നേരത്തെ കരുതി വെച്ചിരുന്ന ടിഷർട്ടും ജാക്കറ്റും അതേപോലെ ജീൻസും ഷൂഷും ഗ്ലോവ്സും ആദിയെ ധരിപ്പിച്ചു ….
എന്നിട്ട് ആദിയുടെ ബുള്ളറ്റ് റോഡ് സൈഡിൽ കിടത്തിവെച്ചു ..
അതിൻ്റെ മുകളിൽ ആദിയെ കെടുത്തിയ ശേഷം സെഡേഷനുഉള്ള മരുന്നും അവൻ്റെ ശരീരത്തിൽ ജാവീദ് കുത്തിവെച്ചു ….
ബുള്ളറ്റിൻ്റെ ഹെഡ്‍ലൈറ്റും അതേപോലെ ഹെൽമെറ്റിൻ്റെ ചില്ലും ജാവിദും സഹായികളും കൂടെ ആക്‌സിഡൻറ്റിന് പറ്റിയ രൂപത്തിൽ ആക്കി….
എന്നിട്ട് ഹെൽമെറ്റ് ആദിയെ ധരിപ്പിച്ചു ……
എല്ലാം മുൻകൂട്ടി തയാറാക്കിയ പ്ലാൻ പോലെ പ്രാവർത്തികമാക്കി ….
ജാവീദ് നേരെ കറുത്ത വസ്ത്രദാരിയുടെ അടുത്തൊട്ട് ചെന്നു
സർ എല്ലാം പറഞ്ഞത് പോലെ ചെയ്തു….
ജാവിദേ ……
എല്ലാം കഴിഞ്ഞങ്കിൽ സഹായികളോട് പോകുവാൻ പറഞ്ഞേക്ക് ….
അതു കഴിഞ്ഞ് ആംബുലൻസ് വിളിച്ചോളൂ
ആക്സിഡൻറ്റ് ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടും ചെയ്തേക്ക് ….
ഓക്കെ സർ …….അതും പറഞ്ഞ് ജാവീദ് നേരെ സഹായികളുടെ അടുത്തൊട്ട് ചെന്നു
അവർക്ക് കൊടുക്കാൻ ഉള്ളതൊക്കെ കൊടുത്തിട്ട്
പോകുവാൻ ഉള്ള അനുവാദവും കൊടുത്തു ……
അതിനു ശേഷം ….. ആംബുലൻസ് വിളിച്ച് ആക്സിഡൻറ്റ് ഉണ്ടായ കാര്യവും സ്ഥലവും പറഞ്ഞ് കൊടുത്തു …
നേരെ കറുത്തവസ്ത്രദാരിയുടെ ഒപ്പം വണ്ടിയിൽ കയറി യാത്ര തുടങ്ങി ….
സർ ഇനി എന്താണ് ചെയേണ്ടത് ….??
ഇനി എല്ലാം അവൻ ആദിത്യൻ നോക്കിക്കോളും ….
സർ ആദിത്യന് ഇതെല്ലാം പറ്റുമോ …..??
ജാവിദേ ….. ആദിത്യൻ നമ്മളോടൊപ്പം ആറുമാസത്തോളം ഉണ്ടായില്ലേ
ആ ചുരുങ്ങിയ സമയംകൊണ്ട് നിനക്ക് മനസിലായതല്ലേ ….
പിന്നെ നീ ഇപ്പോ ചോദിച്ച ചോദ്യത്തിന് ഇവിടെ എന്തു പ്രസക്തി …????
ശരിയാണ് സർ പറഞ്ഞത് ആദിത്യനെ കൊണ്ട് മാത്രമേ പറ്റുള്ളു ….
എന്നാലും അവൻ വീണ്ടും എല്ലാം അറിയുമ്പോൾ ……
സർനെ കൊല്ലാൻ പോലും മടിക്കില്ല അവൻ അതിനു മുതിർന്നതല്ലേ സർ
വീണ്ടും അവനെ പറഞ്ഞു മനസിലാക്കാൻ പറ്റുമോ…….???
ജാവിദേ ……
ഒരു വട്ടം ഞാൻ തന്നെ പറഞ്ഞു മനസിലാക്കി കൊടുത്തു …..