മനു 2 ദിവസം ഹോസ്പിറ്റലിൽ തന്നെ കിടന്നു. 12 ദിവസത്തെ ലീവ് നീട്ടുകയും ചെയ്തു . പിറ്റേന്ന് ഡിസ്ചാർജ് ആയി നേരെ അവന്റെ ഫ്ലാറ്റിലേക്ക് വണ്ടി വിട്ടു. അവിടെ വച്ച് അവനെ കണ്ടവരെല്ലാം എല്ലാം അവനെ തന്നെ സൂക്ഷിച്ചു നോക്കി. ലിറ്റിൽ കയറി പതിനേഴാം നമ്പർ അടിച്ചു. കൂടെ അജ്ഞുവും രൂപയും ഉണ്ടായിരുന്നു. അവർ റൂം തുറന്നു.
ബാത്റൂമിൽ ഉണങ്ങിയ ചോരപ്പാടുകൾ.
” നീ ഇനി എന്നാ നാട്ടിലേക്ക്”
മനുവിന്റെ ചോദ്യം രാജീവിനെ ഉണർത്തി.
” ആര് നാട്ടിൽ പോണത്. ആദി അവടെ ഇരുന്ന എനിക്ക് വട്ട് പിടിക്കും. ഇനി ഞൻ നിന്റെ കൂടെ ഉണ്ടാവും. നിന്റെ കമ്പനിയിൽ എന്റെ ഒരു അങ്കിളും പാർട്ണർ ആണ്. അത്കൊണ്ട് നീ ഓഫീസിൽ കേറുന്ന ദിവസം ഞൻ അവിടെ ജോയിൻ ചെയ്യും. അങ്കിൾ വിളിച്ച് പറഞ്ഞിട്ടുണ്ട്. എംഡിയുടെ ആലകുമ്പോ നല്ല പരിഗണനയും കാണും .ഞാനും ഒരു b tech കാരൻ അല്ലേ.”
” അത് ഏതായാലും നന്നായി എട്ടായി. ഏട്ടനെ എങ്ങനെ ഒറ്റക്ക് നന്നാക്കും എന്ന് വിചാരിച്ച് ഇറിക്കായിരുന്ന്. ഇപ്പൊ ഏട്ടനും ഉണ്ടല്ലോ.”
അഞ്ചു കൊഞ്ചി കുഴഞ്ഞ് പറഞ്ഞു
” നീ എന്നാടി എനിക്ക് പെങ്ങൾ ആയി ജനിക്കാതെ ഇരുന്നു” രാജീവ് ചിരിച്
ചുകൊണ്ട് പറഞ്ഞ്.”
” എടാ നിനക്ക് ഇവിടെ നിൽക്കേണ്ട ഒരു കാര്യവും ഇല്ല. ഇവിടെ നല്ല സ്ട്രെസ്സ് ഉള്ള പണിയാ.നിനക്ക് സുഖം ആയി ജീവിക്കാൻ ഉള്ളതൊക്കെ നിനക്ക് ഉണ്ട്. പിന്നെ എന്തിനാ എന്റെ കൂടെ ഇവിടെ ഇരുന്നു കഷ്ടപ്പെടുന്നത്.”
“”” എടാ കുഞ്ഞുനാൾ മുതലേ സന്തോഷവും സങ്കടവും ഒക്കെ ഒരുമിച്ചാണ് അനുഭവിച്ചത്. പിന്നാണ് ഇത്. പിന്നെ എനിക്ക് നാട്ടിൽ ആരും കാത്തിരിക്കുന്നൊന്നും ഇല്ലല്ലോ.പിന്നെ നിങ്ങളുടെ കമ്പനിയിൽ കൊറേ സുന്ദരികൾ കാണും. അതിനെ എതിനേലും വളച്ച് വളച്ച് കേട്ടാലോ…”
അവൻ അത് പറഞ്ഞത് രൂപയെ നോക്കി ആണ്. അവള് അവനെ നോക്കി ഒന്ന് പുരികം പൊക്കി നോക്കി.
” എടാ… എന്നാലും അത്”
“അതും ഇതും ഒന്നും ഇല്ല പോയി കുളിച്ചിട്ട് വാട. ഹോസ്പിറ്റൽ നാറ്റം.”
മനു കുളിക്കാൻ പോയി.
” എന്നാ പിന്നെ അങ്ങളെ… ഞങൾ ഇങ്ങ് ഇരങ്ങുവാ. വല്ല ആവിശ്യം ഉണ്ടേൽ വിളിച്ചാൽ മതി”””
അഞ്ചു അതും പറഞ്ഞ് ഇറങ്ങി. രൂപ ഒന്ന് ചിരിച്ച് തലയും ആട്ടി പുറത്തേക്ക് പോയി.
” ഇത് എന്ത് കോലം ആടാ . മുടിയും താടിയും ഒക്കെ ഒരുമാതിരി വൃത്തി ഇല്ലാതെ വളതിയിട്ട്. പണ്ട് എത്ര പെണ്ണുങ്ങൾ പിന്നാലെ നടന്നതാ… ഇത് കണ്ട ആരെങ്കിലും പിന്നാലെ വരുന്നത് പോയിട്ട് അടുത്ത് വരോ…”
“ഞാൻ ആരെ കാണിക്കാൻ ആണ്. അതുകൊണ്ട് അതൊന്നും ഞാൻ നോക്കാറില്ല.”
*******************