അതിലെ ഒരുത്തൻ വിളിച്ചു പറഞ്ഞു ….
ജിശാന്തേട്ടോ …..
ഇവനാണ് ഞാൻ ഇന്നലെ പറഞ്ഞ കക്ഷി
ഇവൻ ഇത്രേം പെട്ടെന്ന് മുൻപിൽ വന്നു പെടും എന്ന് വിചാരിച്ചില്ല …..
ജിശാന്ത് – അതുശരി ഇവനാണോ ആൾ എന്നാപിന്നെ അവരെ വിട്ടേക്ക് നമ്മുക്ക് ഇവനെ മതി ……
ഇതെല്ലാം കേട്ട് നിന്ന ആദി ചെറുതായി പേടിച്ചിരുന്നു …
കൂടെ ഉള്ള സമീറിനോട് എവിടെനോ ചെറിയ ധൈര്യം വന്ന ആദി പോയിക്കോളാൻ പറഞ്ഞു
അപ്പോഴേക്കും ഓഡിറ്റോറിയത്തിൽ നിന്നും എല്ലാവരും സംഭവം നടക്കുന്ന സ്ഥലത്തു തടിച്ചു കൂടി …
എല്ലാവരും നോക്കി നിൽക്കെ ആദിയെ ആ മൂന്നുപേരും ആക്രമിച്ചു …
ആദിക്ക് നേരെ ഓടിവന്നവൻ ആദിയുടെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി
ചവിട്ടു കൊണ്ട ആദി തെറിച്ചു താഴോട്ടു വീണു ….
ജോൺ – ടാ പിള്ളേരെ പതുക്കെ അടിക്ക് കൊല്ലലെ അവനെ ….. എൻ്റെ ഒറ്റ ഇടിക്ക് ബോധം പോയവനാ
ഇതു പറഞ്ഞു കൂട്ടച്ചിരി ആയിരുന്നു ….
ആ മൂന്നുപേരും ഇതേ സമയം വീണു കിടന്നിരുന്ന ആദിയെ പിടിച്ചു എഴുന്നേൽപ്പിച്ചു ..
എന്നിട്ട് രണ്ടുപേരും കൂടെ ആദിയുടെ കൈപിടിച്ചു വെച്ചു …
ആദിയെ ചവിട്ടിയവൻ ആദിയുടെ മുൻപിൽ വന്നു ….
എന്നിട്ട് വയറിൽ നല്ല ഒരു പഞ്ച കൊടുത്തു …..
ആദിക്ക് ശ്വാസം കിട്ടാത്ത പോലെയായി ….
വീണ്ടും അവൻ ആദിയുടെ വയറിൽ തന്നെ പഞ്ച ചെയ്തു …
പിന്നെ ആദിയുടെ മുഖത്തു ശക്തമായി ഇടിച്ചു …..ആദിയുടെ മുഖം വലത്തോട്ട് തിരിഞ്ഞു ….അടിയുടെ ആഘാദത്തിൽ …..
അതോടൊപ്പം ആദി വീണ്ടും ആ കുളിത്തൊട്ടി കണ്ടു ….. ആദിയുടെ കണ്ണ് മങ്ങുന്നതുപോലെ …
വീണ്ടും മുഖത്തു ഇടി കിട്ടി …… അഞ്ചാറു തവണ ആദിയുടെ മുഖത്തു അവൻ ഇടിച്ചു ….
ആദിയുടെ വായയിൽ നിന്നും ചോര വന്നു
ഇതെല്ലാം കണ്ട് ഷാഹിയും സമീറും കരഞ്ഞു …..
ജോൺ – ടാ പിള്ളേരെ മതി അവനെ വിട്ടേക്ക് …..
അത് കേട്ടതും അവർ ആദിയെ ശക്തിയിൽ തള്ളി ആദി നിലത്തു വീണു…. കണ്ടു നിന്നവർ എല്ലാം സഹതാപത്തോടെ വീണു കിടക്കുന്ന ആദിയെ നോക്കി..
വീണു കിടക്കുമ്പോഴും ആദി സ്വപ്നത്തിലേക്ക് കടന്നു പോയിക്കൊണ്ടിരുന്നു….
എന്നാലും ആദി സ്വപനത്തിൽ ആ കറുത്ത കട്ടിയുള്ള ദ്രാവകത്തിൽ തൊട്ടു ….