ഓരോ ഗ്രഹങ്ങള്‍ക്കും അതിന്റേതായ കാരകത്വം ഉണ്ട്. അതായത് ഓരോ ഗ്രഹത്തിനും ഓരോ കര്‍ത്തവ്യങ്ങള്‍ ഉണ്ട്.
ഒരാളുടെ പിതാവിനെ ബാധിക്കുന്ന കാരകന്‍ രവിയാണ്. മാതാവിനെ ബാധിക്കുന്ന കാരകന്‍ ചന്ദ്രന് . ആദിത്യന് ജീവനും, ചന്ദ്രന് ശരീരവുമാകുന്നു……
ഈ പറയുന്നത് എന്തെങ്കിലും മനസ്സിലായോ ചന്ദ്രശേഖരനും മല്ലികക്കും…??
രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു
ഇല്ല മനസിലായില്ല…..
അതായത് ….
ചൈത്ര മാസത്തിലെ ശുക്ള പക്ഷത്തിൽ നവമി തിഥിയിൽ മകീര്യം നക്ഷത്രത്തിൽ ജനിച്ച കുട്ടി ആണ് ആതിര …..
ഞാൻ ഇവിടെ രാശി നോക്കിയപ്പോൾ ഒൻപതു ഗ്രഹങ്ങളും ഉച്ചസ്ഥാനത്തിൽ ആണ് …..
ആ കുട്ടിക്ക് ഒന്നും കുറവായി ഇല്ല …..
എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു രാശി എനിക്ക് കിട്ടുന്നത് ….
ശനിയുടെ അപഹാരം ഒൻപതാം ഭാവത്തിൽ തന്നെ ഉണ്ട് കൂട്ട് പിടിച്ചു രാഹുവും കേതുവും…..
ആതിരയെ 21വയസു മുതൽ 23 വയസ്സു വരെ നല്ലപോലെ സൂക്ഷിക്കണം …
മൃത്യു ദോഷം ഒമ്പതാം ഭാവത്തിൽ ആണ്
അതേപോലെ നിങ്ങളും സൂക്ഷിക്കണം …….
ശത്രുദോഷവും ഒമ്പതാം ഭാവത്തിൽ തന്നെ ….
ഞാൻ ചില പരിഹാര ക്രിയകൾ പറയാം അത് നിർബന്ധമായും ഈ ആഴ്ചയിൽ തന്നെ ചെയ്യണം ….
ചെയ്താ മാത്രം പോരാ നല്ല പോലെ പ്രാർത്ഥിക്കുകയും വേണം …..
ദേവീക്ഷേത്രങ്ങളിലും കൃഷ്ണക്ഷേത്രങ്ങളിലും, ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും നെയ്വിളക്ക്, ശത്രുസംഹാരം , പായസം
പിന്നെ ശിവന്ൻ്റെ അവിടെ കൂവള മാലയും , അതേപോലെ നിങ്ങളുടെ നാലുപേരുടെ പേരിലും മൃത്യഞ്ജയ ഹോമവും നടത്തണം ……
പിന്നെ രാശിയിൽ
മഹാദേവൻ്റെ പ്രചണ്ഡ രൂപം ….
വീരഭദ്ര സാനിധ്യം തെളിഞ്ഞു വരുന്നു …..
അത് മാത്രം എനിക്ക് മനസിലാകുന്നില്ല ….
അത് പക്ഷെ നിങ്ങളിൽ നിന്നും അല്ല ….
പുറത്തു നിന്നുള്ള ഒരു ശക്തിയിൽ നിന്ന് …..
അത് എന്തുകൊണ്ട് ഇവിടെ തെളിഞ്ഞു വരുന്നത് എന്ന് ഇപ്പോഴും എനിക്ക് പിടികിട്ടാത്ത ചോദ്യം ആണ്
അതുകൊണ്ടാണ് ഞാൻ 3 തവണ രാശി നോക്കിയത് …..
എന്തായാലും വീരഭദ്ര സാനിധ്യം നിങ്ങൾക്ക് ഒരു തുണ തന്നെ ആണ് ….
ഇത്രെയും പറഞ്ഞുകൊണ്ട് പണിക്കർ നിർത്തി …..