കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം ആരോ കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. വാതില്‍ തുറന്നപ്പോള്‍ ആദിത്യ എന്‍റെ ഫ്ലാറ്റിലേക്ക് കയറി.
ആദിത്യ: ഹായ് സുചിത്ര. എനിക്ക് തന്‍റെ ഒരു ഹെല്‍പ് വേണം.
ഞാന്‍ മുഖമുയര്‍ത്തി അവനെ നോക്കി. എന്‍റെ നോട്ടം കണ്ടു കൊണ്ടവന്‍ തുടര്‍ന്നു.
“എന്‍റെ ഏറ്റവും ഫേവറിറ്റ് ഡിജെ ഡിജെഹാരി ഇന്നിവിടെ എമെറാള്‍ഡ് ക്ലബില്‍ പെര്‍ഫോം ചെയുന്നുണ്ട്. സിംഗിള്‍ എന്ട്രി ആണെങ്കില്‍ ഡാന്‍സ് ഫ്ലോറില്‍ പെര്‍മിഷന്‍ ഇല്ല. കപ്പിള്‍സ് ആണെങ്കില്‍ മാത്രമേ ഡാന്‍സ് ഫ്ലോറില്‍ പോകാന്‍ പറ്റുള്ളൂ. സോ പ്ലീസ് എന്‍റെ കൂടെ ഒന്ന് വരുമോ.”
എനിക്കാണെങ്കില്‍ ഈ പാര്ട്ടീസും ഡാന്‍സ് ഫ്ലോര്‍ ഒന്നും ഇഷ്ടമില്ലാത്തതാണ്. ഞാന്‍ മാക്സിമം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അവന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ അവന്‍റെ കൂടെ ആ പാര്‍ട്ടിക്ക് മനസ്സിലാമനസ്സോടെ പോയി.
ഞാന്‍ വിചാരിച പോലെ ആയിരുന്നില്ല ഞാന്‍ പാര്‍ട്ടി ശരിക്കും എന്ജോയ് ചെയ്തു. ആദ്യമായി അവിടെ നിന്നും ഞാന്‍ ബിയറും ട്രൈ ചെയ്തു നോക്കി. ഞാനും ആദിത്യയും കൂടിയുള്ള സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു.
ആദിയെ പറ്റി ഞാന്‍ കൂടുതല്‍ അറിയുകയായിരുന്നു. മുംബൈയിലെ ഒരു വലിയ ബിസിനസ് ഫാമിലിയില്‍ ഉള്ള ആളാണ് ആദിത്യ. സ്വന്തമായി ഫാമിലി ബിസിനസില്‍ ചേരുന്നതിനു മുന്പ് പ്രവര്‍ത്തിപരിചയം ലഭിക്കാനും അത് പോലെ ഇന്റര്‍നാഷണല്‍ കസ്റ്റംമര്‍സ് ആയി ഇടപഴുകാനും ഉള്ള പരിചയം ലഭിക്കാന്‍ ആയി ഗുഡ്ഗാവില്‍ ഒരു ബിപിഓയില്‍ ജോലി എടുക്കുന്നു. ഞങ്ങള്‍ രണ്ടു പേരും നല്ല കൂട്ടായി.
ആദി അരിന്ദം എന്‍റെ ജീവിതത്തില്‍ നിറച്ച ശൂന്യത മെല്ലെ മെല്ലെ മാറ്റുകയായിരുന്നു. പക്ഷേ എനിക്ക് എന്നാലും ഞാന്‍ ആദ്യം സ്നേഹിച്ച എന്നെ ആദ്യം അറിഞ്ഞ പുരുഷന്‍ അരിന്ദമിനെ പൂര്‍ണ്ണമായും മറക്കാന്‍ എന്നെ കൊണ്ടു കഴിയുന്നില്ലായിരുന്നു. അരിന്ദം ഏല്‍പിച്ച മുറിവുകള്‍ പതുക്കെ പതുക്കെ ഉണങ്ങി വരുന്നു.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച വൈകീട്ട് നാട്ടിലുള്ള എന്‍റെ ഒരു പഴയ കൂട്ടുകാരിയെ ഞാന്‍ ഫേസ്ബുക്ക് ചാറ്റില്‍ കണ്ടുമുട്ടി. അവളില്‍ നിന്നാണ് ഞാന്‍ അന്ന്‍ അരിന്ദമിന്‍റെ എന്ഗേജ്മെന്‍റ് ആയിരുന്നു എന്ന വിവരം അറിയുന്നത്. ഞാന്‍ എന്‍റെ മനസ്സില്‍ അടച്ചു മൂടിയ കാര്യങ്ങള്‍ ഒക്കെ ഒന്നൊന്നായി പുറത്തു വരാന്‍ തുടങ്ങി. ഞാന്‍ അരിന്ദമിനെ ഫോണ്‍ ചെയ്തപ്പോള്‍ മനസ്സിലായി എന്‍റെ നമ്പര്‍ അവന്‍ ബ്ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ് എന്ന്‍.
ഞാന്‍ എന്‍റെ ഫ്ലാറ്റില്‍ നിന്നും ഇറങ്ങി ആദിയുടെ ഫ്ലാറ്റിലേക്ക് പോയി. ആദി പതിവ് പോലെ അവന്‍റെ ഞായറാഴ്ച വൈകീട്ടുള്ള കലാപരിപാടി ആയി ഇരിക്കുകയായിരുന്നു. അഴിഞ്ഞുലഞ്ഞ മുടിയും വിളറി വെളുത്ത മുഖവുമായി വന്ന എന്നെ കണ്ടപ്പോള്‍ തന്നെ എന്തോ കുഴപ്പം ഉണ്ട് എന്ന്‍ അവനു തോന്നി. അവനെ കണ്ട ഉടനെ ഞാന്‍ അവന്‍റെ നെഞ്ചില്‍ കിടന്നു കരയാന്‍ തുടങ്ങി.
കുറച്ചു നേരം കരഞ്ഞപ്പോള്‍ തന്നെ എനിക്ക് കുറച്ചു ആശ്വാസം തോന്നി. ആദി എന്നെ മെല്ലെ പിടിച്ചു അവിടെ ഇരുത്തി അകത്ത് നിന്നും ക്രാന്‍ബെറി ജ്യൂസ് കൊണ്ടു തന്നു. ഞാന്‍ അത് കുടിച്ചപ്പോള്‍ എനിക്ക് കുറച്ചു ചവര്‍പ്പ് തോന്നി. ഞാന്‍ എന്‍റെ സംശയം അവനോടു മറച്ചു വെച്ചില്ല.