അങ്ങിനെ പഠനവും ക്രിക്കറ്റും നാടകവും കളിയും ചിരിയുമായി രണ്ടര കൊല്ലം അങ്ങ് കഴിഞ്ഞു. അങ്ങിനെ മൂന്നാം വര്‍ഷത്തെ യുവജനോത്സവം വന്നെത്തി. അധികദിവസവും പ്രക്ടീസായി.അങ്ങിനെയിരിക്കെ ഒരു ദിവസം അച്ഛനും അമ്മയും കുടെ ഏതോ അമ്പലത്തില്‍ പോകാനായി അവനെ വിളിച്ചു. എന്നാല്‍ പ്രക്ടീസുള്ളതിനാല്‍ അവന്‍ ഒഴിഞ്ഞുമാറി. അവന്‍ പ്രക്ടീസിനായി പോവുകയും ചെയ്തു.
തിരികെ വന്നപ്പോള്‍ തൊട്ട് അവന് മനസിലായി അച്ഛനും അമ്മയ്ക്കും എന്തോ വിഷമമുള്ളതായി അവന് തോന്നി. അവന്‍ കാരണമറിയാനായി ഭക്ഷണം കഴിക്കാനായി ഇരിക്കുമ്പോ ഈ വിഷയം എടുത്തിട്ടു.
വൈഷ്ണവ്: എന്തുപറ്റീ രണ്ടുപേര്‍ക്കും…. ഇന്ന് ആകെ മുഡോഫാണല്ലോ…
ഗോപകുമാര്‍: ഏയ് നിനക്ക് തോന്നുന്നതാവും…
വൈഷ്ണവ്: രാവിലെ അമ്പലത്തില്‍ പോയി വന്ന ശേഷം രണ്ടുപേരും എന്തോ എന്നില്‍ നിന്ന് മറയ്ക്കുന്നുണ്ട്.
വിലാസിനി: മോനെ നീയെങ്ങനെ അറിഞ്ഞു അത്…
വൈഷ്ണവ്: അത് എനിക്ക് മനസിലാക്കാന്‍ വല്യ ബുദ്ധിമുട്ടൊന്നുമില്ല. നിങ്ങളെ എന്നും ഞാന്‍ കാണുന്നതല്ലേ….
ഗോപകുമാര്‍: ടാ നീ പറഞ്ഞത് ശരിയാണ്. ഇന്ന് ഒരു സംഭവം ഉണ്ടായി. അത് നിന്നോട് എങ്ങനെ പറയും എന്ന് ഞങ്ങള്‍ക്ക് അറിയില്ല…
വൈഷ്ണവ്: അതെന്താ… അങ്ങനെ ഒരു കാര്യം…
വിലാസിനി: ടാ… ഇന്ന് ഞങ്ങള്‍ അമ്പലത്തില്‍ പോയ കൂട്ടത്തില്‍ ധര്‍മേടത്ത് തിരുമേനിയെ പോയി കണ്ടു. നിനക്കറിയില്ലേ അദ്ദേഹത്തെ…
വൈഷ്ണവ്: ഹാ… പണ്ട് ഇവിടെ എന്തോ പൂജയ്ക്ക് വന്നത് അദ്ദേഹമല്ലേ…
ഗോപകുമാര്‍: അതെ… അദ്ദേഹത്തിന് ജ്യോഝസ്യവും അറിയം. ഞങ്ങള്‍ നിന്‍റെ ജാതകം ഒന്ന് അദ്ദേഹത്തിനെ കാണിച്ചു.
വൈഷ്ണവ്: എന്നിട്ട്…
തന്‍റെ കാര്യമാണ് പറയാന്‍ പോകുന്നത് എന്ന് അറിഞ്ഞതും വൈഷ്ണവ് കൂടുതല്‍ സുക്ഷ്മതയോടെ ശ്രദ്ധിക്കാന്‍ തുടങ്ങി…
ഗോപകുമാര്‍: അദ്ദേഹം പറഞ്ഞത് നിന്‍റെ ജാതകപ്രകാരം ഇരുപത്തിമൂന്ന് വയസിന് മുമ്പ് നിന്‍റെ കല്ല്യാണം നടക്കണമെന്നാണ്….
വൈഷ്ണവ്: വാട്ട്….
വിലാസിനി: അതുമാത്രമല്ല വേറെയും പ്രശ്നമുണ്ട്…
വൈഷ്ണവ്: ഇതിലും വലിയ പ്രശ്നം ഇനിയുമുണ്ടോ…