ക്യാന്‍റില്‍ കയറിയ ഉടനെ അവടെ കണ്ട ഒരു സ്ത്രിയോട് വൈഷ്ണവ് ഉറക്കെ വിളിച്ചു പറഞ്ഞു.
ശാന്തേച്ചി മൂന്ന് ലൈം…
അത് കേട്ട് അവര്‍ തിരിഞ്ഞു നോക്കി. വൈഷ്ണവിനെ കണ്ടപ്പോള്‍ ഒന്ന് ചിരിച്ചു കാണിച്ചു ശേഷം ചോദിച്ചു..
ഹാ… വൈഷ്ണവ് മോനോ… എവിടെ നിന്‍െ വാല്….
ആര് മിഥുനയോ… അവള്‍ അവിടെ കത്തിയടിച്ച് നില്‍പുണ്ട്. വൈഷ്ണവ് മറുപടി നല്‍കി.
പരിചയമില്ലാത്ത രണ്ടു പേരെ കണ്ട് ശാന്തോച്ചി വൈഷ്ണവിനോട് ചോദിച്ചു.
ഇതാരാ… ഇതുവരെ കണ്ടിട്ടില്ലലോ നിന്‍റെ കൂടെ…
ചേച്ചി. ഇവര്‍ കലോത്സവത്തിന് വന്നതാ… എന്‍റെ ഫ്രണ്ട്സാണ്. വൈഷ്ണവ് പറഞ്ഞ് നിര്‍ത്തി.
ഹാ… നീ പോയി ഇരിക്ക് ലൈം ഇപ്പോ കൊണ്ടുവരാം എന്ന് പറഞ്ഞ് ചേച്ചി ഉള്ളിലേക്ക് പോയി.
മൂന്ന് പേരും മൂലയ്ക്കിലുള്ള ഒഴിഞ്ഞ മേശയിലേക്ക് പോയി ഇരുന്നു. രമ്യയും ഗ്രിഷ്മയും ഒരു വശത്തും വൈഷ്ണവ് എതിര്‍ വശത്തുമായാണ് ഇരുന്നത്. രമ്യ വന്നപ്പോ മുതല്‍ സംസാരിക്കാന്‍ തുടങ്ങി. ഗ്രിഷ്മ മിണ്ടാതെ ഇരുന്നു. ഇടയ്ക്ക വൈഷ്ണവ് രമ്യയോട് ചോദിച്ചു.
ഡോ… ചോദിക്കാന്‍ വിട്ടു. തന്‍റെ പേരേന്താ…
രമ്യ…! അവള്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
ഓക്കെ ഫൈന്‍. രമ്യ ഒരു ഫെല്‍പ് ചെയ്യുമോ…
രമ്യ എന്താ എന്ന അര്‍ത്ഥത്തില്‍ വൈഷ്ണവിന്‍റെ മുഖത്തേക്ക് നോക്കി.
പോയി ഓര്‍ഡര്‍ ചെയ്ത ആ ലൈം ഒന്ന് വാങ്ങി കൊണ്ടു വരുമോ…?
അതു രമ്യയ്ക്ക് അത്രയ്ക്ക് പിടിച്ചില്ല. പിന്നെ അവരുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പാക്കണ്ട എന്നു വെച്ച് അവള്‍ സിറ്റില്‍ നിന്ന് എണിറ്റു. പിന്നെ ഗ്രിഷ്മയെ ഒന്ന് നോക്കി. അവള്‍ പോവല്ലേ എന്ന ഭാവത്തില്‍ അവളെ തന്നെ നോക്കുന്നുണ്ട്. അത് കണ്ടപ്പോള്‍ രമ്യ വൈഷ്ണവിനെ ഒന്ന് നോക്കി. അത് കണ്ട വൈഷ്ണവ് കണ്ണ് കൊണ്ട് പോവാന്‍ പറഞ്ഞു. അവള്‍ മുഖം കൂര്‍പ്പിച്ച് നടന്നകന്നു. അവള്‍ പോയി എന്നറിഞ്ഞ വൈഷ്ണവ് ഗ്രിഷ്മയ്ക്ക് നേരെ തിരിഞ്ഞു. അവള്‍ തല താഴ്ത്തിയാണ് ഇരിക്കുന്നത്…. വൈഷ്ണവ് അവളോടായി ചോദിച്ചു.
ടോ…. താന്‍ ഞാന്‍ പറഞ്ഞ കാര്യം വീട്ടില്‍ പറഞ്ഞോ…
അവള്‍ ഒന്ന് തല പൊക്കി ഇല്ല എന്ന് ആംഗ്യം കാണിച്ചു.
താന്‍ പെട്ടെന്ന് അഭിപ്രായം പറയണം കേട്ടോ… എന്തായാലും എനിക്ക് കുഴപ്പമില്ല. വൈഷ്ണവ് അവളെ തന്നെ നോക്കി പറഞ്ഞു.
അത് കേട്ട് അവള്‍ മുഖം നന്നായി ഉയര്‍ത്തി അവന്‍റെ മുഖത്തേക്ക് നോക്കി.
എന്നോട് എന്തോ ചോദിക്കാന്‍ ഉണ്ടല്ലോ…? വൈഷ്ണവ് അവളുടെ നോട്ടം മനസിലാക്കി ചോദിച്ചു. അല്‍പം പരിഭവത്തോടെ അവള്‍ പറഞ്ഞു തുടങ്ങി.
ഞാന്‍ ഇന്ന് ഇവിടെ വരുമെന്ന് ആരാ പറഞ്ഞത്?