എന്റെ നിർബന്ധം സഹിക്കാതെ മനസ്സിലാമനസ്സോടെ സുചിത്ര എന്റെ കൂടെ കാറിൽ കയറി. കാറിൽ കയറിയിട്ടും കൊച്ചുകുട്ടികളെ പോലെ ചില്ലിൽ മുഖം വെച്ചു പുറത്തേക്ക് നോക്കിയിരിക്കുന്നു അവർ. ഈ രാത്രി ഒന്നര മണിക്ക് ഇരുട്ടിൽ എന്ത് കാഴ്ച കാണാൻ ആവോ ഈ നോക്കിയിരുന്നത്.
കുറച്ചു ദൂരം കഴിഞ്ഞു ഒടുവിൽ ഞാൻ സുചിത്രയോട് ചോദിച്ചു.
“തനിക്ക് എന്നോടുള്ള ദേഷ്യം മാറിയില്ല എന്ന് തോന്നുന്നു.”
“അതെന്താ അങ്ങനെ ചോദിച്ചത്.”
“ഓഫിസിൽ വെച്ച് ഒരു മൈൻഡ് ഇല്ല. ഇപ്പോൾ ഇതാ മനപൂർവം അവോയിഡ് ചെയുന്ന പോലെ.”
“നോ ജയ്. ആക്ചുവലി ഐ ആം അഷെയിംഡ് ടു ഫേസ് യു. ഐ ആം സോ സോറി ഫോർ ബീയിങ് എ പെര്ഫക്ട് ലൂസർ ദാറ്റ് ഡേ. ഐ ഡോണ്ട് നോ വാട്ട് ഗോട്ട് ഇന്റു മീ. ഹോണസ്റ്റിലി ഇറ്റ് വാസ് നോട്ട് യു.”
“എനിക്കറിയാം എന്നെ ഒരു പഞ്ചിങ് ബാഗ് ആക്കുകയായിരുന്നു എന്ന്. എന്നെങ്കിലും മനസ്സിലെ വിഷമം യാതൊരുവിധ മുൻവിധിയും ഇല്ലാതെ കേൾക്കാൻ ഒരാൾ വേണം എന്ന് തോന്നുകയാണെങ്കിൽ ഞാൻ ഉണ്ട്.”
“താങ്ക്സ് ജയ്. ഞാൻ എന്തായാലും നിന്നോട് അത് പറയും. യു ഡിസർവ്ഡ് ടു നോ ബട്ട് നൗ ഐ ആം നോട്ട് റെഡി.”
പിന്നെ ഞങ്ങൾ അവളുടെ കേരളം ഓർമ്മകൾ സംസാരിച്ചു തുടങ്ങി. ഒടുവിൽ അവളെ അവളുടെ ഫ്ലാറ്റിൽ വിട്ട് ഞാൻ യാത്രയായി.
ജൂലൈ മാസം വന്നെത്തി. ഞങ്ങളുടെ മാനേജ്‌മെന്റ് റിവ്യൂവിന്റെ സമയമായി. ഞാൻ പ്രോസസ് ഹെഡ് അല്ലാത്തത് കൊണ്ട് എനിക്കതിൽ പങ്കെടുക്കേണ്ട കാര്യമില്ല. പക്ഷെ എന്റെ ബോസിന്റെ അളിയന്റെ കല്യാണം ആയത് കൊണ്ട് എന്റെ ബോസിന് പകരം ഞാൻ പങ്കെടുക്കേണ്ടി വന്നു.
എന്റേത് അവസാന നിമിഷം ഉള്ള ബുക്കിങ് ആയത് കൊണ്ട് എനിക്ക് ഒരു മാതിരി മറ്റെടത്തെ ടിക്കറ്റ് ആണ് ലഭിച്ചത്. മര്യാദക്കുള്ള റെസ്റ്റ് ഒന്നും ലഭിക്കാത്ത യാത്രയായിരുന്നു അത്. വെള്ളിയാഴ്ച പുലർച്ചെ വരെ ഓഫിസിൽ ഇരുന്നു അതിന് ശേഷം ശനിയാഴ്ച ഉച്ച മുതൽ രാത്രി വരെ വീണ്ടും ഓഫിസിൽ അത് കഴിഞ്ഞു റെസ്റ്റ് ഇല്ലാത്ത ഫ്‌ളൈറ്റ് യാത്ര എല്ലാം കൊണ്ട് ഞാൻ മീറ്റിങ്ങിന് എത്തിയപ്പോൾ ഒരുപാട് ക്ഷീണിച്ചിരുന്നു.
മീറ്റിങ്ങിന്റെ ആദ്യ സെഷൻ ഞാൻ എങ്ങനെയൊക്കെയോ ഉറക്കം കടിച്ചുപിടിച്ചിരുന്നു. ആദ്യ സെഷൻ കഴിഞ്ഞപ്പോൾ ഉള്ള അര മണിക്കൂർ ബ്രേക്കിൽ ഞാൻ ഒരു മൂലക്ക് പോയി മേശയിൽ തലവെച്ചു ഒന്ന് മയങ്ങി. ഞാൻ എഴുനേറ്റു നോക്കുമ്പോൾ ഞങ്ങളുടെ റിവ്യൂ മീറ്റിങ്ങിന് വേണ്ടി ഉണ്ടാക്കിയ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു പത്തുനൂറ് മെസ്സേജ്. ഇത്രയും ദിവസം ആ ഗ്രൂപ്പിൽ വല്ലപ്പോഴും ഒരു മെസ്സേജ് വന്നാലായി. ഞാൻ നോക്കുമ്പോൾ ഞാൻ മയങ്ങുന്ന ഒരു ഫോട്ടോ എടുത്ത് ഒരു നായിന്റെ മോൻ ഞങ്ങളുടെ പ്രീസെയിൽസ് ടീമിന്റെ എവിപി ഗ്രൂപ്പിലേക്ക് അയച്ചു. അതിന് സുചിത്ര അവന് കണക്കിന് കൊടുത്തു. ഒടുവിൽ അവൻ മാപ്പും പറഞ്ഞു എങ്ങനെയോ തടി രക്ഷപെടുത്തി.