Life of pain 3 💔 [Third birth] [DK]

Posted by

“എൻജോയ് ദ മാച്ച് സർ”

സെക്യൂരിറ്റി. പറഞ്ഞു. ഉള്ളിൽ കേറിയ ഉടൻ റിങ്ങിന്റെ അരികിലേക്ക് പോയി. ചുറ്റും ഒരേ ശബ്ദം.

റോണി… റോണി… റോണി…

അവൻ ചലഞ്ച് ചെയ്തത് ഏതോ ഒരുത്തൻ ആണ്.

പെട്ടെന്ന് രാഹുലിന്റെ കഴുകൻ കണ്ണുകൾ അവരുടെ നേരെ തിരിഞ്ഞു.

സോഫി: ദേ… ഡാ അവർ

സോഫി അവരെ നോക്കി നിന്നു.

റിങ്കിൽ faigt ചെയ്തുകൊണ്ടിരുന്ന.ആൾ പെട്ടെന്ന് ചോരയും ഒലിപ്പിച്ച് നിലത്ത് വീണു. കയ് കുത്തി എഴുന്നേൽക്കാൻ നോക്കിയ അയാളെ റോണി ചാടി മുട്ട് കാൽ കൊണ്ട് അയാളുടെ നട്ടെല്ലിൽ ആഞ്ഞ് ചവിട്ടി.

ഇത് കണ്ടതും അഞ്ചു പേടിച്ച് മുഖം മനുവിന്റെ പിന്നിലേക്ക് അടുപ്പിച്ചു ഒളിച്ചു.

റോണി എന്ന രാക്ഷസൻ വിജയ ലഹരിയിൽ ആർത്ത് വിളിച്ചു.

അത് കഴിഞ്ഞ് അവൻ വിളിച്ച് k പറഞ്ഞ്

” Does anyone take up my challenge?”

മനു: എടാ രാജീവെ… നമുക്ക് പോകാം. അഞ്ചുവിന് ഇതൊക്കെ പേടി ആണ്

“പെട്ടെന്ന് രാഹുലിന്റെ മനസ്സിൽ. കുശാഗര ബുദ്ധി തെളിഞ്ഞു.

അനോൺസ്മെന്റ് ചെയ്ത ആളിന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി രാഹുൽ വിളിച്ച് പറഞ്ഞു.

രാഹുൽ: “next Challenger. NCA it company top employe of last 5 years . The great manu anoop. Let’s welcome many”

തിരിച്ച് പോകാൻ നിന്ന അവർ ഇത് കേട്ട് അവടെ നിന്നു. അനോൺസ് ചെയ്തത് രാഹുൽ ആണെന്ന് കണ്ടപ്പോ തന്നെ അവൾക്ക് ഇതിലെ ചതി മനസ്സിലായി.

പുറകിൽ വന്ന കുറച്ച് ആൾക്കാർ മനുവിനെ റിങ്ങിൻെറ അടുത്ത് എത്തിക്കാൻ നോക്കി.അത് രാഹുലിന്റെ ആൾക്കാർ ആയിരുന്നു. അഞ്ചു കരഞ്ഞ് കൊണ്ട് മനുവിന്റെ കയ് വിടാതെ ചേർത്ത് പിടിച്ചു.

രാജീവ് അവളെ അവന്റെ കയ്യിൽ നിന്നും വിടുവിച്ചു. രാഹുൽ റിങ്ങിലേക്ക്‌ കയറി റോണിയോട് പറഞ്ഞു.

രാഹുൽ: എടാ… ഇതാണ് മനു. ഇവന് ഇന്ന് ഇൗ റിംഗ് വിട്ട് പുറത്ത് പോകരുത്. രാജീവ് കേറി വന്നാൽ.അവനേയും തീർത്തേര്‌…

റോണി അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

അവർ മനുവിനെ റിങ്ങിലേക് കയറ്റി

രൂപ: രാജീവ് ഏട്ടാ മനു ഏട്ടനെ രക്ഷിക്. എവടെ വച്ച് അവർ കൊന്നൽ പോലും കേസ് ഉണ്ടാവില്ല.

നിറകണ്ണുകളോടെ രൂപ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *