ഇതെല്ലാം കേട്ട് ചന്ദ്രശേഖരനും മല്ലികയും പണിക്കർക്കുള്ള ദക്ഷിണയും കൊടുത്ത്
അവിടെ നിന്നും പുത്തന്പുരക്കിലോട്ട് തിരിച്ചു …..
കാറിൽ ഇരുന്ന്
ചന്ദ്രശേഖരനും മല്ലിക്കയും ….
പണിക്കർ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചുകൊണ്ടിരുന്നു ….
എന്നാലും ചന്ദ്രേട്ടാ ….
പണിക്കർ എന്താ മൃത്യു ദോഷം ഉണ്ട് എന്ന് പറഞ്ഞത് …
അതേപോലെ വീരഭദ്ര സാനിധ്യം …
അതും പുറത്തു നിന്ന് …
നമ്മുടെ തറവാട്ടിൽ ആരെങ്കിലും വീരഭദ്ര ഉപാസന ഉണ്ടോ ??
എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല മല്ലിക്കെ …
എന്നാൽ ഒരു കാര്യം സത്യം ആണ്
ആ കൃഷ്ണൻ പണിക്കർ പറഞ്ഞാൽ അച്ചേട്ട് ആണ്
അനുഭവം ഉള്ളവർ ഉണ്ട് ….
ചന്ദ്രേട്ടാ നമ്മുക്ക് എന്തായാലും…..
നാളെ അഭിയും കൂടെ വന്നാൽ ….
പണിക്കർ പറഞ്ഞതുപോലെ കേഷത്രത്തിൽ ഒക്കെ പോകണം ….
മറ്റന്നാൾ തന്നെ ….
ഹമ് …. പോവാം ….
വീട്ടിൽ ചെന്നിട്ട് പണിക്കർ പറഞ്ഞത് ഒക്കെ അച്ഛനോടും പറയാം …
അച്ഛന് ഈ വക കാര്യങ്ങൾ ഒക്കെ നല്ല വശം ഉണ്ട് ….
അതേപോലെ വീരഭദ്ര സ്വാമിയേ കുറിച്ചും അച്ഛനോട് ചോദിക്കാം
ഇനി നമ്മൾ അറിയാതെ ഉപാസന എന്തെങ്കിലും ഉണ്ടെങ്കിലോ ??
ശരിയാ …. ഇവിടെ അല്ലെങ്കിൽ
എൻ്റെ വീട്ടിൽ ആവും ചന്ദ്രേട്ടാ
അച്ഛനും അമ്മയും ഇപ്പോഴും….
തീർത്ഥയാത്ര എന്നും പറഞ്ഞ് നടക്കല്ലേ
അവർക്ക് ചിലപ്പോൾ വീരഭദ്ര ഉപാസന ഉണ്ടെങ്കിലോ ??
പറയാൻ പറ്റില്ല …..
അങ്ങനെ സംസാരിച്ചുകൊണ്ട് അവർ പുത്തന്പുരക്കിൽ എത്തി ….
കാറിൽ നിന്നും ഇറങ്ങിയതും നല്ല ഉച്ചത്തിൽ തന്നെ ഒരു പാട്ട് ….
കേൾക്കാൻ തന്നെ അതിമനോഹരം