” എടി… അപ്പുറത്ത് വന്ന ചേട്ടൻ കണ്ടോ എന്നാ കട്ട താടി ആണല്ലേ. പുള്ളിക്ക് എന്റെ മേലിൽ ഒരു കണ്ണുള്ള പോലെ. കണ്ടാ നമ്മുടെ ടോവിനോ പോലെ ഉണ്ട്. മനുവിന് എങ്ങനെ ആവോ ഇങ്ങനത്തെ ഫ്രണ്ടിനെ കിട്ടിയേ. ഞാൻ കരുതിയത് വല്ല ചാന്ദ് പൊട്ടോ, പെങ്കൊന്ദൻമാരോ ആയിരിക്കും അവന്റെ ഫ്രണ്ട്സ് എന്ന്.”. രൂപ പറഞ്ഞു
“”” എടി കാര്യം അറിയാതെ ഇനി മനു ഏട്ടനെ കുറിച്ച് അങ്ങനെ ഒന്നും പറയല്ലേ. രാജീവ് ഏട്ടൻ പറഞ്ഞത് പറഞ്ഞത് മനുഎട്ടൻ വേണ്ടപെട്ടവരുടെ മരണം കണ്ട ഷോക്കിൽ ആണ് ഇങ്ങിനെ ആയതെന്ന്.”
“നീ എന്തൊക്കെയാ ഈ പറയുന്നേ. തെളിച്ച് പറ”
” അങ്ങനെ ചോദിച്ചാൽ എനിക്കും അറിയില്ല. കണ്ണ് തുറക്കുന്നതിന് മുമ്പ് മാളൂ എന്ന് പലവട്ടം വിളിക്കുന്നുണ്ടയിരുന്ന്. അത് അവന്റെ ചേച്ചി ആണെന്നാണ് രാജീവ് ഏട്ടൻ പറഞ്ഞത്. എട്ടനോട് പഴയ ഒരു കാര്യവും ചോതിക്കരുത് എന്നും പറഞ്ഞു.””
‘” സത്യം ആണോടി””
“മ്മ്”
“” എന്റെ ഈശ്വരാ ഞൻ എന്തോരം കളി ആകുകയും പുചിക്കുകയും ചെയ്തിട്ടുണ്ട് മനുവിനെ.””
രൂപ താൻ ചെയ്ത തെട്ടിനെ ഓർത്ത് ഒരു നിമിഷം തലക്ക് കയവച് ഇരുന്നു പോയി.
“എടി നീ മനു ഏട്ടന്റെ റൂമിൽ കയറിയപ്പോ അവരുടെ ഫാമലി ഫോട്ടോ കണ്ടോ. എന്നാ ലുക്ക് ആണല്ലേ മനു ഏട്ടൻ അതിൽ”
അഞ്ചു പെട്ടെന്ന് ചൊതിച്ചു.
” ആ കണ്ടാർന്ന്. പുള്ളിക്ക് അനിയൻ വല്ലതും ഉണ്ടോ എന്ന ഞൻ ആദ്യം വിചാരിച്ചത്. ഇപ്പോള മുടി കൊക്കെ സ്പ്രിംഗ് പോലെ ചുരുട്ടി താടിയും ഒരു വൃത്തി ഇല്ലാതെ ഒരു മുഖം ആയത്.”
***
കമ്പനിയിൽ രാജീവിന്റെ ജോലി ശെരിയായി. ഒരു 5 ദിവസം മനുവിനെ കൂട്ടി അവിടെ ഒക്കെ ചുറ്റികണ്ടു. ഓഫീസ് കഴിഞ്ഞാൽ അജ്ഞുവും രൂപയും ഞങളുടെ അടുത്ത് വരുന്നത് പതിവായി. കൂട്ട് കൂടാൻ ആരെങ്കിലും വരുമ്പോൾ ഒഴിഞ്ഞ് മാറുന്ന സ്വഭാവം ഞൻ ഇവിടെ കാണിച്ചപ്പോ കിട്ടി നടും പുറം നോക്കി ഒന്ന് .
“” ആരെ കെട്ടിക്കാൻ ആണ് മൈരെ നിന്റെ പോക്ക്. അവിടെ ഇരി. ഇവിടുന്ന് കാലനക്കിയ വെട്ടി ഞൻ ആ മൂചിയിൽ തൂക്കി ഇടും.”
ഒരു കൂട്ടുകാരന്റെ സ്നേഹ ശാസനം. രാജീവും അഞ്ചുവും ഫുൾ ടൈം വായ ആണ്. ഇതൊക്കെ ഇവിടുന്ന് വരുന്നു എന്നുവരെ തോന്നിപ്പോകും. സമയം പോകുന്നതും വരുന്നതും അറിയില്ല. രണ്ടും ഒരു വയറിൽ പെറ്റു ഉണ്ടായത് ആണോന്ന് വരെ സംശയം ഉണ്ട്.
ലീവ് കുറച്ച് ബാക്കി ഉണ്ടങ്കിലും അതൊക്കെ ക്യാൻസൽ ചെയ്ത് നേരെ ഓഫീസിൽ കയറി. ഞങൾ 4 പേരും ഒരുമിച്ച് ആണ് പോയത്.