“ജയ് ഡൂ യു നോ ദേ കോൺസീക്വൻസസ് ഓഫ് യുവർ സ്റേറ്റ്‌മെന്റ്. നിനക്ക് നിന്റെ ജോലി നഷ്ടപെടാം അല്ലെങ്കിൽ നിന്റെ കരിയറിൽ ഒരു റെഡ് മാർക്ക് വരാം.”
റെഡ് വാർണിംഗ് കിട്ടിയാൽ എനിക്ക് ഈ വർഷം പിന്നെ അപ്രൈസലോ ബോണസോ ഒന്നും ഇല്ല. ഒരു വർഷത്തിനുള്ളിൽ രണ്ട് റെഡ് വാർണിംഗ് കിട്ടിയാൽ ജോലി പോകും. പക്ഷേ ഇതൊന്നും നടക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു. അഖില അത്രയും വലിയ ശിക്ഷ വിധിച്ചാലും അത് പിന്നെ എന്റെ ബോസ്, ഞങ്ങളുടെ ഡയറക്ടർ, എച് ആർ ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ വാണി മേഡം എന്നിവരുടെ അംഗീകാരം വേണം. ഇപ്പറഞ്ഞ എല്ലാവരുമായി എനിക്ക് പത്ത് വർഷത്തിന് മുകളിലുള്ള അടുപ്പമുണ്ട്. ഞാൻ എന്താണ് എന്ന് ഇവർ എല്ലാവർക്കും അറിയാം. കമ്പനി ദിശയറിയാതെ നടുക്കടലിൽ കിടന്നപ്പോൾ കൂടെ നിന്ന് തുഴഞ്ഞത് കാരണം. ഞാൻ വെറും രണ്ടോ മൂന്നോ വർഷത്തിന്റെ അടുപ്പമേ ഇവരുമായുള്ളൂ അല്ലെങ്കിൽ വലിയ കമ്പനിയും പ്രോസ്സസുകളും ആണെങ്കിലും എന്റെ മറുപടി വേറെ ആയിരിക്കും. അപ്പോൾ എനിക്ക് എന്റെ നിലനിൽപ്പ് നോക്കിയേ മതിയാകുള്ളൂ.
അഖിലക്ക് ഞാൻ മറുപടി കൊടുക്കുന്നതിന് മുൻപ് എന്റെ ഫോണ് അടിച്ചു. നോക്കുമ്പോൾ യു എസിൽ നിന്നും വാണി മേഡം ആണ്. മേഡം എന്നെ ഒരു ജോലി ഏൽപ്പിച്ചിരുന്നു. അത് എനിക്ക് ചെയ്തു തീർക്കാൻ എനിക്ക് പിറ്റേ ആഴ്ച വരെ സമയവും തന്നിട്ടുണ്ട്. ഇപ്പോൾ വിളിച്ചു ആ ഡേറ്റ ഇപ്പോൾ തന്നെ വേണമെന്ന് അറിയിച്ചു. ഞാൻ അഖിലയുമായി മീറ്റിങ്ങിൽ ആണ് എന്നറിയിച്ചപ്പോൾ അഖിലക്ക് ഫോണ് കൊടുക്കാൻ പറഞ്ഞു. പിന്നെ അഖിലയുമായി സംസാരിച്ചത് എന്ത് എന്നെനിക്കറിയില്ല പക്ഷേ എന്റെയും സൂചിത്രയുടെയും ശിക്ഷ വെറുമൊരു വാർണിങ്ങിൽ ഒതുങ്ങി. ഞാൻ ആ റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ സുചിത്രയിൽ നിന്നും ഒരു സോറി പ്രതീക്ഷിച്ചെങ്കിലും എന്നെ ഒരു മൈൻഡും വെക്കാതെ അവൾ ഓടി പോയി.
ഇത് കഴിഞ്ഞുള്ള ദിവസങ്ങളിൽ ഞാനും സുചിത്രയും കള്ളനും പോലീസും കളിക്കുകയായിരുന്നു. അവൾ കഴിവതും എന്റെ മുന്നിൽ വന്ന് പെടാതിരിക്കാൻ നോക്കി. ഏതാനും ആഴ്ചകൾ കഴിഞ്ഞു ഒരു ദിവസം രാത്രി ഒന്നര മണിക്ക് ഞാൻ ഷിഫ്റ്റ് കഴിഞ്ഞു ഇറങ്ങുമ്പോൾ റിസപ്‌ഷനിൽ വെച്ച് സുചിത്രയെ കണ്ടു. ഞാൻ സുചിത്രയുടെ അടുത്തേക്ക് നടന്നു ചെന്നു.
“ഹായ് എന്തു പറ്റി ലേറ്റ് ആയി.”
“ഹായ് പുതിയ ക്ലയന്റിന്റെ കുറച്ചു ഡോക്യൂമെന്റ്‌സ് അയക്കാനുണ്ടായിരുന്നു.”
“ഇപ്പോൾ ഈ സമയത്ത് എങ്ങെനയാ പോകുന്നത്.”
“ഞാൻ ഓല ബുക് ചെയ്യാൻ നോക്കുകയായിരുന്നു.”
“എവിടെയാ താമസം.”
“ഞാൻ ആ വാട്ടർ ഫ്രണ്ട് അപ്പാർട്ട്‌മെന്റിൽ.”
“വാ ഞാൻ പോകുന്ന വഴിക്കാണ്. ഞാൻ ഡ്രോപ്പ് ചെയ്യാം.”
“വേണ്ട ജയ് പൊയ്ക്കൊള്ളു. കാബ് ഇപ്പോൾ വരും.”
“സുചിത്ര എന്റെ കൂടെ വരൂ. ഈ സമയത്ത് ഒരു പരിചയവും ഇല്ലാത്ത ഓല ഡ്രൈവറേക്കാൾ സേഫ് ഞാൻ തന്നെയാണ്.”