ഞാൻ സോജിലാ പാസ്സിലെ റിവർ ക്രോസ്സിങ്ങിൽ നിയന്ത്രണം വിട്ട് എൻ്റെ വണ്ടിയുമായി വീണതാണ് ….
ഇത് കേട്ടതോടെ ഡോക്ടർക്കും എന്താ പറയണ്ടതെന്നു മനസിലായില്ല ….
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഡോക്ടർ വീണ്ടു സംസാരിച്ചു തുടങ്ങി ….
ആദി എൻ്റെ പേര് മീര …. ഞാൻ ഇവിടത്തെ ഡോക്ടർ ആണ്
ഞാനും കേരളത്തിലെ കൊച്ചിയിൽ നിന്നും ആണ്
ആദി എന്നെ മീര എന്നു വിളിച്ചോളൂ …..
ഇനി ഞാൻ ചോദിക്കുന്നതിന് ശരിയായി മറുപടി തരണം ….
ആദിക്ക് എന്നാണ് ആക്സിഡന്റ് പറ്റിയത് ….
ഐ മീൻ …. അവിടെ എപ്പോൾ എന്ന് …???
ആദി കേരളത്തിൽ നിന്നും വണ്ടി ഓടിച്ചതും ആ കുത്തിയൊലിക്കുന്ന പുഴയിൽ വീണതും എല്ലാം പറഞ്ഞു നിർത്തി
ഇതെല്ലാം കേട്ട് മീര ആകെ എന്താ പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിൽ ആയിപോയി …
അവസാനം മീര പറഞ്ഞു തുടങ്ങി …..
ആദി നി ഇത് എങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്ക് അറിയില്ല …..
നി പറഞ്ഞത് വെച്ച് നോക്കാനെങ്കിൽ ഈ സംഭവം നടന്നിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു …..
നി പറഞ്ഞ തിയ്യതി ആറുമാസം മുൻപ് ഉള്ളതാണ് ….
ആദി വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആയിപോയി
തൻ്റെ ജീവിതത്തിൽ എന്തൊക്കെ ആണ് നടക്കുന്നത്
ആദിക്ക് തന്നെ ഒന്നും മനസിലാവുന്നില്ല ……
പെട്ടന്ന് മീരയുടെ വിളി ആണ് ആദിയെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത് ….
ആദി നി ഇപ്പൊ നോർമൽ ആണ് …..
ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കോ ??
എന്താ ഡോക്ടർ …. ഏയ് അല്ല മീര ഡോക്ടർ ….
അത് കേട്ട് ചിരിച്ചുകൊണ്ട് മീര പറഞ്ഞു തുടങ്ങി ….
എൻ്റെ ഡ്യൂട്ടി ഇപ്പോൾ കഴിയും നീ എൻ്റെ കൂടെ പോരെ …
ഇന്ന് എൻ്റെ ഫ്ലാറ്റിൽ നിൽക്കാം ….
നമ്മുക്ക് എന്താണെങ്കിലും ശരിയാക്കാം …..
മീര ഡോക്ടറെ ക്ഷണിച്ചതിൽ താങ്ക്സ്
എന്നാലും അത് വേണ്ട………ശരിയാവില്ല ……….
ഞാൻ ചിലപ്പോൾ ശല്യം ആവും …..
എൻ്റെ പൊന്ന് ആദി ……
ഞാൻ അത്യാവശ്യം ലോകം കണ്ടതാ …. അതൊകൊണ്ട് ഒരാളെ കണ്ടാൽ
അയാൾ എങ്ങനെ ആണെന്ന് ഒക്കെ പെട്ടന്ന് തന്നെ മനസിലാക്കും ….