എന്നിട്ട് ചന്ദ്രശേഖരനോട് പണിക്കർ ചോദിച്ചു ….
എല്ലാവരുടെയും നോക്കണോ അതോ എന്തെങ്കിലും പ്രത്യകിച്ച് നോക്കണോ ??
ഏതായാലും വന്നതല്ലെ എല്ലാവൂരെടെയും നോക്കിക്കോളൂ ….
ജാതകം കൊണ്ടുവന്നിട്ടുണ്ടോ ???
ഉവ്വ് കൊണ്ടുവന്നിട്ടുണ്ട് ….
ഹ്മ്മ്മ് അത് ഇവിടെ വെച്ചോളൂ ….
എന്നാൽ നമ്മുക്ക് നോക്കിയാലോ …..
അങ്ങനെ ആയിക്കോട്ടെ പണിക്കരെ …..
പണിക്കർ നേരെ കവടി കൈയിൽ എടുത്ത് മനസ്സിൽ നല്ലപോലെ പ്രാർത്ഥിച്ച് ….
നേരെ രാശിപ്പലകയിിൽ കവടി നിരത്തി….. രാശി മന്ത്രം ചൊല്ലി ….
കവടി ഉള്ളംകൈയിൽ രാശിപലകയിൽ തിരുച്ചു ഒരുപിടി വാരി …..
നേരെ രാശിപലകയിലെ ലഗ്നത്തിലേക്ക് …..
കവടികൾ നിരത്തി ……
പണിക്കരുടെ മുഖത്ത് അത്ഭുധവക്കും അതേപോലെ പേടിയും ഒരേപോലെ വന്നതുപോലെ …..
അതു മനസിലാക്കിയവണ്ണം ….. ചദ്രശേഖരൻ പണിക്കരോട് …..
എന്തെങ്കിലും പ്രശ്നം ഉണ്ടോ പണിക്കരെ ???
പണിക്കർ ഒന്നും ഇല്ല എന്ന് പറഞ്ഞ് ….
രണ്ടു തവണ കൂടെ രാശി നോക്കി …
എന്നിട്ട് മേശയിൽ വെച്ചിരുന്ന ആതിരയുടെ ജാതകം എടുത്തു നോക്കി ….
എന്നിട്ട് പണിക്കർ പറഞ്ഞു തുടങ്ങി ….
നമ്മുടെ ഭൂമിയുടെ ഭ്രമണപഥത്തിൻ്റെ ഇരുപുറവും വ്യാപിച്ചുകിടക്കുന്ന സാങ്കല്പിക പാതയാണ് രാശിചക്രം
ഈ പാതയില്‍ കൂടി സുര്യചന്ദ്രന്‍മ്മാരും പഞ്ചതാരഗ്രഹങ്ങളും, രാഹുകേതുക്കളും, ഗുളികനും, ലഗ്നവും സഞ്ചരിക്കുന്നു
ഒരു കുട്ടിയുടെ ജനനസമയത്ത്,
അഥവാ ഒരു സംഭവം നടക്കുമ്പോള്‍ ഓരോ ഗ്രഹങ്ങളും ഏതേത് രാശികളില് എത്രയെത്ര ഡിഗ്രികളില്‍ നില്ക്കുന്നു എന്ന് കാണിക്കുന്നതാണ് ഗ്രഹനില.
സൂര്യനല്ല ഭൂമിയാണ് സഞ്ചരിക്കുന്നത് എങ്കിലും സൂര്യന് സഞ്ചരിക്കുന്നതായിട്ടാണ് ജ്യോതിഷത്തില്‍ രേഖപ്പേടുത്തുന്നത്.
അതുപോലെ ചന്ദ്രന് ഭൂമിയെ ചുറ്റിയാണ് സഞ്ചരിക്കുന്നത് എങ്കിലും ചന്ദ്രനും മറ്റ് ഗ്രഹങ്ങളോടൊപ്പം തന്നെ രാശിചക്രത്തില്‍ സഞ്ചരിക്കുന്നതായി രേഖപ്പെടുത്തുന്നു…..
മൊത്തം ഒൻപതു ഗ്രഹങ്ങൾ ആണ് ഉള്ളത്……