എന്നാൽ എന്താണ് ആ ചിഹ്നം എന്നൊന്നും ആദിക്ക് മനസിലാവുന്നില്ല …
ദേഹ പരിശോധന പോലെ ആദി ചെരിഞ്ഞും തിരിഞ്ഞും ഒക്കെ കാണാടിയിൽ നോക്കി …
അപ്പോൾ ആദിക്ക് മനസിലായി….തൻ്റെ പുറകിലും ….
എന്തൊക്കയോ ചിഹ്നങ്ങൾ പച്ചകുത്തിയിരിക്കുന്നു …..
താൻ എപ്പോഴാണ് പച്ചകുത്തിയത് എന്ന് ആലോചിച്ചുകൊണ്ട് ആദി ……..
ചിന്തയിൽ മുഴുക്കിനിന്നു
മീരയുടെ ശബ്ദം കേട്ടപ്പോഴാണ് ആദി ചിന്തയിൽനിന്നു ഉണർന്നത് ….
വേഗം തന്നെ കുളിച്ചു വൃത്തിയായി ഭക്ഷണം കഴിക്കുവാൻ
മീരയുടെ അടുത്തൊട്ട് നടന്നു ….
ആദി ചെല്ലുമ്പോഴേക്കും മീര എല്ലാംതന്നെ ഊണുമേശയിൽ തയാറാക്കി വെച്ചിരുന്നു …
വന്നപാടെ ആദി തൻ്റെ ശരീരത്തിൽ പച്ചകുത്തിയ കാര്യം മീരയോട് പറഞ്ഞു ….
അത് കേട്ടതോടെ മീര പറഞ്ഞുതുടങ്ങി …..
ആദി ഇവിടെ നോർത്ത് ഇന്ത്യയിൽ …
ഇടക്ക്….. ഈ ടാറ്റു ഫെസ്റ്റിവൽ ഒക്കെയും നടക്കാറുള്ളതാണ്
മിക്യതും നി ഏതെങ്കിലും പരുപാടിയിൽ പങ്കെടുത്തിരിക്കണം ….
അല്ലാതെ ഇങ്ങനെ ഉള്ള ടാറ്റു ഒക്കെ ആരെങ്കിലും പച്ചകുത്തോ …
അതും പറഞ്ഞ് മീര ചിരിച്ചു ….. പിന്നെ ആദിയോട് ചോദിച്ചു ….
ആദിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് ….??
ആദി ഒരു ചിരിയോടെ തന്നെ പറഞ്ഞു തുടങ്ങി…..
എല്ലാവരും ഉണ്ട് മീര ഡോക്ടറെ …..
ഇപ്പോ പരലോകം വരെ കറങ്ങാൻ പോയിരിക്കുവാ …..
എന്നെക്കിലും നമ്മുക്ക് ഒരു ടിക്കറ്റ് ഒക്കെ കിട്ടും അപ്പോൾ അവരെ പോയി കാണണം ….
അങ്ങനെ ആദി പതിയെ ആദിയുടെ ഇതുവരെ ഉള്ള കഥ ചെറുതാക്കി മീരക്ക് പറഞ്ഞു കൊടുത്തു
എന്നാൽ മരിക്കുന്നതിന് മുൻപ് അച്ഛൻ ആദിയോട് പറഞ്ഞത് മാത്രം അവൻ മനപൂർവം മീരയിൽ നിന്ന് മറച്ചുവെച്ചു …
എല്ലാം കേട്ടതിനു ശേക്ഷം മീര തന്നെ ഇതെല്ലാം വിധി ആണെന്ന് പറഞ്ഞ് ആദിയെ സമാധാനിപ്പിച്ചു…..
അതു കഴിഞ്ഞ് ആദിയോട് ജാവീദ് പറഞ്ഞതുപോലെ….
ഫ്ലൈറ്റ് ടിക്കറ്റിൻറെ കാര്യവും …..
ബുള്ളറ്റ് പാർസൽ ചെയ്യുന്നതിൻറെ ഉത്തരവാദിത്തവും …