ഒന്നും ഓർമയിൽ വരുന്നില്ല …..
ആദി നി അതിനെ കുറിച്ച് ഇപ്പൊ ആലോചിക്കേണ്ട ….
ഞാൻ ഡോക്ടറുടെ അടുത്ത് ഇതേ പറ്റി ചോദിച്ചിരുന്നു
പുള്ളി പറഞ്ഞത് ഷോർട്ട് ടെർമം മെമ്മറി ലോസ് ആകുവാനാ ചാൻസ് എന്നാ ….
ഡോക്ക്ടറെ അപ്പോ ഈ നഷ്ടപ്പെട്ട മെമ്മറി എനിക്ക് തിരിച്ചു കിട്ടിലെ ??
എൻ്റെ ആദി അതിന് ഞാൻ എപ്പോഴെങ്കിലും നിൻ്റെ മെമ്മറി നഷ്ടപ്പെട്ടുന് പറഞ്ഞോ ???
ഇല്ലേലോ …… അത് നിനക്ക് തിരിച്ചു കിട്ടും …. പക്ഷെ കുറച്ച് സമയം എടുക്കും അത്രയേ ഉള്ളോ …
നി ഇനി അതാലോചിച്ച് ടെൻഷൻ അടിക്കേണ്ട ആവശ്യം ഇല്ലാ ….
ഹ്മ്മ് ആ ഒരു സമയത്തിന് വേണ്ടി പ്രതിക്ഷിച്ചു ഇരിക്കാം …..
അല്ലാതെ ഇപ്പോ ഒന്നും ചെയ്യാൻ പറ്റില്ലാലോ ….
എന്ത് മുടിഞ്ഞ ട്രാഫിക്കാ ….
ഇനി എപ്പോ വീട്ടിൽ എത്തുവാനാ ….
ഞാൻ വണ്ടി ഓടിക്കണോ ??? ഡോക്ടറെ …..
നി വണ്ടി ഓടിക്കണ്ട വേറെ ഒരു കാര്യം ചെയ്യ് …..
എൻ്റെ ഫോണിൽനിന്ന് ഭക്ഷണം ഓർഡർ ചെയ്തോ ….
അല്ലെങ്കിൽ നമ്മൾ രണ്ടാളും പട്ടിണി കിടക്കേണ്ടി വരും …
ആദി മീരയുടെ ഫോൺ എടുത്ത് രണ്ടുപേർക്കുള്ള ഭക്ഷണവും ഓർഡർ ചെയ്തു ….
മീരയുടെ ഫ്ലാറ്റ് എത്തുന്നത് വരെ സംസാരിച്ചുകൊണ്ടിരുന്നു …..
കാർ ഫ്ളാറ്റിലെ പാർക്കിങ്ങിൽ പാർക്ക് ചെയ്ത് രണ്ടുപേരും ഇറങ്ങി….
ഒരു അഞ്ചുമിനിറ്റിനുള്ളിൽ തന്നെ ഓർഡർ ചെയ്‌ത ഭക്ഷണവും കിട്ടി ….
രണ്ടുപേരും കൂടെ ഫ്ലാറ്റിലോട്ടുള്ള ലിഫ്റ്റിൽ കയറി നേരെ റൂമിൽ എത്തി……
അത്യാവശ്യം നല്ല സൗകര്യം ഉള്ള ഫ്ലാറ്റ്
നല്ല വൃത്തിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നു …..
ഉള്ളിൽ കയറിയതും …..മീര ആദിക്കുള്ള റൂം കാണിച്ചു കൊടുത്തു …
ഒന്നു കുളിച്ചു വന്നാൽ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ്
രണ്ടുപേരും കുളിക്കുവാൻ കയറി …..
ആദി തൻ്റെ ഷർട്ട് ഊരിയതും …..ഞെട്ടിപോയി ….
തൻ്റെ നെഞ്ചിൽ തന്നെ എന്തോ ഒന്ന് പച്ചകുത്തിയിരിക്കുന്നു ….
ആദി അതിൽ തൊട്ട് നോക്കി
എന്തൊക്കെയോ അതിൽ എഴുതിയിരിക്കുന്നു ….