വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]

Posted by

മിഥുന: നിന്‍റെ പാരന്‍റസിന് ഇതിലൊക്കെ നല്ല വിശ്വാസമുണ്ട്. എന്തായാലും അവരെ നീ വിഷമിപ്പിക്കില്ല… അവരുടെ സന്തോഷത്തിന് വേണ്ടി നീ ഇതിന് സമ്മതിച്ചു കൊടുത്തേക്ക്…

വൈഷ്ണവ്: അപ്പോ എന്‍റെ പ്രണയസ്വപ്നങ്ങള്‍…

മിഥുന: നല്ല സുന്ദരിയായ ഒരു കൊച്ചിനെ കണ്ടെത്തി അങ്ങ് കെട്ടിക്കോ… പിന്നെ രണ്ടു കൊല്ലം പ്രണയിച്ചിട്ടല്ലേ ബാക്കിയോക്കെ…(അവള്‍ വീണ്ടും ഒന്ന് ആക്കി ചിരിച്ചു)

വൈഷ്ണവ്: അപ്പോ പിന്നെ സമ്മതിക്കാം ലേ… ശരി ഞാന്‍ വെക്കുവാ… പോയി അച്ഛനെയും അമ്മയെയും ഒന്ന് സമാധിനിപ്പിക്കട്ടെ…

മിഥുന: ഒക്കെ ടാ… ഗുഡ് നൈറ്റ്…

വൈഷ്ണവ്: ടീ, ഒരു കാര്യം കൂടി

മിഥുന: എന്താടാ…

വൈഷ്ണവ്: നീ ഞാന്‍ രണ്ടമത് പറഞ്ഞ കാര്യം ആരോടും പറയണ്ട…

മിഥുന: ഏത് കാര്യം…

വൈഷ്ണവ്: ടീ കോപ്പേ… ബ്രഹ്മചര്യത്തിന്‍റെ കാര്യം

മിഥുനയ്ക്ക് പിന്നെയും ചിരി പൊട്ടി…

മിഥുന: ഹാ.. ഓക്കെ… പിന്നെ അതിന് വേറെ ചിലവ് വേണം.

വൈഷ്ണവ്: ഹാ, അതൊക്കെ തരാം…. ഗുഡ് നൈറ്റ്

അവന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ എണിറ്റ് താഴെയ്ക്ക് നടന്നു. ഗോപകുമാറും വിലാസിനിയും അപ്പോഴും സോഫയില്‍ രണ്ട് അറ്റത്തായി ഇരിക്കുന്നുണ്ടായിരുന്നു.

രണ്ടുപേരും മൗനം മാത്രം. വൈഷ്ണവ് പടികള്‍ ഇറങ്ങി വന്ന് പാരന്‍റ്സിന്‍റെ നടക്ക് ഇരുന്നു. വന്നിരുന്ന വൈഷ്ണവിനെ രണ്ടു പേരും നോക്കി. മൗനത്തിന് വിരാമമിട്ട് ഗോപകുമാര്‍ തുടങ്ങി

എന്താ നിന്‍റെ തീരുമാനം….

നിങ്ങളുടെ ഇഷ്ടത്തിന് എന്നെങ്കിലും ഞാന്‍ എതിര് നിന്നിട്ടുണ്ടോ… എല്ലാം എന്‍റെ നല്ലതിന് വേണ്ടിയല്ലേ… വൈഷ്ണവ് പറഞ്ഞു.

എന്നാ ഒരു സുന്ദരികൂട്ടിയേ നോക്കിയെടുക്കണം എന്‍റെ മോന് വേണ്ടി… അമ്മ ഇത്രയും പറഞ്ഞ് അവന്‍റെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു.

പിന്നെയുള്ള ദിവസങ്ങള്‍ ഗോപകുമാറിനും വിലാസിനിയ്ക്കും ഇതായിരുന്നു പണി. ഓരോ ആലോചനകള്‍ നോക്കി നല്ല ഒരു മരുമോളെ കണ്ടെത്തുന്നത്.
ഒരാഴ്ചയ്ക്ക് ശേഷം പ്രക്ടീസ് കഴിഞ്ഞ് തിരിച്ചു വന്ന കാത്ത് നില്‍കുകയായിരുന്നു ഗോപകുമാറും വിലാസിനിയും.

എന്ന നിന്‍റെ യൂത്ത്വെസ്റ്റിവല്‍ തുടങ്ങുന്നത്? ഗോപകുമാര്‍ ചോദിച്ചു.

മറ്റന്നാള്‍ ആണ് അച്ഛാ…

നാളെ നമ്മുക്ക് ഒരിടം വരെ പോകാനുണ്ട്. വിലാസിനി പറഞ്ഞു.

എങ്ങോട്ടാ…

Leave a Reply

Your email address will not be published. Required fields are marked *