അവിടെ എത്തിയപ്പോ രാജീവ് ബോസിന്റെ ഓഫീസിൽ പോയി. ജോയിൻ ചെയ്യേണ്ട ദിവസം അല്ലേ. അവൻ ഞങളെ വിട്ട് പിരിഞ്ഞു. ഞങ്ങള് ക്യാബിനിൽ പോയി. എല്ലാവരുടേയും നോട്ടം എന്റെ മേലിൽ ആയിരുന്നു. സഹതാപത്തോടെ ഉള്ള നോട്ടത്തെക്കാൾ പരിഹാസത്തിന്റെ നോട്ടം ആയിരുന്നു.
ഞാൻ തല കുനിച്ച് ആരെയും നോക്കാതെ നടന്നു. എന്റെ ചമ്മൽ കണ്ടിട്ട് ആകണം അഞ്ചു എന്റെ കയ്യിൽ ചേർത്ത് പിടിച്ച് നടന്നു. ചിലർ അത് അൽഭുതത്തോടെയും ചിലർ അസൂയയോടെ നോക്കി നിന്നു. ഞങൾ ക്യാബിനിൽ പോയി ഇരുന്നു.
കുറച്ച് കഴിഞ്ഞ് ബോസ്സും രാജീവും അവിടെ വന്നു.
“Every one lisen to be, A new guest has come to our family. The name is Rajeev. Hailing from Kerala. Everyone welcomed Rajive our family.”
എല്ലാവരും കയ്‌തട്ടി രാജീവിനെ സ്വാഗതം ചെയ്തു.
” സീ mr ചവ്‌തരി ” ബോസ്സ് എന്റെ വലത് വശത്ത് ഇരിക്കുന്ന ആളോട് ആയി പറഞ്ഞു.
” ഇനി മുതൽ നിങ്ങളുടെ കബിൽ അപ്പുറത്ത് മീരയുടെ കബിനിറെ അടുത്ത് ആണ്. ഇവിടെ ഇന്ന് മുതൽ രാജീവ് ഇരിക്കും.”
അത്രയും പറഞ്ഞ് ബോസ്സ് പോയി. ചൗതരി പെട്ടിയും കിടക്കയും ഒക്കെ എടുത്ത് അവനും പോയി. കുറച്ച് കഴിഞ്ഞപ്പോ ഓഫീസിലെ ചൊറിയൻ ആയ വിഷ്ണു അവിടെ എത്തി. തെലുങ്കൻ ആണ്. വന്നപാടെ അവൻ രാജീവിന്റെ മുതുകത്ത് ഒരു തട്ട് തട്ടി.
അവന് അത് തീരെ പിടിച്ചില്ല എങ്കിലും അവൻ തിരിഞ്ഞ് ഒരു ചിരി പാസ്സ് ആക്കി.
” പുതിയ ആൾ ആണല്ലേ. ബോസ്സ് പറഞ്ഞായിരുന്നു. എന്റെ പേര് വിഷ്ണു. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ച മതി.”
രാജീവ് ഒന്ന് ചിരിച്ച് തല അട്ടുക മാത്രം ചെയ്തു.
“” ആ ബണ്ടു ഇന്ന് വന്നല്ലെ.”””
” ബണ്ടുവോ ? “”
രാജീവ് വിഷ്ണുവിനെ നോക്കി മനസ്സിലാവാത്ത ഭാവത്തിൽ ചൊതിച്ചു.
” ആ …. ബണ്ടു. വേലക്കാരൻ , അടിമ. നമ്മുടെ കമ്പനിയുടെ വികാരങ്ങൾ ഇല്ലാത്ത യന്ത്രം. ഒരു റക്ഷനും ഇല്ല ദേ കണ്ടില്ലേ.”
രാജീവ് മനുവിന്റെ മുഖത്ത് നോക്കി. യാതൊരു reaction നും ഇല്ല
” ഇതാണ് സംഭവം. കയ് ഒക്കെ മുറിച്ചെന്ന് കേട്ടു. അതും പാളിപ്പോയല്ലെ. തുണി ഒന്ന് ട്രൈ ചെയ്ത് നോക്കി ശെരി ആവും.”
വിഷ്ണു മനുവിന്റെ അടുത്ത് ചെന്ന് പറഞ്ഞു. അഞ്ചു ഇത് കേട്ട് ആകെ വിഷമിച്ചു. അവള് മനുവിന്റെ കയ്‌വിരളുകൾ മുറുക്കെ പിടിച്ചു. അവളുടെ കണ്ണ് കലങ്ങുന്നത് മനു കണ്ടൂ.
രാജീവ് സീറ്റിൽ നിന്ന് എഴുന്നേറ്റു.
” ചേട്ടന്റെ പേര് എന്താന്ന പറഞ്ഞെ ”