ജയരാജ് നേരെ വന്നു ആറു പേർക്ക് ഇരിക്കാവുന്ന ആ മേശയുടെ തലഭാഗത്തു ഇരുന്നു. സ്വാതി ജയരാജിന്റെ ഇടതു ഭാഗത്തെ കസേര വലിച്ചു ഇട്ടു. അൻഷുൾ വീൽ ചെയർ ഉരുട്ടി അവിടേക്കു വന്നിരുന്നു. സ്വാതി ജയരാജിന്റെ വലതു ഭാഗത്തുള്ള കസേര വലിച്ചു അന്ഷുലിനു അഭിമുഖം ആയി ഇരുന്നു. അവരെല്ലാവരും നിശബ്ദവും ആയി ഭക്ഷണം കഴിക്കുമ്പോഴും ജയരാജ് അൻഷുൾ കാണാതെ സ്വാതിയെ പാളി നോക്കുന്നുണ്ടായിരുന്നു. അവൾ അയാളുടെ നോട്ടം കണ്ടു എങ്കിലും ഒരു ഭാവവും വരുത്താതെ ഇരുന്നു. തന്റെ മുഖത്ത് വല്ല മാറ്റങ്ങളും വന്നു അന്ഷുലിനു വീണ്ടും സംശയത്തിന് ഇടം കൊടുക്കാൻ അവൾ താല്പര്യപ്പെട്ടില്ല. ഭക്ഷണത്തിനു ശേഷം ജയരാജ് പുറത്തേക്കു പോയി. സ്വാതി ഇത്തവണ അയാളെ യാത്ര ആക്കാൻ വേണ്ടി ചെന്ന്. അയാൾ അവൾക്കു യാത്ര പറഞ്ഞപ്പോൾ സ്വാതി അയാളുടെ നേരെ ചിരിച്ചു. അവളോട് ആറു മണി ആകുമ്പോഴേക്കും തിരിച്ചു വരാം എന്നും പറഞ്ഞു അയാൾ പോയി. ഈ സമയം എല്ലാം അൻഷുൽ മുറിക്കുള്ളിൽ ആയതിനാൽ ഒന്നും കാണുന്നില്ലായിരുന്നു.
അൻഷുൽ താൻ ഇന്നലെ ഉറങ്ങിയാ ജയരാജിന്റെ റൂമിൽ എത്തി . മരുന്ന് എടുത്തു കുടിച്ചു കിടക്കയിൽ കയറി കട്ടിലിന്റെ കൈയിൽ തലയിണ വെച്ച് എന്തോ വിഷമത്തോടെ കിടന്നു. കുറച്ചു നിമിഷങ്ങൾക്കു ശേഷം ജയരാജിനെ യാത്ര ആക്കി സ്വാതി റൂമിലേക്ക് വന്നു അവളുടെ രാവിലെ അഴിച്ചിട്ട കോട്ടൺ സാരിയും ബ്ലൗസും എടുത്തു ബാത്റൂമിലേക്കു പോയി. അൻഷുൽ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു എങ്കിലും സ്വാതി അവനെ ശ്രദ്ധിച്ചതേ ഇല്ല. അവനെ നോക്കിയാൽ രാവിലത്തെ എന്തെങ്കിലും കാര്യത്തിനെ പറ്റി അവൻ ചോദിക്കുമോ എന്ന പേടി അവൾക്കു ഉണ്ടായിരുന്നു. അഞ്ചു മിനിറ്റിനു ശേഷം അവൾ ആ കോട്ടൺ സാരിയും ഉടുത്തു പുറത്തേക്കു വന്നു അന്ഷുലിണെ നോക്കി ഒന്ന് നിർജീവം ആയി ചിരിച്ചു. അൻഷുൽ അവളെ നോക്കി കൊണ്ട് ചോദിച്ചു. ” എന്ത് പറ്റി നിനക്ക് നീ എന്തിനാ സാരി മാറിയത്…?” സ്വാതി അവനെ നോക്കി സങ്കടത്തോടെ പറഞ്ഞു “നിങ്ങൾക്കു അറിയാലോ എന്റെ കൈയിൽ നല്ല ഒന്ന് രണ്ടു സാരി മാത്രമേ ഉള്ളു എന്ന്. അത് ഇട്ടു അടുക്കളയിൽ പെരുമാറിയാൽ വേഗം നശിച്ചു പോകും…”ഇത് കേട്ടതും വിഷമത്തോടെ അവൻ തന്റെ തല കുനിച്ചു പിന്നീട് ഒന്നും പറയാതെ ഇരുന്നു. സ്വാതിക്ക് ഒരേ സമയം സങ്കടവും ആശ്വാസവും തോന്നി. തനിക്കു ഒന്നും ചെയ്തു തരാൻ കഴിയാതത്തു കൊണ്ട് വിഷമിക്കുന്ന അന്ഷുലിനെ കണ്ടപ്പോൾ അവൾക്കു സങ്കടം തോന്നി എങ്കിലും രാവിലത്തെ കാര്യങ്ങളെ പറ്റി ഒന്നും ചോദിക്കാത്ത കൊണ്ട് ആശ്വാസവും ഉണ്ടായി. എന്തായാലും അവനു സംശയം ഇല്ല എന്ന് അവൾക്കു മനസ്സിൽ ആയി. എങ്കിലും പൂർണം ആയും ആശ്വാസം തോന്നിയില്ല. അവൻ കുറച്ചു കഴിഞ്ഞു ചോദിക്കുമോ എന്ന പേടിയും അവൾക്കു അപ്പോഴും ഉണ്ടായിരുന്നു…. അവൾ അവന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു. “അങ്ങ് ഇങ്ങനെ വിഷമിക്കല്ലേ.നല്ല കാലത്തു ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും എല്ലാം വാങ്ങി തന്നിട്ടില്ലേ ഞങ്ങൾക്ക് രണ്ടു പേർക്കും. ഇപ്പൊ ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ട് അല്ലെ. എനിക്ക് അതിൽ ഒരു സങ്കടവും ഇല്ല” അവൾ അവന്റെ നെറുകയിൽ ചുംബിച്ചു മെല്ലെ അടുക്കളയിലേക്കു നടന്നു.
അടുത്ത കുറച്ചു മണിക്കൂറുകൾ സ്വാതി വീട്ടു പണികളിൽ മുഴിക്കി അൻഷുൽ ആണെങ്കിൽ സ്വാതിയുടെയും സോണിയയുടെയും ഇപ്പോൾ ഉള്ള അവസ്ഥകളിൽ സങ്കടപ്പെട്ടു കൊണ്ട് ഇരുന്നു…