Life of pain 3 💔 [Third birth] [DK]

Posted by

അത് കേട്ട മനു ചിരി കൺട്രോൾ ചെയ്യാൻ പറ്റില്ല.

അഞ്ചു: എന്താ മനു ഏട്ടാ ചിരിക്കുന്നത്‌

രൂപ: അപ്പോ തേച്ചാൽ ഒരു ബിരിയാണി കിട്ടും അല്ലേ .

രൂപ ഒരു കള്ളച്ചിരിയുമായി അത് പറഞ്ഞു.

മനു ; ഒരു വട്ടം നീ ആ ബിരിയാണി നീ കഴിച്ചാൽ പിന്നെ നീ ബിരിയാണി എന്ന് കേൽക്കുമ്പോൾ പേടിച്ച് ഓടും.

രൂപ : അത് ഏത് ബിരിയാണി?

മനു ; അത് നീ തേച്ച് കഴിഞ്ഞാ മനസ്സിലാക്കും

അവർ അവിടെ കുറച്ച് നേരം ചുറ്റി നടന്നു. 2:00 ഒരു സിനിമ കണ്ട് kfc യിൽ പോയി ഭക്ഷണം കഴിച്ച് അവർ തിരിച്ച് റൂമിലേക്ക് പോയി.

പിറ്റേന്ന് ഓഫീസിൽ പോയപ്പോ രൂപയുടെയും അഞ്ജുവിന്റെ അതേ മുഖ ഭാവം ആണ് എല്ലാവരുടേയും കണ്ണിൽ.

കുറെ കഴിഞ്ഞപ്പോ ഓഫീസിലെ പ്രിയ മനുവിന്റെ അടുത്തു വന്നു.

പ്രിയ; ഹേയ് മനു… യു ലുക്ക് അസോം യാ… ഇപ്പോള് ആണ് നിന്നെ കാണാൻ അടി പോളി ആയത്. നമുക്ക് ഇന്ന് ഓഫീസ് കഴിഞ്ഞ് ഡിന്നർനു പോയാലോ.

അഞ്ചു: നീ വൈകിപ്പോയി മോളെ. ഞാൻ മനു ഏട്ടനും നല്ല കട്ട പ്രേമത്തിൽ ആണ്.

ഇത് കേട്ട് അവർ മൂനുപേരും ഒരുമിച്ച് ഞെട്ടി.

പ്രിയ : മനു ഇത് സത്യം ആണോ. നിങ്ങള് നല്ല ഫ്രണ്ട്സ് ആണെന്നാണ് ഞാൻ വിചാരിച്ചത്.

മനു എന്ത് പറയണം.എന്ന് അറിയാതെ വിയർത്തു.

അഞ്ചു: മോള് ചെന്ന് വേറെ ആണുങ്ങളെ നോക്കാൻ നോക്ക്. മനു already booked ആണ് മോളെ… അല്ലേ മനു ഏട്ടാ.

അഞ്ചു മനുവിന്റെ കയ്യിൽ തൂങ്ങി കൊഞ്ചിക്കൊണ്ട് പറഞ്ഞ്. മനു അതേ എന്ന രീതിയിൽ തല ആട്ടി.

പ്രിയ : ഹേയ് അഞ്ജലി , ഒരുപാട് അഹങ്കരിക്കണ്ട . മനു I catch you next time

അഞ്ചു കഴുത്തിന് താഴെ കയ് വരച്ച് കൊല്ലും എന്ന് ആംഗ്യം കാണിച്ചു. അത് കൊണ്ട് പ്രിയ തെല്ല് അഹങ്കാരത്തോടെ തിരിച്ച് പോയി.

അഞ്ചു: ചെക്കൻ ഒന്ന് ഗ്ലാമർ വച്ചപ്പോ കൊത്താൻ വന്നേക്കുവാ… പോവാൻ പറ മനു ഏട്ടാ…

ഇത് കേട്ട് രാജീവും രൂപയും ഒരേ പോലെ ചിരിച്ചു.

രാജീവ്: പോട്ടെടാ മനു. ഇനിയും നല്ല കുട്ടികൾ വരും നമുക്ക് നോക്ക.

അഞ്ചു : ദേ… ഏട്ടൻ ആണ് എന്നൊന്നും നോക്കില്ല. കൊന്നു കളയും.

ഇത് കേട്ട് രാജീവ് പൊട്ടി ചിരിച്ചു.

രാജീവ്: മോനെ മനു. നീ പെട്ടടാ…

Leave a Reply

Your email address will not be published. Required fields are marked *