എല്ലാം നല്ലരീതിയിൽ നടന്നിട്ടു വേണം
അഭിയെയും വിഷ്ണുവിനെയും എല്ലാ കാര്യങ്ങളും ഏൽപിക്കാൻ …
എന്നിട്ട് വേണം …..
ആമിയുടെയും വിഷ്ണുവിൻ്റെയും കല്യാണം നടത്താൻ ….
ഇതെല്ലാം കേട്ട ആമി …..
നാണം കൊണ്ട് അവിടെ നിന്നും
തൻ്റെ മുറിയിലോട്ട് ഓടിപോയി ……
അങ്ങനെ അന്നത്തെ ദിവസം എല്ലാവരും സന്തോഷത്തോടെ ആഘോഷിച്ചു …..
പിറ്റേന്നു സന്ധ്യ ആയിപ്പോഴേക്കും അഭി വന്നു ….
കാർലോസ് അവനെ വിമാനത്താവളത്തിൽ പോയി കൂട്ടിക്കൊണ്ടുവന്നു …
എല്ലാവരും അന്ന് തൊട്ട് ഉത്സവത്തിനുള്ള തയാറെടുപ്പ് തുടങ്ങി …
എന്നാൽ എല്ലാവരും കൂടെ ഉള്ള ഒത്തുചേരൽ കാരണം ക്ഷേത്ര ദർശനം …
അതേപോലെ പരിഹാര ക്രിയകളും അവർ കുറച്ചു ദിവസത്തേക്ക് മാറ്റിവെച്ചു …….
പണിക്കർ പറഞ്ഞത്….
ഒന്നും ആരോടും പറഞ്ഞതുമില്ല
**********************
ഡൽഹിയിൽ
മീര എന്തൊക്കെയോ ആലോചിച്ചു കാർ ഓടിച്ചുകൊണ്ടിരുന്നുു
തൊട്ട് അടുത്ത് ആദിത്യനും …..
അവനും ആലോചനയിൽ തന്നെ…….
തൻ്റെ മനസ്സിലോ തലയിലോ ….. കഴിഞ്ഞ ആറുമാസത്തിനെ കുറിച്ച് ഒന്നും തന്നെ ഓർമകിട്ടുന്നില്ല …..
സന്ധ്യ സമയം ആയതുകൊണ്ട് …..
റോഡിൽ നല്ല ട്രാഫിക്ക് ……
അതുകൊണ്ട് വണ്ടി പതിയെ പോകുന്നുള്ളു ……
മീര ആദിയെ നോക്കിയപ്പോൾ അവൻ ചിന്തയിൽ തന്നെ മുഴുകിയിരിക്കുന്നു ……
അത് കണ്ടപ്പോൾ മീര ആദിയോട് …..
ആദി എന്താണ് ഇത്രേ ആലോചന
അല്ലാ മീര ഡോക്ടറെ …..
ഞാൻ ഇത്രെയും നാൾ എവിടെ ആയിരുന്നു…
എന്തായിരുന്നു ചെയുന്നുണ്ടായിരുന്നത് ……
ഇതൊക്കെ ആലോചിച്ചു ഇരിക്കായിരുന്നു ….