“നിനക്ക് എങ്ങനെ മനസ്സിലായി ഞാന്‍ അരിന്ദമിനെ പിന്തുടരുന്നു എന്ന്‍”
“അരിന്ദമിനെ സംബന്ധിച്ച് അല്ലെങ്കില്‍ അന്നത്തെ ഇമോഷണല്‍ ഔട്ട്‌ബര്സ്റ്റിന് വേറെ ഒരു റീസണും ഞാന്‍ കാണുന്നില്ല.”
ഇപ്പോള്‍ സുചിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ആ പുഞ്ചിരിക്ക് നൈരാശ്യതയുടെ കൃത്രിമത്വമേതുമില്ലാതെ തെളിഞ്ഞ മനസ്സിന്‍റെ ശോഭയായിരുന്നു.
The End
പിന്കുറിപ്പ്
ഞാനും സുചിയും തമ്മിലുള്ള സൗഹൃദം അവിടുന്ന് തുടങ്ങുകയായിരുന്നു. സുചിയും ഞാനും കൂടി വൈകുന്നേരങ്ങളില്‍ ചായ കുടിക്കാന്‍ ഒരുമിച്ചു പോകുമായിരുന്നു. അങ്ങനെയുള്ള ഞങ്ങളുടെ ഇടയിലേക്ക് ഞാന്‍ ആനന്ദിനെയും (അത്രമേല്‍ സ്നേഹിക്കയാല്‍ മൂന്നാം ഭാഗം) കൂട്ടി. എന്‍റെയും സുചിത്രയുടെയും ശ്രമഫലമായി ആനന്ദ് കുറച്ചൊക്കെ ഞങ്ങളോട് തുറന്നു സംസാരിക്കാന്‍ തുടങ്ങി. കര്‍മഫലത്തിലുള്ള എന്‍റെ വിശ്വാസത്തെ അടിയുറപ്പിക്കുന്നത് ആയിരുന്നു പ്രിയയുടെ പില്‍കാല ജീവിതം ആനന്ദ് പറഞ്ഞറിഞ്ഞപ്പോള്‍.
പ്രിയയുടെ അച്ഛന്‍ രാഷ്ട്രീയത്തില്‍ അല്‍പസ്വല്‍പ്പം പിടിപാട് ഉള്ള ആള്‍ ആയിരുന്നു. അവരുടെ സമുദായ നേതാവ് എന്ന ഒരു സ്ഥാനം അയാള്‍ക്ക് രാഷ്ട്രീയത്തിലെ ചവിട്ടുപടി ആയിരുന്നു. സമുദായ നേതാവ് എന്ന നിലയില്‍ പ്രമുഖ പാര്‍ടിയുടെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍. ടിക്കറ്റ് ഉറപ്പിച്ച ആള്‍ ആയിരുന്നു. ആനന്ദിന്റെ കുടുംബത്തോട് പ്രിയ ചെയ്തത് എല്ലാവരും അറിഞ്ഞതോട് കൂടി അയാളുടെ രാഷ്ട്രീയസ്വപ്‌നങ്ങള്‍ തകര്‍ന്നു. അതിന് ശേഷം സമുദായ നേതാവ് സ്ഥാനം കൂടി നഷ്ടപ്പെട്ടു. സാമുദായികവും രാഷ്ട്രീയവുമായ എല്ലാ സ്ഥാനങ്ങളും നഷ്ടപെട്ടു ഇപ്പോള്‍ ഡല്‍ഹിയില്‍ പ്രിയയുടെ കൂടെ ജീവിക്കുന്നു.
പ്രിയ ആനന്ദിനെ ചതിച്ചു കൊണ്ട് നേടിയെടുത്ത സ്ഥാനമാനങ്ങള്‍ അവളെ പില്‍കാലത്ത് തുണച്ചില്ല എന്നാണ് അറിഞ്ഞത്. വിപി ലെവല്‍ എംപ്ലോയീ ആയിരുന്ന അവള്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു മാനേജീരിയല്‍ ലെവല്‍ എംപ്ലോയീ മാത്രമാണ്. പ്രിയയുടെ രണ്ടാം വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. പക്ഷേ അവള്‍ ആനന്ദിനോട് ചെയ്തത് അറിഞ്ഞത് കൊണ്ട് തന്നെ പയ്യന്‍ ആ കല്യാണത്തില്‍ നിന്നും പിന്മാറി. പ്രിയയുടെ ഫേസ്ബുക്ക് ഞാന്‍ കണ്ടിരുന്നു. ആണുങ്ങളെ ചീത്ത പറഞ്ഞു കൊണ്ടുള്ള ഒരു അഭിനവ ഫെമിനിസ്റ്റ് ആണിപ്പോള്‍ കക്ഷി.
പ്രിയ ചെയ്ത പാപത്തിന് ഏറ്റവും വലിയ ശിക്ഷ ഏറ്റു വാങ്ങിയത് പ്രിയയുടെ അനിയത്തി (അച്ഛന്‍റെ അനിയന്‍റെ മകള്‍) ആയിരുന്നു. വളരെകാലം കല്യാണം നടക്കാതെ അവസാനം മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലേക്ക് കല്യാണം കഴിച്ചു പോകേണ്ടി വന്നു. പ്രിയയും അച്ഛനും അമ്മയും ആ കല്യാണത്തില്‍ പങ്കെടുത്തിട്ടില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രിയക്ക് താല്‍കാലിക ലാഭം ഉണ്ടായിരുന്നുവെങ്കിലും ദീര്‍ഘകാലടിസ്ഥാനത്തില്‍ സ്വന്തക്കാരും ബന്ധക്കാരും ഉപേക്ഷിക്കപെടുന്ന പോലത്തെ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ.
2019 നവംബറില്‍ ഭര്‍ത്താവ് മരിച്ചത് കൊണ്ട് ഭര്‍തൃവീട്ടില്‍ രണ്ടാം സ്ഥാനക്കാരി ആയി കഷ്ടപ്പെട്ട് കൊണ്ടിരുന്ന, അകന്ന ബന്ധത്തില്‍ പെട്ട ഒരു എട്ടു വയസ്സുകാരിയുടെ അമ്മയെ ആനന്ദ് കല്യാണം കഴിച്ചു. ജാതകം ജീവിതം നഷ്ടപെടുത്തിയ ആനന്ദും സുരഭിയും ഒരു ജാതകത്തിന്റെയും പിന്‍ബലമില്ലാതെ പുതുജീവിതം തുടങ്ങിയിരിക്കുകയാണ്. അവര്‍ക്ക് എല്ലാ മംഗളങ്ങള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തുന്നു,
സ്നേഹത്തോടെ
അസുരന്‍