അയാൾ അതിവേഗം തന്നെ പോലീസ്സ്റ്റേഷനിൽ നിന്നും കോളേജ് ലക്ഷ്യമാക്കി നീങ്ങിയിരുന്നു ….
അയാൾ എത്തുന്നതിന് മുൻപ് തന്നെ ജോണും ജിശാന്തും ആദിയുടെ കൈയിൽ അകപ്പെട്ടിരുന്നു ….
ജിശാന്തിനെ ആദി ശക്തിയിൽ മുഖത്തിടിച്ചു … എന്നിട്ട് അവൻ്റെ കൈയിൽ പിടിച്ചു തൻ്റെ തോളിൽ കൂടെ വലിച്ചു മലർത്തി അടിച്ചു എന്നിട്ട് അവൻ്റെ കാൽ പൊക്കിപിടിച്ച കാൽമുട്ടിൽ ശക്തമായി ചവിട്ടി ഒറ്റച്ചവിട്ടിൽ തന്നെ അവൻ്റെ കാൽ ഒടിഞ്ഞിരുന്നു ……എന്നിട്ടും കലി അടങ്ങാതെ വീണ്ടും വീണ്ടും അവനെ മർദിച്ചുകൊണ്ടിരുന്നു …..
ഇതൊക്കെ കണ്ട് ജോൺ വല്ലാതെ പേടിച്ചിരുന്നു ആദി അവനെ കണ്ടതും ഓടി ചെന്ന് അവൻ്റെ നെഞ്ചിൽ ചവിട്ടി ….ജോൺ തെറിച്ചു നിലത്തു വീണു …. ആദി നേരെ അവൻ്റെ നെഞ്ചിൽ കയറി ഇരുന്നു മുഖത്ത് ശക്തമായി ഇടിച്ചുകൊണ്ടിരുന്നു …..
കണ്ടു നിന്നവർ ഇനിയും ആദി ജോണിനെ ഇടിച്ചാൽ അവൻ ചത്തുപോകും എന്ന് മനസിലായതുകൊണ്ട് ആദിയെ പിടിച്ചുമാറ്റാൻ നോക്കി …. ആദിയെ ഒരുവിധത്തിൽ അവർ പിടിചെഴുനെല്പിച്ചു …. ഇതേ സമയം തന്നെ ഷംസുദീൻ പോലീസ് ജീപ്പുമായി കോളേജിൻ്റെ കവാടം കടന്നുവന്നുകൊണ്ടിരുന്നു …..
ആദി വീണ്ടും ശക്തിയിൽ തന്നെ പിടിച്ചവരുടെ കൈയിൽ നിന്നും കുടഞ്ഞു മാറി വീണ്ടും ജോണിനെ ചവുട്ടി ….അതോടെ ജോണിൻ്റെ ബോധം മറഞ്ഞിരുന്നു ….
ഇതു കണ്ടുകൊണ്ട് വന്ന ഷംസുദീനും കോൺസ്റ്റബിളും വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ….
കോൺസ്റ്റബിൾ തൻ്റെ കൈയിൽ ഉണ്ടായിരുന്ന ലാത്തി കൊണ്ട് ആദിയെ ശക്തിയിൽ അടിച്ചു ….
എന്നാൽ അടികൊണ്ടതും ലാത്തി രണ്ടായി ഒടിഞ്ഞു ….. ദേഷ്യത്തിൽ നിന്നിരുന്ന ആദി കോൺസ്റ്റബിളിനെ ചവുട്ടി തെറിപ്പിച്ചു ……
പെട്ടന്ന് തന്നെ ആദിക്ക് തല കറങ്ങുന്നതു പോലെ തോന്നി തുടങ്ങി ….
അതോടെ ആദിയുടെ ദേഷ്യം കുറഞ്ഞു തുടങ്ങി ….. തന്നിൽ ഉണ്ടായിരുന്ന ശക്തി ഏലാം കുറയുന്നത് പോലെ ,,,
ഓടി വന്ന ഷംസുദീനും ബാക്കി ഉള്ള കോൺസ്റ്റബിളും ആദിയെ ലാത്തികൊണ്ട് തല്ലി അടികൊണ്ട് ആദി നിലത്തു വീണു ….. ഒരുപാടു പേർ ചുറ്റും ഉള്ളതിനാൽ അവർ ആദിയെ വിലങ്ങു വെച്ചു വണ്ടിയിൽ കയറ്റി ….
കൂടെ വന്ന കോൺസ്റ്റബിളിനോട് അടി കിട്ടിയവരെ വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു …..
അതോടെ ആദിയെയും കൊണ്ട് ഷംസുദീൻ പോലീസ്സ്റ്റേഷനിലോട്ട് നീങ്ങി …..
പോകുന്ന വഴിക്ക് ഷംസുദീന് ഒരു ഫോൺ കാൾ വന്നു ….. വർഗീസിൻ്റെ…..
ഹലോ സർ ….
അവനെ പൊക്കിയിട്ടുണ്ട് ..
ബാക്കി ഞാൻ നോക്കിക്കോളാം …