ഫോണിലെ ടച്ച് കൊറച്ച് പ്രശനം ആയത്.കൊണ്ട് അക്ഷരത്തെറ്റ് വരുന്നുണ്ട്. മംഗ്ലീഷ് ടൈപ്പ് ചെയ്യാൻ വളരെ.ബുദ്ധിമുട്ട് ആണ്. ചെറിയ ചെറിയ തെറ്റുകൾ ക്ഷമിച്ച് കഥ മനസ്സിലാക്കുക എന്ന് അഭ്യർത്ഥിക്കുന്നു.
എന്ന് DK
Life of pain 3 💔 [Third birth]
Author : DK | Previous Parts
ഞാൻ ഒരു വലിയ കുഴിയിലേക്ക് വീണു. താഴേക്ക് പോകുംതോറും ഇരുട്ടിൽ നിന്നും പ്രകാശതിലേക്ക് പോയിക്കൊണ്ടിരുന്നു. ഞാൻ താഴെ വീണു. വേദന ഒന്നും ഇല്ലായിരുന്നു.ചുറ്റും പ്രകാശം . വെറും വെള്ള മാത്രം. ഞാൻ കൊറേ ഓടി നോക്കി . കടൽ പോലെ നീണ്ട് നിവർന്ന് കിടക്കുന്നു. ഞാൻ കിതച്ചുകൊണ്ട് ഒരു ഭാഗത്ത് ഇരുന്നു.
“മനു…”
ആരോ എന്നെ വിളിച്ചിരുന്നു.
“മാളൂ…” എന്റെ ശബ്ദം ഇടറി. അവളുടെ പിന്നിൽ അച്ഛനും അമ്മയും ഗോപാലേട്ടനും ആദിയും ഒക്കെ ഉണ്ടായിരുന്നു.
8 വർഷം ആയിട്ട് എന്റെ മുഖത്ത് ഇല്ലാത്ത സന്തോഷവും ചിരിയും എന്റെ മുഖത്ത് പ്രതിധ്വനിച്ചു .
ഞാൻ അവർ അടുത്തേക്ക് ഓടി അടുത്ത്. പക്ഷേ പോകും തോറും ദൂരം കുടുന്ന പോലെ.
“മോനെ മനു… നിനക്ക് ഞങ്ങളുടെ അടുത്ത് വരാൻ സമയം ആയിട്ടില്ല മോനെ.”
അമ്മ പറഞ്ഞു.
“എഴുന്നേൽക്ക് മനു . ഉറക്കത്തിൽ നിന്നും ജീവിതത്തിൽ നിന്നും.”
മാളുവിന്റെ വാക്കുകൾ അശരീരി ആയി എന്റെ കാതിൽ മുഴങ്ങി.ആരോ എന്നെ പിന്നോട്ട് വലിക്കുന്ന പോലെ. ഞാൻ പുറകോട്ട് പോയികൊണ്ട് ഇരുന്നു. പെട്ടെന്ന് ഒരു വലിയ കിണറിൽ ഞൻ വീണു. അത് പ്രകാശത്തിൽ നിന്ന് ഇരുട്ടിലേക്ക് പോയിക്കൊണ്ടിരുന്നു.
മാളൂ… മാളൂ… എന്നെ വിട്ട് പോകല്ലേ. ഞാൻ അവരെ ഉച്ചത്തിൽ വിളിക്കാൻ നോക്കി.
പെട്ടെന്ന് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു. ഞാൻ കണ്ണ് തുറന്നു. ഒരു ഹോസ്പിറ്റൽ മുറി ആണ്. കൂടെ വേറെ രോകി ഒന്നും ഇല്ല. ആരോ എന്നെ തട്ടി വിളിക്കുന്നുണ്ടായിരുന്നു. വെളിച്ചം എന്റെ കണ്ണിൽ അടിച്ച് കണ്ണ് തുറക്കാൻ പറ്റാത്ത അത്ര പ്രകാശം. മുന്നിൽ ഉള്ള രൂപം എന്റെ കണ്ണിൽ മങ്ങി കണ്ടൂ. ആ രൂപം എന്റെ കണ്ണിലേക്ക് കണ്ണട വെച്ച് തന്നു. അപ്പോളാണ് എനിക്ക് കാഴ്ച ക്ളേർ ആയത്.