Life of pain 3 💔 [Third birth] [DK]

Posted by

പെട്ടെന്ന് നഴ്സ് വന്നു ഒരു ചീട്ട് തന്ന് ഇത് വങ്ങിച്ചിട്ട്‌ വരാൻ പറഞ്ഞു. രാജീവ് റൂമിന് പുറത്തേക്ക് പോയി.

പിന്നാലെ ഓടി പോയി

“ഏട്ടാ…”

രാജീവ് തിരിഞ്ഞ് നോക്കി.

” മനു ഏട്ടൻ എന്തിനാ ഇങ്ങനെ ചെയ്തത്.

അവള് ആകാംഷയോടെ കിതച്ച് ചൊതിച്ചു

” അവന് വേണ്ടപ്പെട്ടവർ അവന്റെ കൺമുന്നിൽ പിടഞ്ഞ് മരിച്ചു. അത് അവനെ എങ്ങനെ ഒരുവനാക്കി. തനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിച്ച ചിലർ വീണ്ടും മരിച്ചു വീണു. അത് അവനെ ഇവിടെ എത്തിച്ചു.”

ഇത്രയും പറഞ്ഞ് രാജീവ് നടന്നകന്നു.

രാജീവ് പറഞ്ഞ് വാക്കുകൾ പൂർണമായി മനസ്സിലായില്ല എങ്കിലും ജീവിതം ആണ് മനുവിനെ ഇവിടെ കൊണ്ടെത്തിച്ചത് എന്ന് അവൾക്ക് മനസ്സിലായി.

“എടീ വാ പോകാം . ഇപ്പൊ ഇവിടെ ആൾ ഉണ്ടല്ലോ…” രൂപ അവളോട് പറഞ്ഞു.

ഇല്ലടീ. എന്തോ മനസ്സിന് ഒരു സുഖം ഇല്ല. ആരോ എന്നോട് ഇവിടെ നിൽക്കണം എന്ന് പറയുന്ന പോലെ. നീ പൊയ്ക്കോ ഞൻ രാവിലെ വന്ന് ഓഫീസിൽ പോയ്ക്കൊളാം.”

“മ്മ്‌… ശെരിയെടി. വല്ല ആവിശ്യം ഉണ്ടെങ്കിൽ വിളിക്ക്”

രൂപ അവിടെ നിന്നും പോയി. അഞ്ജു മനുവിന്റെ അടുത്ത് പോയി ഇരുന്നു.

“എന്താ മാഷേ ആലോജിക്കുന്നെ… അടുത്ത ആത്മഹത്യ എങ്ങനെ വേണം എന്ന് ആലോജിക്കയാണോ…”

അവൻ ഒരു ചിരി മാത്രം മറുപടി നൽകി.

“ദാ.. ഇതാണ് ഏട്ടന്റെ പ്രശ്നം. എന്റെ ഏട്ടാ ആരു എന്ത് ചൊതിച്ചാലും ഇങ്ങനെ ചിരിച്ച് കളയല്ലേ…

ഇത് കാണുന്നവർക്ക് ഇവന് നമ്മളെ പിടിക്കുന്നില്ല എന്നാണ് തോന്നുക. ഒന്നല്ലെങ്കിൽ ഉത്തരം പറയുക അല്ലെങ്കിൽ അറിയില്ല എന്ന് പറയുക. ഇനി അത് പിടിച്ചില്ല എങ്കിൽ മുഖത്ത് നോക്കി താൽപ്പര്യം ഇല്ല എന്ന് പറയാ…

Communication ആണ് വിഷമത്തിൽ നിന്ന് തിരിച്ച് വരാൻ ഉള്ള ബെസ്റ്റ് മെഡിസിൻ. ഏട്ടന്റെ പ്രശനം എന്താണ് പറയാൻ ബുദ്ധിമുട്ട് ഉണ്ടേൽ പറയണ്ട.പക്ഷേ ആരെയും അവൊയ്ഡ് ചെയ്യാതെ ഇരിക്കുക. Be cool”

ഞാൻ അവളുടെ കണ്ണുകളിലേക്ക് കണ്ണുകളിലേക്ക് നോക്കി.എന്തോ അവള് അടുതുള്ളപ്പോ എല്ലാവരെയും ഒരുമിച്ച് തിരിച്ച് കിട്ടിയ പോലെ.

ഇൗ സമയം മരുന്നും വാങ്ങി രാജീവ് ഓഫീസിലേക്ക് കേറി വന്നു.

“എന്റെ പൊന്നേ… നിന്റെ മുഖം ഇങ്ങനെ കണ്ടിട്ട് എത്ര കാലം ആയട…”

എന്റെ മുഖത്തെ തെളിച്ചം കണ്ട് അവൻ ചോതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *