കൂടുതൽ അലങ്കാര പരുപാടി ഒന്നും വേണ്ട
സൈഡ് നല്ല പോലെ കുറച്ചോ …പിന്നെ താടി ഒന്നു ട്രിമ്മ് ചെയ്യണം
അത്രമാത്രം മതി …..
അങ്ങനെ മുടിയൊക്കെ വെട്ടി
ആദി കണ്ണാടിയിൽ നോക്കി സ്വയം ചിന്തിച്ചു
ഇപ്പോ ഇത്തിരി മനുഷ്യകോലം ഒക്കെ ഉണ്ട്
ഉമ്മയും സമീറും ഓക്കെ പറഞ്ഞത് ശരിയാണ് ….
എല്ലാം കഴിഞ്ഞപ്പോൾ ക്യാഷും കൊടുത്ത് അവിടെ നിന്നും ഇറങ്ങി
നേരെ വീട്ടിലോട്ട് ….
ഉച്ചക്ക് രണ്ടുമണിക്കാണ് പരുപാടി …..
ആദി കുളിച്ചു വൃത്തിയായി ….
ഇന്നലെ തേച്ചു വെച്ച കറുത്ത ഷർട്ടും കറുത്ത ജീൻസും
പിന്നെ കാപ്പികളർ ബൂട്ടും ,കൈയിൽ ഒരു വാച്ചും ധരിച്ചു
പിന്നെ തൻ്റെ ബുള്ളറ്റ് എടുത്തു പതിയെ സമീറിൻ്റെ വീട്ടിലോട്ട് …
അവിടെ ചെന്നപ്പോൾ സമീർ ഷഹാനെയും കൂട്ടി വന്നോളാം
ആദിയോട് കോളേജിലോട്ട് പോയിക്കോളാനും പറഞ്ഞു
ആദി നേരെ കോളേജിലോട്ട് പോയി …
കോളേജിൽ എത്തി വണ്ടി പാർക്കിങ്ങിൽ ഒതുക്കി നിറുത്തി
ചുറ്റും ഒന്ന് നോക്കി …. ദൂരെ ഓഡിറ്റോറിയതിനു മുൻപിൽ തന്നെ കൂട്ടുകാർ എല്ലാം നിൽക്കുന്നു
ആദി പതിയെ അങ്ങോട്ടേക്ക് നടന്നു …..
അപ്പോഴാണ് ആദി അവരെ കണ്ടത് ….
ജിമ്മിൽ തല്ലുണ്ടാക്കിയ അഞ്ചുപേർ
അവരുടെ ഒപ്പം ജോണും കൂട്ടരും അവർ മൊത്തം ഒരു ഇരുപതോളം പേർ ഉണ്ടാവും
ആദി പതിയെ അവർക്കു മുഖം കൊടുക്കാതെ ഓഡിറ്റോറിയത്തിൽ കയറി ….
കുറച്ചു നേരം കഴിഞ്ഞപ്പോൾ സമീറും ഷഹനയും എത്തി ….
അവർ ആദിയെ കണ്ടതും ആദിയുടെ അടുത്തൊട്ട് നടന്നു
അവരുടെ മുഖം കണ്ടപ്പോൾ തന്നെ ആദിക്ക് എന്തോ പ്രശനം ഉള്ളതുപോലെ തോന്നി
സമീറെ എന്താണ് മുഖം വല്ലാതെ ഇരിക്കുന്നേ രണ്ടുപേരുടെയും ….
ഒന്നും ഇല്ലടാ ആ വരുന്ന വഴിക്ക് ആ തലതെറിച്ചവന്മാര്
ഷാഹിയെ നോക്കി കമൻറ്റ് അടിച്ചു …. തെണ്ടികൾ …
അവന്മാരോടൊക്കെ തിരിച്ചു ഒന്നും പറയാനും പറ്റുനില്ലലോ ….
എടാ പ്രശ്നത്തിന് ഒന്നും പോകണ്ട അവന്മാർ ഒക്കെ വലിയ ടീം ആണ്
നമ്മളെ കൊണ്ട് ഒന്നും കൂട്ടിയകൂടില്ല ….