഐഐഎം കഴിഞ്ഞപ്പോഴേക്കും ചെറുനഗരത്തില്‍ നിന്നുള്ള എന്തിനെയും ആശങ്കയോടെ കണ്ടിരുന്ന പെണ്ണില്‍ നിന്നും ഞാന്‍ താന്‍പോരിമയുള്ള പെണ്ണായി മാറിയിരുന്നു. എന്‍റെ പ്ലേസ്മെന്റ് ഒരു വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ദക്ഷിണേന്ത്യയില്‍ തന്നെയുള്ള മറ്റൊരു ചെറുനഗരത്തില്‍ ആയിരുന്നു. വലിയ പട്ടണത്തില്‍ ജോലി സ്വപ്നം കണ്ട എനിക്ക് നിരാശ ഉണ്ടാക്കുന്നതായിരുന്നു എന്‍റെ പ്ലേസ്മെന്റ്.

Leave a Reply

Your email address will not be published. Required fields are marked *