ചോരയുടെ പാടൊന്നും പറ്റിയിട്ടില്ല …..
അവർ നേരെ സ്ട്രച്ചർ എടുത്ത് ആദിത്യനെ അതിൽ കിടത്തി ….
അടുത്തുള്ള മെട്രോ ഹോസ്പിറ്റലിലോട്ട് …… ആംബുലൻസ് നീങ്ങി കൊണ്ടിരുന്നു……
ഹോസിപിറ്റലിൽ എത്തിയതും ആദിത്യനെ നേരെ എമർജൻസി വാർഡിലോട്ട് കൊണ്ടുപോയി….
ആക്സിഡൻറ കേസ് ആണെന്ന് പറഞ്ഞപ്പോൾ………. ഒട്ടും സമയം കളയാതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ആദിത്യനെ പരിശോദിച്ചു …….
വേഗം തന്നെ പൾസും ബിപിയും ചെക്ക് ചെയ്തു…..
എല്ലാം സാദാരണ രീതിയിൽ തന്നെ…….
ശരീരത്തിൽ ഒരു മുറിവോ ചതവോ ഒന്നും തന്നെ ഇല്ലാ …..
എന്നാലും ആദിത്യൻ അസ്പഷ്ടമായ സംസാരിക്കുന്നു ഏതോ ഒരു ഭാഷയിൽ ……
അതേപോലെ ശരീരം തളർന്ന അവസ്ഥയിൽ …….
ഹൃദയാഘാത ലക്ഷണങ്ങൾ എല്ലാം തന്നെ ആദിത്യൻ്റെ ശരീരം കാണിക്കുന്നു …..
ആന്തരിക രക്തസ്രാവം…… അതിൻ്റെ ലക്ഷണങ്ങൾ ആണ് ആദിത്യൻ കാണിച്ചുകൊണ്ടിരിക്കുന്നത് …..
ഡോക്ടറുടെ നിർദേശ പ്രകാരം ആദിത്യനെ CT സ്കാനിന് വിദേയനാക്കി ……
സ്കാൻ റിപ്പോർട്ട് വന്നപ്പോൾ എല്ലാം നോർമൽ …….
ഡോക്ടർക്ക് തന്നെ ഒരു ആശ്വാസം ……
ആക്സിഡന്റ്റിൻ്റെ ആഘാദത്തിൽ വന്ന ഒരു ഷോക്ക് ആണ് ആദിത്യൻ്റെ ഇപ്പോഴത്തെ അവസ്ഥ ….
ഡോക്ടർ ആദിത്യനെ ആറുമണിക്കൂർ ഒബ്സെർവഷനിൽ കിടത്താൻ നഴ്സിനോട് പറഞ്ഞു ….
ഇരുട്ട് ചുറ്റും ഇരുട്ട് ……
അതിൻ്റെ നടുക്കയിട്ട് ചെറിയ വെളിച്ചം ….
കുളിത്തൊട്ടി എന്ന് തോന്നിപ്പിക്കുന്ന എന്തോ ആ നേരിയ മങ്ങിയ വെളിച്ചത്തിൽ കാണാം …
പതിയെ പതിയെ എന്തോ ഒരു ആകർഷണത്താൽ ആ കുളിത്തൊട്ടിയുടെ അടുത്തൊട്ട് നീങ്ങുന്നത് പോലെ ….
അതെ ഇപ്പോൾ ആ കുളിത്തൊട്ടിയുടെ അടുത്തൊട്ട് എത്തിയിരിക്കുന്നു ….
വെള്ളിയിൽ പൊതിഞ്ഞ കുളിത്തൊട്ടി അതിൽ കുറെ അധികം കൊത്തിവച്ചതു പോലെ ഉള്ള ചിത്രങ്ങൾ……
ചിത്രങ്ങളാലും എഴുതിനാലും മൂടപ്പെട്ട നിലയിൽ ഉള്ള കുളിത്തൊട്ടി ……
ആ കുളിത്തൊട്ടിയിൽ കറുത്ത നിറത്തിൽ ഉള്ള ദ്രാവകം …..