“വിഷ്ണു”
” അച്ഛൻ ഇട്ട പേര് ആണോ.”
” ആ … ബലാഗംഗതര റെഡ്ഡി . നാട്ടിലെ അറിയപ്പെടുന്ന ആളാ.”
” ബാക്കി ഉള്ള തന്തമാർ വേറെ പേരൊന്നും ഇട്ടില്ലെ”
രാജീവ് കുറച്ച് കനത്തിൽ ചോദിച്ചു.
“നീ എന്താടാ പറഞ്ഞെ…”
” നിന്റെ തള്ള സംബധം ഉണ്ടാക്കിയവന്മർ ഒന്നും വേറെ പേരൊന്നും ഇട്ടില്ലായിരുന്നോ എന്ന്”
രാജീവിന്റെ ശബ്ദം ഉച്ചത്തിൽ ആയിരുന്നു. വിഷ്ണു രാജീവിന് നേരെ കുതിച്ചു. രാജീവ് വിഷ്ണുവിന്റെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു. അതിന്റെ സൗണ്ട് ഓഫീസ് മൊത്തം ഒരു ഇടി മുഴക്കം പോലെ പ്രധിധുവനിച്ചു.
എല്ലാവരുടേയും കണ്ണിൽ ഭയം കൊട്ടിപുറപ്പെട്ടു. വിഷ്ണുവിന്റെ ചെവിയിൽ കീ………… എന്ന ഒരു മുഴക്കം മാത്രം.
രാജീവ് അവന്റെ കോളറിൽ പിടിച്ച് പൊക്കി.
” ഇനി ഇവനെ മനു എന്നല്ലാതെ ഒരു പേര് ആരും വിളിക്കില്ല. വിലിച്ചവൻ ഇവിടുന്ന് നല്ലരീതിയിൽ വീട്ടിൽ പോവുകയും ഇല്ല. ”
ഇത്രയും പറഞ്ഞ് രാജീവ് പിടി വിട്ടു.
ശബ്ദം കേട്ട് ബോസ്സ് അവിടെ വന്നു.
” എന്താ ഇവിടെ ഒരു ശബ്ദം. എന്തെങ്കിലും പ്രശനം ഉണ്ടോ”
രാജീവ് വിഷ്ണുവിന്റെ കോളറിൽ പിടിച്ച് അടുപ്പിച്ചു പറഞ്ഞു.
” എന്ത് പ്രശനം ആണ് സാറേ. ഞങൾ ഒന്ന് പരിചയപ്പെട്ടത് ആണ്. വന്ന ദിവസം അല്ലേ. ഇനി ബാക്കി ഉള്ളൊരെ പതിയേ ഇത് പോലെ പരിചയപ്പെടാം എന്ന് വച്ചു.”
ഇത്രയും പറഞ്ഞ് ചുറ്റും ഉള്ളവരെ രാജീവ് ഒന്ന് തുറിച്ച് നോക്കി.
“Ok ok , you carry on”
ഇത്രയും പറഞ്ഞ് ബോസ്സ് മുങ്ങി. Md യുടെ ആൾ ആയത് കൊണ്ടാവും.
പിന്നെ കണ്ടത് വിഷ്ണു വായിൽ കയ്യിട്ട് ഒരു പല്ല് പുറത്ത് എടുക്കുന്നത് ആണ്. അഞ്ചുവും രൂപയും അതും കണ്ട് കണ്ണും മിഴിച്ച് വായ പൊത്തി നോക്കി.
ഓഫീസ് ദിവസങ്ങൾ കടന്ന് പോയിക്കൊണ്ടിരുന്നു. ഇപ്പൊ ഞങൾ 4 പേരും ഒരുമിച്ച് ആണ്. അഞ്ചു എന്നെ നന്നായി കെയർ ചെയ്യുന്ന പോലെ. രൂപ ഇപ്പോളും രാജീവിനെ വയ്നോക്കികൊണ്ട് ഇരിപ്പാ. അവന്റെ ഭാഗത്ത് നിന്നും പോസിറ്റീവ് reaction തന്നെ ആണ്.
ഒരു ദിവസം ഞങൾ കാബിനിൽ സംസാരിച്ചുകൊണ്ട് ഇരിക്കുക ആയിരുന്നു. പെട്ടെന്ന് രാഹുലും ടീമും അവിടെ വന്നു. ഒരു മാസം ഗോവൻ ട്രിപ്പ് ഒക്കെ ആയി അടിച്ച് പൊളിച്ച് വന്നിരിക്കുവാ.
ഇവിടെ നടന്ന സംഭവം ഒന്നും അറിഞ്ഞിട്ടില്ല പാവം
” രാജീവ് എന്നല്ലേ പേര്”