അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Posted by

ഞാൻ ഈ മെയിൽ അയച്ചു കഴിഞ്ഞു എന്റെ പണിയും നോക്കി ഇരിക്കുമ്പോൾ സുചിത്ര അവളുടെ കാബിനിൽ നിന്നും ഇറങ്ങി എന്റെ അടുത്തേക്ക് നടന്നു വരുന്നു. സുചിത്രയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.

ഞാനും സൂചിത്രയും തമ്മിൽ അത്ര വലിയ ബന്ധമൊന്നുമില്ല. ഐ ഐ എം എന്ന ഒരു വാൽ സുചിത്രക്കുള്ളത് കൊണ്ട് നമ്മളെക്കാൾ മുകളിൽ അവളെ പ്രതിഷ്ടിച്ചു വെച്ചിരിക്കുന്നത്. അതിന്റെ അഹങ്കാരം അവൾക്ക് നല്ലവണ്ണം ഉണ്ട്. ഞങ്ങളുടെ പ്രോസസുകൾ സിസ്റ്റം എന്നിവയെ കുറിച്ച് ഒന്നും അറിയില്ല എങ്കിലും നല്ല കമ്മ്യൂണിക്കേഷൻ സ്കിൽസും ക്ലയന്റ് ഹാൻഡിലിങ്ങും കൊണ്ട് അവൾ അവളുടേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തു. ഒത്തിരി ജാഡ കൈയ്യിൽ ഉള്ളത് കൊണ്ട് എനിക്ക് അവളെ തീരെ പിടിക്കില്ല.

സുചിത്ര: “ജയ് എന്തിനാണ് ആ ഇഷ്യു എനിക്ക് അയച്ചത്. നിങ്ങളുടെ ടീം ആണ് അത് നോക്കേണ്ടത്.”

“നോക്കൂ സുചിത്ര, ഇതിന്റെ ആദ്യഘട്ട അന്വേഷണം നിങ്ങൾ ആണ് ചെയേണ്ടത്. അത് കഴിഞ്ഞു എവിടെയാണ് ഇഷ്യു എന്നത് പറയൂ ഞങ്ങൾ നോക്കാം. അല്ലാതെ ഏത് റിപ്പോർട്ട് എന്തു ഇഷ്യു എന്നൊന്നും അറിയാതെ ഇത് നോക്കി റിസോൾവ് ചെയ്യാൻ ഞങ്ങൾ മന്ത്രവാദികൾ ഒന്നും അല്ല.”

ഞാനും സുചിത്രയും കൂടി പിന്നെയും പ്രോസസിന്റെ പല കാര്യങ്ങളും പറഞ്ഞു തർക്കിച്ചു കൊണ്ടേയിരുന്നു. തർക്കം മുറുകുന്നതിന് അനുസരിച്ച് ഞങ്ങളുടെ ശബ്ദവും ഉയർന്നു കൊണ്ടേയിരുന്നു.

“സ്റ്റോപ്പ് ദാറ്റ് സ്മിർക്ക് ഓണ് യുവർ ഫേസ് യു ആസ്ഹോൾ!” സുചിത്രയുടെ ഈ ആക്രോശമാണ് ഞങ്ങളുടെ തർക്കത്തിനെ പുതിയ തലത്തിലേക്ക് തിരിച്ചു വിട്ടത്‌. പിന്നെ അവിടെ നടന്നത് മീൻ മാർക്കറ്റിനെ കൂടി നാണിപ്പിക്കുന്ന പ്രകടനം ആയിരുന്നു. ഒടുവിൽ സുചിത്രയുടെ ബോസും ഞങ്ങളുടെ ഓഫീസിലെ സീനിയർ വിപിയും ആയ ശ്രീധർ കാബിനിൽ നിന്നും പുറത്ത് വന്നു ഞങ്ങളോട് രണ്ടു പേരോടുമായി.

“സ്റ്റോപ് ഇറ്റ് ഗയ്‌സ്. നിങ്ങൾ രണ്ടു പേരും സീനിയർസ് ആണ്. അറ്റ് ലീസ്റ് അത് മനസ്സിലാക്കി പെരുമാറൂ. സുചിത്ര നീ എന്റെ കൂടെ വാ.” ഇതും പറഞ്ഞു ഞങ്ങളുടെ തർക്കം പിരിച്ചുവിട്ടു സുചിത്രയേയും കൂട്ടി ശ്രീധർ അയാളുടെ കാബിനിലേക്ക് പോയി.

ഞാൻ ആകെ കിളി പോയ അവസ്ഥയിലായിരുന്നു. ഈ കമ്പനിയിലെ എന്റെ പന്ത്രണ്ട് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ആദ്യത്തെ അനുഭവം. എനിക്ക് ഒന്നും ചെയ്യാനുളള മൂഡ് ഇല്ലായിരുന്നു. ഞാൻ ഓഫീസിന്റെ ടെറസ്സിൽ പോയി ആരും ഇല്ലാത്ത ഒരു ഭാഗത്ത് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *