“അതൊക്കെ പോട്ടെ ആരാ ഇൗ മാളൂ. കണ്ണ് തുറക്കുന്നതിന് മുമ്പ് കൊറേ വട്ടം ആ പേര് വിളിക്കുന്നുണ്ടായിരുന്നല്ലോ”
നിമിഷ നീരംകൊണ്ട് എന്റെ മുഖത്തെ പ്രകാശം ഇരുട്ടായി.
” അഞ്ജലി ഒന്നിതുവരെ വരൂ..”
രാജീവ് അവളെ പുറത്തേക്ക് വിളിച്ചു
“നീ അവനോട് മാളുവിന്റെ കുറിച്ച് ചൊതിക്കരുത്. അത് അവന്റെ ചേച്ചി ആണ്. അവള് ഇപ്പൊ ജീവിച്ചിരിപ്പില്ല. ആരും ജീവിച്ചിരിപ്പില്ല.”
അപ്പോ ആണ് അവളുടെ അമളിയെ പറ്റി അവള് ഓർത്തത്.
“താൻ എനിക്ക് ഒരു ഹെൽപ് ചെയ്യണം.”
“പറഞ്ഞോ ഏട്ടാ എന്നെക്കൊണ്ട് കഴിയുന്ന എന്തും ചെയ്യാ”
“അത്ര വലിയ ആനക്കാര്യം ഒന്നും അല്ല അനോട് ഒന്ന് നന്നായി ഫ്രണ്ട്‌ലി ആവണം. അവന്റെ ഇൗ മൂകത ഒന്ന് മാറ്റി എടുക്കണം. അവനോട് ഒന്ന് നന്നായി സംസാരിക്കണം. അത്ര മാത്രം. ”
“അത്രേ ഉള്ളോ. ഇത് ഞൻ ഇൗ ഓഫീസിൽ വന്നപ്പോ മുതൽ ചെയ്യുന്ന പണിയാ. പുള്ളിക്കാരൻ യന്ത്രം ആണെന്നും , ശവം ആണെന്നും ഒക്കെ ആണ് ഓഫീസിൽ പറയുന്നത്. ആരും ഒന്നും മിണ്ടിയില്ല . പക്ഷേ എനിക്ക് എന്തോ പുള്ളിയെകൊണ്ട് സംസാരിക്കണം എന്ന് തോന്നി.
പക്ഷേ ആളു നല്ല അസ്സല് പണി എനിക്ക് തന്നത്”
” അതെന്ത് പണിയാ…” രാജീവ് ആകാംഷയോടെ ചോദിച്ചു.
” ഞാൻ ഓഫീസ് ടൈമിൽ unofficial kaaryagal സംസാരിക്കുന്നു എന്ന് ബോസിനോട് പറഞ്ഞു.”
“” ഹ.. ഹ.. എന്നിട്ടോ”
“” എന്നിട്ട് എന്ത് അവാന. വയറു നിറച്ച് കിട്ടി. പക്ഷേ ചുറ്റും ഉളളവർ ഇവനോട് ഒക്കെ സംസാരിക്കാൻ പോയില്ലേ അവൾക്ക് ഇത് തന്നെ വേണം എന്ന് ഉദ്ദേശിച്ച് ഒരു നോട്ടം നോക്കി. അവടെ ആണ് ഞൻ തകർന്നത്. പിന്നെ ഇന്നാ മുണ്ടുന്നത്.”””
“അവൻ ചെയ്ത തെറ്റിന് ഞൻ സോറി പറയുന്നു. അവൻ ശെരിക്കും ഇങ്ങനെ അല്ല. 9 വർഷം മുമ്പ് ഉള്ള അവനെ ഞൻ അല്ല അവന്റെ കൂടെ പഠിച്ച ആരും മറക്കില്ല.” അവൻ ഒന്ന് നെടുവീർപ്പ് ഇട്ടു.
” സോറി ഒന്നും പറയണ്ട ഏട്ടാ. ബോധം വന്നപ്പോ മനു ഏട്ടൻ തന്നെ എന്നോട് സോറി പറഞ്ഞതാണ്.”
രാജീവ് ഇത് കേട്ട് ഒന്ന് ഞെട്ടി.
” അവൻ സോറി പറഞ്ഞോ”
” ആഹ്. എന്താ ഏട്ടാ.”
” കൊറേ കാലം ആയി അവൻ ചെയ്ത തെറ്റിന് പശ്ചാത്തപിക്കുകയോ ചെയ്ത നല്ലതിന് സന്തോഷിക്കുകയും ചെയ്തിട്ടില്ല . അഞ്ജുവിനോട് അവൻ സോറി പറഞ്ഞിട്ടുണ്ടെങ്കിൽ അവൻറെ മനസ്സിൽ ഇതിൽ അഞ്ജുവിന് എവിടെയോ ഒരു സ്ഥാനം നൽകിയിട്ടുണ്ട് എന്നാണ് .”
അവൻ ഇത്രയും പറഞ്ഞ് നിർത്തി.