Life of pain 3 💔 [Third birth] [DK]

Posted by

പിറ്റേന്ന് ഓഫീസിൽ. പതിവിലും കുറച്ച് വൈകി ആണ് മനുവും രാജീവും പോയത്. ബോസ്സ് ഇപ്പൊ അടുത്ത് പോലും വരുന്നില്ല.

” ഹ… കൂട്ടുകാരൻ വന്നെ പിന്നെ വൈകി വരാൻ ഒക്കെ പഠിച്ചു അല്ലേ.”

ഞങളെ കണ്ട അഞ്ചു ചോദിച്ചു.

“ഒാ… എല്ലാ ദിവസവും ഇങ്ങനെ നേരത്തെ വരുന്നത് ഒരു മടുപ്പാണ്. ഞങൾ ക്ലാസ്സിൽ പോലും രണ്ടാമത്തെ പിരിയഡ് ആണ് കേരാരു.”
അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി ആയി രാജീവ് പറഞ്ഞു.

മനു അവന്റെ കാബിനിൽ ഇരുന്ന് സിസ്റ്റം ഓൺ ആക്കി.

രാജീവ്: രൂപ… ഒന്ന് വരോ. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.

രൂപ : അയ്യോ രാജീവ് ഏട്ടാ ബോസ്സ് കണ്ടാ…

രാജീവ് : അയാളോട് പോയി ചാവാൻ പറ. വാ ഞൻ ഗർഡന്റെ അടുത്ത് ഉണ്ടാവും .

അതും പറഞ്ഞു രാജീവ് മനുവിന്റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി പാസ്സ് ആക്കി. മനു പുരികം കൊണ്ട് ” എൻജോയ് എൻജോയ് ” എന്ന് പറയാതെ പറഞ്ഞു.

രൂപ അഞ്ചുവിനെയും മനുവിനെയും നോക്കി മുടി ചെറുതായി ചൊറിഞ്ഞു.

അഞ്ചു: മ്മ്‌ മ്മ്‌… അധികം നാണിക്കാതെ പോവാൻ നോക്ക്.

രൂപ രാജീവ് നടന്ന ഇടം നോക്കി നടന്നകന്നു. ഇത് നോക്കി 3 കഴുകൻ കണ്ണുകൾ അവളെ നോക്കുന്നുണ്ടായിരുന്നു. സോഫിയും ശ്രേയയും പൂനവും .

ശ്രേയയുടെ കരണത്ത് രൂപ അടിച്ചതോടെ അവൾക്ക് രൂപയുടെ കടുത്ത തീരാത്ത പക ആണ്.

അഞ്ചു: രണ്ടും കൂടെ നാണം കുണുങ്ങി പോയിട്ടുണ്ട്. വല്ലതും പറയുമോ ആവോ.

മനു: രൂപ പറഞ്ഞില്ല എങ്കിലും രാജീവ് പറയും.

അഞ്ചു: രാജീവ് ഏട്ടൻ ഇതിന് മുമ്പ് ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ.

മനു: ആ… ഉണ്ടല്ലോ. ഇൗ കമ്പനിയിലെ എംഡി ജോസഫ് സാറിന്റെ മകളെ.

അഞ്ചു: എ…. 😲😲 ജോസഫ് സാറിന്റെ മോളിനെയോ.

മനു: ആ… അത് കൊണ്ട് അല്ലേ അവൻ ഇവിടെ വിലസി നടക്കണെ.

അഞ്ചു: ആരാ തേച്ചത്.

മനു : തേച്ചത് അവള് തന്നെ ആണ്. പക്ഷേ അവൾക്ക് അവൻ 16 ഇന്റെ പണിയാ കൊടുത്തത്.

അഞ്ചു: അത് എന്ത് പണിയാ മനു ഏട്ടാ…

മനു: അത് ഇവിടെ വച്ച് പറയാൽ കൊള്ളില്ല. ഞാൻ പിന്നെ പറഞ്ഞ് തരാ.

അഞ്ചു: എന്നൽ ശെരി.

മനു: അഞ്ചു…

Leave a Reply

Your email address will not be published. Required fields are marked *